മൃഗം 12 [Master]

Posted by

മൃഗം 12
Mrigam Part 12 Crime Thriller Novel | Author : Master

Previous Parts Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 |

“ഇതില്‍ എന്തോ ചതിയുണ്ട് പപ്പാ…ഗൌരീകാന്തും മകളും നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്..വാസുവിനെതിരെ യാതൊരു നിയമനടപടികളും അവര്‍ ആഗ്രഹിക്കുന്നില്ല..അവന്റെ ജീവനുള്ള വില അവര്‍ ഇട്ടുകഴിഞ്ഞു എന്നര്‍ത്ഥം..”

ടിവിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്ന ഡോണയുടെ സ്വരത്തില്‍ ഒരേ സമയം ഭീതിയും അവജ്ഞയും കലര്‍ന്നിരുന്നു.

“അതെ മോളെ..ചാനലുകാരും സ്ത്രീ സംരക്ഷകരും ബഹളമുണ്ടാക്കിയതോടെ അവനെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കുമെന്നുള്ളത് അവര്‍ക്ക് ഏറെക്കുറെ ഉറപ്പായി. ഇത്ര സെന്‍സേഷനലായ വിഷയങ്ങളില്‍ പോലീസിനു നിഷ്ക്രിയത്വം പാലിക്കാന്‍ പറ്റില്ലല്ലോ.. അതുമൂലം വാസുവിന് വളരെയധികം മാധ്യമശ്രദ്ധ കിട്ടാനും ജനം എവിടെവച്ച്‌ കണ്ടാലും അവനെ തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകാനും കാരണമാകും…. അവരത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു..കാരണം അവനു കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടിയാല്‍ പിന്നെ അവന്റെ പിന്നാലെ ആകും ചാനലുകാര്‍..പിന്നീട് അവനെതിരെ എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും വിരല്‍ തങ്ങള്‍ക്ക് നേരെ മാത്രമേ നീളു എന്ന് ബുദ്ധിമാനായ ഗൌരീകാന്തിന് അറിയാം..അതുകൊണ്ട് തങ്ങള്‍ക്ക് അവനോടു വിരോധമില്ല എന്ന് പരസ്യമായി പറഞ്ഞ് അവനിനി എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദികള്‍ തങ്ങളായിരിക്കില്ല എന്നൊരു തോന്നല്‍ ഉണ്ടാക്കാനുമുള്ള തന്ത്രമാണ് ഇത്..നമ്മള്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു..” പുന്നൂസ് ആലോചനയോടെ പറഞ്ഞു.

“അതെ.. സ്വന്തം മകളെ നടുറോഡില്‍ ഇട്ടു തല്ലിയ ആളോട് ഹൃദയ വിശാലത കാണിക്കുന്ന ഒരച്ഛനും മകളും…ഇവരെപ്പോലെ നീചരായ മനുഷ്യര്‍ വേറെ ഇല്ല..ആ അഞ്ജന അഹങ്കാരത്തിന്റെ ആള്‍രൂപം ആണ്….പപ്പാ.എനിക്ക് വാസുവിനെ ഉടന്‍ കാണണം..അവന്റെ ഒരു ഇന്റര്‍വ്യൂ എടുക്കണം…ഒപ്പം അഞ്ജനയുടെ റെക് ലെസ്സ് ഡ്രൈവിംഗ് മൂലം പ്രശ്നങ്ങള്‍ നേരിട്ട ചിലരുടെ ബിറ്റ്സ് ഞാന്‍ എന്റെ പക്കല്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..അതും കൂടി ചേര്‍ത്ത് ഒരു ഫീച്ചര്‍ നാളെ ഞാന്‍ നല്‍കാന്‍ പോകുകയാണ്…” ഡോണ ആലോചിച്ച് ഉറപ്പിച്ചത് പോലെ പറഞ്ഞു.

“അതുകൊണ്ടുള്ള ഗുണം?”

“അച്ഛാ അയാളെപ്പോലെ അധമനായ ഒരു ക്രിമിനലിന് ഒരു സിമ്പതി ജനമനസില്‍ കിട്ടിക്കൂടാ…അവള്‍ ചെയ്തത് ആദ്യത്തെ തെറ്റല്ല എന്നും ഇതുമൂലം മുന്‍പ് പലര്‍ക്കും ഉണ്ടായിട്ടുള്ള ദുരനുഭവം, കോളജ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സംഭവം തുടങ്ങിയവ ജനം അറിയണം..ഒപ്പം അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമശ്രദ്ധ വാസുവിന് ലഭിക്കുകയും വേണം….പപ്പയും വാ..അവനുമായിട്ടുള്ള ഇന്റര്‍വ്യൂ മാത്രം മതി എനിക്ക് ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യാന്‍..”

“മോളെ ഇത് തീക്കളി ആണ്…നിനക്കെതിരെ അവര്‍ കുറെക്കൂടെ വേഗത്തില്‍ തിരിയാന്‍ ഇത് കാരണമാകും. വാസു വന്നത് മൂലം ഇപ്പോള്‍ അവരുടെ ശ്രദ്ധ അവന്റെ മേലാണ്..നിന്റെ കാര്യത്തില്‍ അതുകൊണ്ടുതന്നെ അവരല്‍പം സാവകാശം എടുക്കാന്‍ സാധ്യതയുണ്ട്. പക്ഷെ നീയും അവനും ഒരുമിച്ചാണ് എന്നവര്‍ അറിഞ്ഞാല്‍, നിങ്ങള്‍ രണ്ടുപേര്‍ക്ക് എതിരെയും അവര്‍ ശക്തമായി തിരിയും….” പുന്നൂസ് അവളെ ഓര്‍മ്മപ്പെടുത്തി.

“അവര് തിരിയട്ടെ പപ്പാ..അത് നമ്മള്‍ പ്രതീക്ഷിക്കുന്നതാണല്ലോ..വാസു എന്തിനാണ് സ്വന്തം ജീവിതം അപകടപ്പെടുത്തിയത്? എനിക്ക് വേണ്ടിയല്ലേ? അപ്പോള്‍ ഞാന്‍ അവന്റെ പിന്നില്‍ ഒളിക്കുന്നത് മനുഷ്യര്‍ക്ക് ചേര്‍ന്ന പണിയാണോ?” ഡോണ ചോദിച്ചു.

“മോളെ..അതൊക്കെ ശരിതന്നെ..പക്ഷെ സൂക്ഷിക്കനുള്ളത് സൂക്ഷിക്കുകതന്നെ വേണം”

“നാളെ മുംതാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ലോകത്തിനു നല്‍കാന്‍ പോകുകയാണ്..ഞാനത് ചെയ്യുന്നുണ്ട് എന്ന് അവര്‍ എപ്പോഴെ അറിഞ്ഞു കഴിഞ്ഞതല്ലേ? എത്ര ഭീഷണി ഫോണ്‍ കോളുകള്‍ പപ്പയ്ക്കും മമ്മിക്കും എനിക്കും അവരില്‍ നിന്നും വന്നു? അതൊക്കെ കേട്ടു ഞാന്‍ പിന്മാറും എന്നൊരു ധാരണ അവര്‍ക്ക് കാണുമായിരിക്കും..എന്നാല്‍ അത് ശരിയല്ല എന്ന് അവന്മാരെ എനിക്ക് അറിയിക്കണം..അത് എത്ര നേരത്തെ ആകുന്നോ അത്ര നല്ലതാണ്..അതുകൊണ്ട്  എന്റെ തീരുമാനത്തിന് മാറ്റമില്ല പപ്പാ..വരൂ..നമുക്ക് വാസുവിനെ കണ്ടിട്ട് വേഗം തിരികെ വരാം”

Leave a Reply

Your email address will not be published. Required fields are marked *