കടൽക്ഷോഭം 3 [അപ്പു]

Posted by

ഞാൻ ചേച്ചിയെ നോക്കി… ചേച്ചി മൂത്ത കുട്ടിക്ക് കുറുക്ക് കൊടുക്കുവാണ്… ഞാനൊരു നിസ്സഹായ ഭാവത്തിൽ നോക്കിയപ്പോൾ ചേച്ചിയെന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു….

ചില നേരങ്ങളിൽ ചേച്ചിക്ക് മാത്രമായുള്ള ചില പ്രതേകതകളുണ്ട്…. ചിരി, നോട്ടം, ഭാവം, ഇതൊക്കെ ഇടക്ക് ഒരു പ്രതേക രീതിയിൽ ചേച്ചിയുടെ മുഖത്ത് വരും.ആ സമയത്ത് ആ മുഖത്തിന്റെ അത്ര ഭംഗി വേറൊരാൾക്കും അവകാശപ്പെടാനാവില്ല.. . ആ ചിരി കണ്ടാലുണ്ടല്ലോ എന്റെ സാറേ… ഈ ഒരൊറ്റ ചിരിയിൽ എനിക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടായിരുന്നെങ്കിൽ അതെല്ലാം അലിഞ്ഞുപോയി…

” എന്നാ എന്റേം കൂടെ ഡ്രസ്സ്‌ വെച്ചോ ഞാനും വരുന്നുണ്ട്… ഇനിപ്പോ ചേച്ചി വിളിച്ചിട്ട് വന്നില്ലെന്ന് വേണ്ട ” ഞാൻ ചേച്ചിയെ നോക്കി അനിയത്തിയോട് പറഞ്ഞു

” അതിന് ഞാനെപ്പോ വിളിച്ചടാ നിന്നെ.. ”
ചേച്ചി എന്നോട് ചോദിച്ചു..
“ആ അതൊക്കെ വിളിച്ച്… വരാന്ന് സമ്മതിച്ചത് തന്നെ വല്യ കാര്യം ഇനി കുത്തിത്തിരിപ്പ് ആക്കല്ലേ “.. അനിയത്തി ചേച്ചിയോട് പറഞ്ഞു.. അവൾ അപ്പൊ തന്നെ എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കാൻ പോയി.

“എന്താടാ ഒരു കള്ളത്തരം… തീർത്ഥയാത്രക്കാ പോണത് മറക്കണ്ട… ” ചേച്ചി എന്നെ നോക്കാതെ പറഞ്ഞു “അറിയാം.. തീർത്ഥം തളിച്ച് വെഞ്ചരിച്ചു പോരാം… സമ്മതിച്ചാ മതി “… ഞാൻ കള്ളച്ചിരിയോടെ അവിടെനിന്ന് എഴുന്നേറ്റു പോയി.. ചേച്ചി എന്തോ എന്നോട് പറഞ്ഞെങ്കിലും ഞാനത് കേട്ടില്ല… എങ്ങനെയെങ്കിലും ചേച്ചിയുടെയടുത്ത് സീറ്റ്‌ ഒപ്പിക്കണം അത് തീരുമാനിച്ച് ഞാൻ അന്ന് കിടന്നുറങ്ങി.

 

പിറ്റേന്ന് വെളുപ്പിനെ 5 മണിക്കാണ് ബസ് പോകും എന്ന് പറഞ്ഞത്.. ഭക്ഷണം ഒക്കെ ഞങ്ങൾ തന്നെ വെക്കാനാണ് പ്ലാൻ അതുകൊണ്ട് ഗ്യാസ്കുറ്റി അടുപ്പ്. പത്രങ്ങൾ തുടങ്ങി സാധനസമഗ്രഹികളെല്ലാം കരുതിയിട്ടുണ്ടായിരുന്നു… വണ്ടി വന്നപ്പോൾ തന്നെ അമ്മമാരെല്ലാം കേറി സീറ്റ്‌ പിടിക്കാൻ തുടങ്ങി.. എന്റെ അമ്മ പിന്നെ ഭയങ്കര പരോപകാരി ആയതുകൊണ്ട് സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റാൻ വേണ്ടി പുറത്ത് തന്നെ നിന്നു… ഞാനും കൂടെ ഇവിടെ നിന്നാൽ മുൻപിലത്തെ സീറ്റിൽ വല്ലതും ഇരിക്കേണ്ടി വരും എന്ന് വിചാരിച്ചു ഞാൻ ചാടിക്കേറി സീറ്റ്‌ പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *