അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ വീട്ടുകാരൊക്കെയായി ഒരു ടൂർ എല്ലാവരും കൂടെ പ്ലാൻ ചെയ്തത്… അയൽപക്കത്തുള്ള ആൾക്കാരൊക്കെ കൂടി ഒരു ദിവസം ചുമ്മാ വർത്താനം പറഞ്ഞിരുന്നപ്പോ വന്നതാണത്രേ… അതങ്ങ് കാര്യമായി… അങ്ങനെ വേളാങ്കണ്ണി കന്യാകുമാരി ഒക്കെയായി ഒരു 3 ദിവസത്തെ ടൂർ സെറ്റ് ആക്കി… കൂടെയുള്ളതെല്ലാം ഓൾഡ് പീസ് ആയതുകൊണ്ടും ഒരു തീർത്ഥാടനയാത്രക്ക് ഒട്ടും താല്പര്യമില്ലാത്തത് കൊണ്ടും ഞാൻ അത് ഗൗനിച്ചില്ല… എന്റെ പ്രായത്തിലുള്ള പിള്ളാരൊന്നും പോകുന്നില്ല അവര് അവരുടെ ട്രിപ്പ് വേറെ പ്ലാൻ ചെയ്തു… ജേക്കബേട്ടനും ചേച്ചിയും എന്തായാലും ഉണ്ടാവും കാരണം അമ്മയ്ക്കും പെങ്ങൾക്കും അവരെ വല്യ കാര്യമാണ്…
ചേച്ചിയുടെ മുലകുടിക്കുന്ന കുഞ്ഞിനെ എന്റെ പെങ്ങളാണ് സമയം കിട്ടുമ്പോഴൊക്കെ നോക്കുന്നത്.. ചേച്ചിക്കും അത് വലിയ സഹായമാണ്…. ഇവരുടെ കൂടെ പോണോ അതോ കൂട്ടുകാരുടെ കൂടെ പോണോ എന്ന് കൺഫ്യൂഷൻ ആയി.. ഷൈനിച്ചേച്ചി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ല.. എല്ലാവരും ചുറ്റും ഉണ്ടാവും പ്രതേകിച്ചു എന്റെ അനിയത്തി… അങ്ങനെ ടൂർന്റെ തലേ ദിവസം വരെ ഞാൻ തീരുമാനം ഒന്നും പറഞ്ഞില്ല… അന്ന് ചേച്ചി ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു…
“ടാ നീ അവരുടെ കൂടെയാണോ ഞങ്ങളുടെ കൂടെയാണോ വരണത്… ” അമ്മയാണ് ചോദിച്ചത്
“നിങ്ങള് തീർഥയാത്രക്കല്ലേ പോണത്… വേറെ നല്ല സ്ഥലത്ത് വല്ലതും പൊക്കൂടെ.. ടൂർ പോകാൻ തുടങ്ങിയ കാലം തൊട്ട് പോണതാ വേളാങ്കണ്ണിക്ക്… കൊറേ തമിഴന്മാരും ചപ്പും ചവറും ചൂടും അല്ലാണ്ട് എന്ത് തേങ്ങയുണ്ട് അവിടെ ” പോണം എന്നുണ്ടെങ്കിലും ഇഷ്ടമല്ലാത്ത സ്ഥലമായത് കൊണ്ട് ഞാൻ പറഞ്ഞു.
“എന്നാ എന്റെ പൊന്നുമോൻ അവിടത്തെ പള്ളി പൊളിച്ചുകൊണ്ടുവന്ന് ദാ ആ പൈപ്പിന്റെ ചോട്ടില് വെക്ക് അപ്പൊ നല്ല വൃത്തിക്ക് ഇരിക്കും തമിഴന്മാരും ഇല്ല.. ഒന്ന് പോടാ ചെക്കാ നീ വരുന്നില്ലേൽ വരണ്ട.. ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാവില്ല വേണേൽ ആ പിള്ളേരുടെ കൂടെ പോ “…… അമ്മക്ക് ഞാൻ പോയാലും ഇല്ലേലും വിഷയമേയല്ല “വാ ചേട്ടാ.. ചേച്ചിയൊക്കെ ആദ്യായിട്ട് നമ്മുടെ കൂടെ വരണതല്ലേ നമുക്ക് അടിച്ചു പൊളിക്കാം. അല്ലെ ചേച്ചി ” അനിയത്തിയാണ് പറഞ്ഞത്.