“ങേ..അപ്പോള്‍ അയാള്‍ മഹാ പ്രശ്നക്കാരന്‍ ആയിരിക്കുമല്ലോ സാറേ.. അറിഞ്ഞുകൊണ്ട് വയ്യാവേലി പിടിച്ചു തലയില്‍ കയറ്റണോ”
“എടൊ എസ് പിക്ക് അയാളോട് താല്പര്യമുണ്ട്; നല്ല കഴിവുള്ള എസ് ഐ ആണെന്നാണ് അങ്ങേരു പറഞ്ഞത്..പക്ഷെ സി ഐയെ തന്തയ്ക്ക് വിളിച്ചാല്‍ നടപടി എടുക്കാതിരിക്കാന്‍ പറ്റുമോ? ലോകത്തൊരുത്തനെയും പേടി ഇല്ലാത്ത ഒരു എസ് ഐ ആണത്രേ..ഏതോ ഒരു പൌലോസ്..എസ് പി പറഞ്ഞത് ഗുണ്ടാശല്യം കൂടുതലുള്ള ഏതെങ്കിലും സ്റ്റേഷന്‍ തന്നെ അയാള്‍ക്ക് നല്‍കണം എന്നാണ്..അയാള്‍ക്ക് നല്ലപോലെ മേയാന്‍ പറ്റണം എന്നര്‍ത്ഥം..ഒന്ന് തിരക്കിയിട്ടു എനിക്കൊരു ഫീഡ് ബാക്ക് തരണം..ഒരു മാസത്തിനകം അയാളെ ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പരിപാടി..”
“ശരി സര്‍..”
“ഓക്കേ..സീ യു”
ഇന്ദുലേഖ പുറത്തേക്ക് പോയി. അലി സീറ്റിലേക്ക് ചാരി പിറുപിറുത്തു “പൌലോസ്”
————————–
അന്ന് ദിവ്യയുടെ വ്രതത്തിന്റെ ഒന്നാം ദിനം ആയിരുന്നു. സ്കൂളില്‍ നിന്നുമെത്തിയ അവള്‍ കുളിച്ചു വേഷം മാറി സന്ധ്യയോടെ നാമജപം നടത്തി. രാവിലെ മുതല്‍ അവള്‍ ആഹാരം ഒന്നുംതന്നെ കഴിച്ചിട്ടുണ്ടയിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി പട്ടിണി ഇരുന്ന അവള്‍ സന്ധ്യ ആയതോടെ തളര്‍ന്നു പോയിരുന്നു. എങ്കിലും ആ തളര്‍ച്ച അവള്‍ പുറമേ കാട്ടിയില്ല. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ആഹാരം കഴിക്കാന്‍ രുക്മിണി പറഞ്ഞെങ്കിലും രാത്രി ഒരു നേരം മാത്രം മതി എന്നവള്‍ പറഞ്ഞു. നാമജപം കഴിഞ്ഞ ദിവ്യ അടുക്കളയില്‍ അമ്മയെ കുറേനേരം സഹായിച്ച ശേഷം ന്യൂസ് തുടങ്ങാറായ സമയത്ത് ലിവിംഗ് റൂമിലെത്തി ടിവി ഓണാക്കി. ശങ്കരന്‍ പതിവുപോലെ പത്രവുമായി വരാന്തയില്‍ ആയിരുന്നു. സന്ധ്യയ്ക്കാണ് എന്നും അയാളുടെ പത്രപാരായണം.
ടിവി ഓണാക്കിയ ദിവ്യ ആകാംക്ഷയോടെ വാസുവിനെപ്പറ്റി വല്ല വാര്‍ത്തയുമുണ്ടോ എന്ന് നോക്കിക്കൊണ്ട് എല്ലാ ന്യൂസ് ചാനലുകളും മാറ്റിമാറ്റി നോക്കി. ഒടുവില്‍ അവള്‍ മനസിന് കുളിര്‍മ്മ നല്‍കുന്ന ആ വാര്‍ത്ത കണ്ടു.
“ഇന്നലെ വന്‍ വിവാദമായ മാധ്യമ പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്..ആ ആക്രമണം തന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണെന്ന് അക്രമത്തിനിരയായ പെണ്‍കുട്ടിയും ഞങ്ങളുടെ സഹപ്രവര്‍ത്തകയുമായ അഞ്ജനാ കാന്ത് ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ ഭാഗത്തുള്ള തെറ്റ് മാധ്യമങ്ങള്‍ വഴി ലോകത്തെ അറിയിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് തന്റെ അച്ഛന്‍ തന്നെയാണ് എന്ന് അഞ്ജന പറയുകയുണ്ടായി..അഞ്ജനയുടെ വാക്കുകളിലേക്ക്….”
മൃഗം 11 [Master]
Posted by