“മോനെ..പിശാചുക്കളുടെ നടുവിലാണ് നീ.. നിനക്കെതിരെ ഇനിയും ഉണ്ടാകും ആക്രമണം..ഈ പരാജയം അവരുടെ വാശി കൂട്ടും.. നീ സൂക്ഷിക്കണം”
അയാള്‍ അവന്റെ തോളുകളില്‍ കൈകള്‍ വച്ചു പറഞ്ഞു. ഡോണ തനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയതുപോലെ എഴുന്നേറ്റ് അവിടെയെത്തി. അവളുടെ മുഖത്തേക്ക് നോക്കിയ വാസുവിന് ചിരി വന്നെങ്കിലും അവന്‍ നിയന്ത്രിച്ചു.
“സോറി വാസു..ഞാന്‍ ആകെ ഭയന്നു പോയിരുന്നു.. അവിടെ എനിക്ക് ഗുണ്ടകളെ കാണാന്‍ പറ്റിയില്ല…. കണ്ണ് നഷ്ടപ്പെട്ട ഒരു മനുഷ്യനെ മാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ…ശരിയാണ് പപ്പാ പറഞ്ഞത്..നിനക്കാണ് ഈ ഗതി വന്നിരുന്നത് എങ്കില്‍? അയാം റിയലി സോറി” അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“നിങ്ങള്‍ രണ്ടാളും കൂടെ എന്നെ വിഷമിപ്പിക്കും..ഞാന്‍ പോട്ടെ സാറെ..വിശക്കുന്നു.”
“നിനക്ക് ഇരുപത്തിനാല് മണിക്കൂറും ഈ വിശപ്പ് വിശപ്പേ എന്നൊരു ചിന്തയെ ഉള്ളോടാ..” പുന്നൂസ് തമാശരൂപേണ ചോദിച്ചു.
“അവന്‍ ചെറുപ്പമല്ലേ..ഇച്ചായനെപ്പോലെ രണ്ടു വറ്റ് കഴിച്ചാല്‍ അവനു വല്ലതും ആകുമോ..മോനെ ഇവിടുന്ന് കഴിക്കാം” റോസ്‌ലിന്‍ പറഞ്ഞു.
“വേണ്ടമ്മേ..ഗോപാലന്‍ ചേട്ടന്‍ എന്നെ കാത്തിരിക്കും..ഞാന്‍ കഴിച്ചില്ല എങ്കില്‍ അതിയാന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയ ആഹാരം വേസ്റ്റ് ആകും…”
“എന്നാല്‍ ശരി..പോയിട്ട് വാ മോനെ..രാവിലെ കാണാം” അവര്‍ പറഞ്ഞു.
“പോട്ടെ സാറേ..” പുന്നൂസിനോട് യാത്ര പറഞ്ഞ ശേഷം വാസു പുറത്തിറങ്ങി. അവന്റെ ബൈക്ക് പടികടന്നു പോകുന്നത് നോക്കി ഡോണ കണ്ണുകള്‍ തുടച്ചു.
———————————————-
“നഗരത്തിലെ എട്ട് ഗുണ്ടകള്‍ അജ്ഞാതന്റെ ആക്രമണത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍..രണ്ടുപേരുടെ നില ഗുരുതരം…കൊള്ളാം..ആരാടോ ഈ അജ്ഞാതന്‍?”
സിറ്റി കമ്മീഷണര്‍ ഓഫീസില്‍ തന്റെ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം നോക്കുകയായിരുന്ന കമ്മീഷണര്‍ അലി ദാവൂദ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്ദുലേഖയോട് ചോദിച്ചു.
“നോ ഐഡിയ സര്‍..നമ്മുടെ ടീം പരുക്ക് പറ്റിയ ഗുണ്ടകളോട് ചോദിച്ചപ്പോള്‍ ആളെ അറിയില്ല എന്നാണ് അവര്‍ പറഞ്ഞത്. തങ്ങളുമായി ഉണ്ടായ ചെറിയ വാക്കേറ്റം അടിപിടിയില്‍ എത്തി എന്നാണ് അവരുടെ മൊഴി..പക്ഷെ അത് നമുക്ക് വിശ്വസിക്കാനാവില്ല..കാരണം അവന്മാരുടെ തൊഴില്‍ നമുക്ക് അറിയാവുന്നതാണല്ലോ.”
ഇന്ദുലേഖ പറഞ്ഞു. കമ്മീഷണര്‍ അവളെ നോക്കി അതെ എന്നാ അര്‍ത്ഥത്തില്‍ തലയാട്ടിയിട്ട് വീണ്ടും ആ വാര്‍ത്തയില്‍ ശ്രദ്ധ പതിപ്പിച്ചു.
മൃഗം 11 [Master]
Posted by