“ഹും സാറെ..ഇത്തവണ പണിക്ക് വരുന്നത് കണ്ട ആപ്പ ഊപ്പ ടീമല്ല..അറേബ്യന്‍ ഡെവിള്‍സ് എന്ന് സാറ് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോ..അവരാണ് ഇവിടെ വരാന്‍ പോകുന്നത്..കൊച്ചി നഗരം കൈയിലിട്ട് അമ്മാനമാടുന്ന സാക്ഷാല്‍ അറേബ്യന്‍ ഡെവിള്‍സ്..അവര്‍ക്ക് പൌലോസ് വെറും പുല്ലാണ്..സിറ്റി കമ്മീഷണര്‍ പോലും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ വിറയ്ക്കും…സാറ് ഞാന്‍ പറഞ്ഞ കാര്യം മാത്രം ഒന്ന് ചെയ്‌താല്‍ മതി..പിന്നെ അവര്‍ക്ക് നല്‍കാനുള്ള പണവും…”
“എടാ അവരെ നിനക്കെങ്ങനെ കിട്ടി? അവന്മാര്‍ വമ്പന്‍ ടീമല്ലേ..ഞാന്‍ കേട്ടിട്ടുണ്ട് അവരെപ്പറ്റി” രവീന്ദ്രന്‍ ഞെട്ടലോടെ ചോദിച്ചു.
“എന്റെ മാമന്‍ യൂസഫിന്റെ മോനാ അറേബ്യന്‍ ഡെവിള്‍സിലെ മാലിക്ക്..ഇന്നലെ ഞാന്‍ കൊച്ചിയില്‍ പോയാരുന്നു..ഇവിടേക്ക് ഇറക്കാന്‍ പറ്റിയ പിള്ളേര്‍ ഉണ്ടോ എന്ന് തിരക്കാനാണ് പോയത്..പക്ഷെ ഈ കേസ് വേറെ ആര്‍ക്കും നല്‍കാതെ അവര്‍ തന്നെ ഏറ്റിരിക്കുകയാണ്…കാര്യം എന്താണെന്ന്‍ അറിയാമോ?” മുസ്തഫ ഇരുവരെയും നോക്കി ചോദിച്ചു.
അവര്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി.
“വാസു…വാസു തന്നെയാണ് കാരണം..ഇന്നലെ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ അവനെ കണ്ടുപിടിക്കാനുള്ള വഴികള്‍ ആലോചിച്ച് ഉള്ള ചര്‍ച്ചയില്‍ ആയിരുന്നു. അവനെ പൊക്കാന്‍ വിട്ട ഒരു ടീമിന്റെ ലീഡറുടെ കണ്ണ് അവന്‍ അടിച്ചു വെളിയില്‍ കളഞ്ഞു..ബാക്കി ഏഴെണ്ണം ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ആണ്…മാലിക്കിന്റെ കൂട്ടുകാരന്‍ അര്‍ജുന്റെ അച്ഛന്‍ ഗൌരീകാന്ത് മംഗലാപുരം അധോലോക നേതാവാണ്…അയാളുടെ മകളെ ആണ് വാസു അന്ന് റോഡില്‍ ഇട്ടു തല്ലിയത്…അവര്‍ അവനെ കിട്ടാനായി വഴി തേടുന്ന സമയത്താണ് ഞാന്‍ ഈ ആവശ്യവുമായി അങ്ങോട്ട് ചെല്ലുന്നത്..”
“ങേ..ഇതൊരു പുതിയ അറിവാണല്ലോ..എന്നിട്ട്?” ഉത്സാഹത്തോടെ രവീന്ദ്രന്‍ തിരക്കി.
“അവരുടെ പക്കലുള്ള അവന്റെ ഫോട്ടോ കണ്ടാണ് ഞാന്‍ സംഗതി തിരക്കിയത്. രോഗി ആശിച്ചതും വൈദ്യര് കല്‍പ്പിച്ചതും പാല്‍ എന്നപോലെ ആയിപ്പോയി കാര്യങ്ങള്‍. വാസുവിനെപ്പറ്റി എല്ലാം ഞാന്‍ അവരോട് പറഞ്ഞു. അര്‍ജുന്‍ എന്ന മാലിക്കിന്റെ കൂട്ടുകാരന്റെ പെങ്ങളെ ആണ് അവന്‍ തല്ലിയത്…അവനെ പോലീസിനു വിട്ടുകൊടുക്കാതെ അവര് തന്നെ അവന്റെ പണി തീര്‍ക്കാനുള്ള പരിപാടിയാണ് .. എന്റെ ആവശ്യം അറിഞ്ഞതോടെ അവര് കണ്ണടച്ചു സമ്മതിക്കുകയായിരുന്നു..അവന്‍ കൊച്ചിയില്‍ എത്തി അവരുടെ ആളെ തൊട്ടതിനുള്ള ആദ്യ പണി അവര്‍ അവന്റെ നാട്ടിലെത്തി അവന്റെ വീട്ടുകാര്‍ക്ക് കൊടുത്തുകൊണ്ട് തുടങ്ങാനാണ് അവരുടെ പ്ലാന്‍…ഞാന്‍ പണം നല്‍കാം എന്ന് പറഞ്ഞെങ്കിലും ഇത് അവരുടെ ആവശ്യം ആയതുകൊണ്ട് വേണ്ട എന്നാണ് അവര് പറഞ്ഞത്..എന്നാലും സാറേ..നമ്മള്‍ എന്തെങ്കിലും അവര്‍ക്ക് കൊടുക്കണം…”
മൃഗം 11 [Master]
Posted by