“സാറേ..അന്നത്തെ അടിപിടിയില്‍ എനിക്കുണ്ടായ നഷ്ടം എത്രാണെന്ന് സാറിനറിയാമോ.. ആ മുട്ടിനു വെടിയേറ്റ ചെറുക്കന് വേണ്ടി ലക്ഷങ്ങള്‍ ആണ് ഞാന്‍ ചിലവാക്കിയത്..അവന്റെ കാല് എന്നാലും ശരിയാകുമോ എന്ന് ഉറപ്പൊന്നുമില്ല…പൌലോസിന്റെ അടി കിട്ടിയവരില്‍ പലരും ഈ ലൈന്‍ തന്നെ വിട്ടു..മൂന്നോ നാലോ പേര് മാത്രമേ അതിലിപ്പോള്‍ ബാക്കി ഉള്ളു..മാര്‍ക്കറ്റില്‍ എനിക്കുണ്ടായിരുന്ന മൊത്തം ഇമേജും ആ ശങ്കരന് കാരണം എനിക്ക് നഷ്ടമായി… പൌലോസിനെ ഞാന്‍ തട്ടാന്‍ ഉദ്ദേശിക്കുന്നത് ഏറണാകുളം ഭാഗത്താണ്..നല്ല വിളഞ്ഞ മൂര്‍ഖന്‍ പാമ്പുകള്‍ ഊടാടുന്ന കൊച്ചിയില്‍ അവന്റെ അഭ്യാസം അവനൊന്ന് ഇറക്കട്ടെ..വെട്ടി അറബിക്കടലില്‍ തളളും അവിടുത്തെ പിള്ളാര്…ഇവിടെ ശങ്കരന് പണി കൊടുക്കാനും ഞാന്‍ ആളെ ഇറക്കാന്‍ ഉദ്ദേശിക്കുന്നത് അവിടെ നിന്നു തന്നാണ്..നിങ്ങളിങ്ങനെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാല്‍ എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റാതെ പോകും” മുസ്തഫ പറഞ്ഞു.
രവീന്ദ്രനും ദിവാകരനും വീണ്ടും പരസ്പരം നോക്കി. അവര്‍ക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു; പക്ഷെ എന്ത് പറയും എന്ന് രണ്ടുപേര്‍ക്കും അറിയില്ലാത്ത ഒരു അവസ്ഥ ആയിരുന്നു. അവസാനം ദിവാകരന് തന്നെ വായ തുറന്നു:
“എന്നാപ്പിന്നെ മുസ്തഫെടെ ഇഷ്ടം പോലെ ചെയ്യ്…അല്ലാതിപ്പോ എന്ത് പറയാനാ”
മുസ്തഫയെ നോക്കാതെയാണ് അയാള്‍ അത് പറഞ്ഞത്. പിന്നെ മദ്യമെടുത്ത് തന്റെ ഗ്ലാസിലേക്ക് പകര്‍ന്നു.
“എന്നാ ഞാന്‍ കാര്യോമായി മുന്‍പോട്ടു പോവ്വാണ്..രവീന്ദ്രന് സാറൊരു ഉപകാരം ചെയ്യണം. അവന്മാര് വരുന്ന രാത്രിയില്‍ സാറ് ഏതു വിധത്തിലെങ്കിലും നൈറ്റ് ഡ്യൂട്ടി ഒപ്പിക്കണം..അന്ന് ഏതു ഫോണ്‍ സ്റ്റേഷനില്‍ വന്നാലും സാറായിരിക്കണം എടുക്കേണ്ടത്..ശങ്കരന്റെ വീട്ടീന്ന് ഫോണ്‍ വന്നാല്‍, ഒരൊറ്റ പോലീസുകാരനും അങ്ങോട്ട് പോകാന്‍ പാടില്ല…അത് വേണ്ടപോലെ സാറ് കൈകാര്യം ചെയ്തോണം…” മുസ്തഫ പറഞ്ഞു.
“അത് ഞാനേറ്റു..പക്ഷെ അവര്‍ നേരെ പൌലോസിന്റെ മൊബൈലില്‍ വിളിച്ചാലോ? അയാള്‍ അതും അവനു കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്..”
“കൊടുത്തെങ്കില്‍ കൊടുക്കട്ടെ..അവന് തനിച്ചു ചെന്നാല്‍ ബാക്കി വരുന്നവര്‍ നോക്കിക്കോളും..പിന്നെ അവന് ജന്മത്ത് പൊങ്ങത്തില്ല” വികൃതമായ ചിരിയോടെ മുസ്തഫ പറഞ്ഞു.
“മുസ്തഫെ..കളി പൌലോസിനോടാണ്..അന്ന് നിന്റെ എത്രയോ ആളുകള്‍ ഉണ്ടായിട്ടും അവന്റെ ഒരു രോമത്തില്‍ തൊടാന്‍ പറ്റിയോ..നീ വെറുതെ ഇനിയും പണി ഇരന്നു വാങ്ങല്ലേ….”
മൃഗം 11 [Master]
Posted by