“എടാ ചെറുക്കാ നീ പറയുന്നതൊക്കെ എനിക്കു മനസ്സിലാവുന്നുകെട്ടോ, നീ ആള് കൊള്ളാല്ലോ. ഇതൊക്കെ മനസ്സിൽ വച്ചാണല്ലേ നിന്റെ നടപ്പ്. ഘോഷയാത്ര കണ്ടുനിന്നപ്പോൾ നിന്റെ വേലകൾ എനിക്കു മനസ്സിലായില്ല എന്ന് കരുതിയോ? പാവം ചെക്കൻ എന്നുകരുതിയ ഞാൻ മണ്ടി. ആഹ് ഇനി ശ്രദ്ധിച്ചോളാം.”
” എന്തു ശ്രദ്ധിച്ചോളാമെന്നു അപ്പോൾ എന്തുസംഭവിച്ചു?”
“ഓഹ് ഒന്നുമറിയില്ലവന്, പിന്നിൽ എന്തോ കുത്തുന്നപോലെ പോലെ തോന്നി തിരിഞ്ഞപ്പോൾ നീയാണ് നിൽക്കുന്നത്. അപ്പോൾ മനപ്പൂർവമാവില്ല അറിയാതെ തട്ടിയതാവുമെന്നു കരുതി. ഇപ്പോഴല്ലേ ഉള്ളിലിരുപ്പ് മനസ്സിലായത്. ബസിലൊക്കെ ഒരുപാടെണ്ണത്തിനെ കണ്ടിട്ടുണ്ട് അതുകൊണ്ടു അടവൊന്നും എന്നോട് വേണ്ട കേട്ടോ.”
“തിരക്കിൽ അല്പം തട്ടലും മുട്ടലുമൊക്കെയുണ്ടാകും അതിനെ കൂടുതൽ പൊലിപ്പിക്കണ്ട. ഇതാണ് പെണ്പിള്ളാരുടെ കാര്യം. ഒരു ചെറിയ കാര്യം മതി.”
“ഇതത്ര ചെറുതൊന്നുമല്ല, പിന്നെ ആൺപിള്ളാരുടെ ഈ പ്രായത്തിലുള്ള വേലകളൊക്കെ ചേട്ടനും എന്നോട് പറഞ്ഞിട്ടുണ്ട്”
” ഓഹ് അപ്പോൾ ഇതൊക്കെയാണല്ലേ പട്ടാളക്കാരന്റെ ഫോണിലൂടെയുള്ള ക്ലാസ്? എന്നിട്ടെല്ലാം പഠിച്ചോ?”
“അതെന്നെ പഠിപ്പിക്കാൻ അർഹതയുള്ള ആളല്ലേ, അല്ലാതെ നിന്നെപ്പോലെ കാണുന്നവരുടെ അടുത്തു നിന്നൊന്നും അല്ലല്ലോ.”
“ഞാൻ കാണുന്നവരുടെ അടുത്തുനിന്നെല്ലാം പഠിക്കുന്നെന്നു മാമിക്കെങ്ങനെയറിയാം?”
“നീയല്ലേ പറഞ്ഞതു അറിയാവുന്നവരോടൊക്കെ ചോദിക്കുമെന്ന്?”
“പിന്നെ അറിയാത്ത കാര്യങ്ങൾ ചോദിക്കണ്ടേ ?”
“അങ്ങനെ അറിയാത്ത എല്ലാ കാര്യങ്ങളും ചോദിക്കണ്ട സമയമാകുമ്പോൾ താനേ പഠിച്ചോളും. നിനക്കു പഠിക്കാൻ മുട്ടിനിൽക്കുന്നെങ്കിൽ ഞാൻ നിന്റെ അമ്മയോട് പറയാം മോനെപ്പിടിച്ചു കെട്ടിക്കാൻ, എന്താ പറയട്ടെ?”
“ഇനി അഥവാ കെട്ടിയാലും വരുന്നവർ മാമിയെപ്പോലെ പൊട്ടിയാണെങ്കിൽ എന്തുചെയ്യും?”
“ഞാൻ പൊട്ടിയാണെന്നു നിന്നോടാരു പറഞ്ഞു, ആവശ്യമുള്ള കാര്യങ്ങളൊക്കെ എനിക്കറിയാം.”
“ഓഹ് അപ്പോൾ പഠിച്ചു റെഡിയായി ഇരിക്കുകയാണല്ലേ ഇനി പരീക്ഷണങ്ങൾ മാത്രാണ് ബാക്കി. അതോ ഇനി അതും കഴിഞ്ഞോ?”
“പിന്നേ എല്ലാം കഴിഞ്ഞു എന്താ കുഴപ്പം?”
“കുഴപ്പമാകാതെ നോക്കിയാൽ മതി.”
“അതിനൊക്കെ ഞങ്ങൾക്കറിയാം നീ പേടിക്കണ്ട.”
“കൊച്ചു കള്ളി എന്നിട്ടു ഡയലോഗ് കേട്ടാലോ പഞ്ചപാവം, അഹ് നിങ്ങളുടെ സമയം അല്ലാതെന്തു പറയാൻ.”
” അതെ നീ ഒരുപാടു ആലോചിച്ചു കൂട്ടണ്ട കേട്ടോ”
“അയ്യോ ഇല്ലേയ് നമ്മൾ നിർത്തി.”
അവർ നടന്നുനടന്നു പകുതിദൂരം പിന്നിട്ടതോടെ ഉത്സവവിളക്കുകൾ എല്ലാം തീർന്നു ചുറ്റിലും കൂരിരുട്ടു പരന്നു. അതോടെ അകലത്തിൽ നീങ്ങികൊണ്ടിരുന്ന ആശ മെല്ലെ ഗോകുലിനൊപ്പം നടക്കുവാൻ തുടങ്ങി. അവളുടെ ഉള്ളിൽ ചെറിയ ഭയം ഉടലെടുത്തു.
“എടാ നീ ടോർച്ചു നേരെ അടിച്ചേ ഒന്നും കാണാൻ പറ്റുന്നില്ല.”