അന്നേദിവസം അവിടെയുള്ള എല്ലാ വീടുകളിലും സദ്യ ഉണ്ടാകും കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധുക്കളും ഒത്തുകൂടും. അവിടുത്തെ അറിയപ്പെടുന്ന തറവാട്ടിലെ ഇളയതലമുറക്കാരനാണ് ഗോകുൽ. അവൻ അച്ഛനും അമ്മയ്ക്കും ഒറ്റമോനാണ്. അവന്റെ അമ്മയുടെ കുടുംബവീടിനടുത്തായി പുതിയൊരു വീടുണ്ടാക്കി താമസിക്കുന്നു. അച്ഛനും അമ്മയും സർക്കാർ ജീവനക്കാരാണ്. അവന്റെ അമ്മയുടെ കുടുംബം അവിടുത്തെ പ്രമാണികളാണ്. ഇപ്പോൾ കുടുംബവീട്ടിൽ അമ്മുമ്മയും അമ്മയുടെ ഇളയസഹോദരന്റെ ഭാര്യയും മക്കളും ആണ് താമസം. അപ്പുപ്പൻ കുറച്ചുകാലം മുന്നേ മരിച്ചുപോയി. അമ്മുമ്മയുടെ മൂന്നുമക്കളിൽ ഒന്നാമനായ അവന്റെ വലിയമ്മാവൻ ചെന്നൈയിൽ സ്ഥിരതാമസമാണ്, എങ്കിലും ഇടയ്ക്കൊക്കെ വന്നുപോകും. ചെറിയമ്മാവൻ ആർമിയിലും. അതിനടുത്തായിട്ടാണ് അജിത്തിന്റെ വീട്. അച്ഛൻ വിദേശത്തായതിനാൽ അവന്റെ വീട്ടിൽ അവനും അമ്മയും അച്ഛമ്മയും അനിയനുമാണുള്ളത്.
അവസാനവർഷഡിഗ്രി പരീക്ഷ എഴുതി റിസൾട്ട് കാത്തു നിൽക്കുന്ന അവർക്കു രഹസ്യമായി അല്പം മദ്യപാനമൊക്കെയുണ്ടെങ്കിലും നാട്ടുകാർക്കിടയിൽ സൽസ്വഭാവികളാണ്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന പരിപാടികളുടെ ഭാരവാഹിപ്പട്ടികയിലും ഇരുവരുമുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും ആഘോഷക്കമ്മറ്റിയുടെയും എല്ലാം കണ്ണുവെട്ടിച്ചു രണ്ടു പെഗ്ഗടിക്കാനുള്ള രഹസ്യയാത്രയിലാണിരുവരും. അവരുടെ മറ്റുകൂട്ടുകാരെല്ലാം എല്ലാ സെറ്റപ്പുമായി പാടത്തിനക്കരയുള്ള മരച്ചീനി പണയിൽ നേരത്തെ പരിപാടികൾ തുടങ്ങിയിരുന്നു. പക്ഷേ ബന്ധുക്കൾക്കിടയിൽ പെട്ടുപോയ ഗോകുലിനെ കാത്തുനിന്ന അജിത്തിനു ഇതുവരെ അതിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള അമർഷവും ദേഷ്യവും അവന്റെയുള്ളിൽ പുകഞ്ഞുകൊണ്ടിരുന്നു.
“എടാ തെണ്ടീ അവരെ അമ്പലത്തിൽ കൊണ്ടുവിട്ടിട്ടു വരാമെന്നു പറഞ്ഞുപോയിട്ടു നീ എന്തിനാ പെണ്ണുങ്ങൾക്കിടയിൽ കയറിനിന്നത്?”
“ഞാൻ എന്തുചെയ്യാനാടാ അമ്മ തന്ന പണിയാണ്. മാമിയും അമ്മയും കൂടി അമൃതയ്ക്കു (മാമിയുടെ മകൾ) താലപ്പൊലി എടുക്കാൻ പോയി, അപ്പോൾ മാമിയുടെ അമ്മയും അനുജത്തിയുമൊക്കെ ഉണ്ടായിരുന്നല്ലോ അവരുടെ സെക്യൂരിറ്റി ചുമതല എനിക്കു കിട്ടി. അങ്ങനെ പെട്ടുപോയതാ.”
“പിന്നേ നീ അവിടെ നിന്നില്ലെങ്കിൽ ആ തള്ളയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ? ഇതതൊന്നുമല്ല ആ പെണ്ണിനെ കണ്ടപ്പോൾ നീ അവിടെ മണപ്പിച്ചുനിന്നു അത്രതന്നെ, നിന്നെ കുറ്റം പറയാനും പറ്റില്ല ഒരൊന്നൊന്നര ചരക്കല്ലേ,.”