ചങ്ക് ബ്രോ

Posted by

അവനെയും കൊണ്ട് ക്ലബ്ബിലേക്ക് പോകുമ്പോൾ ഞാൻ ഞങളുടെ പഠനകാലത്തെ കുറിച്ചോർത്തു

അന്നവന്റെ പേര് പെണ്ണ്ലിജി എന്നായിരുന്നു. വെറും പെണ്ണെന്നു പറഞ്ഞാൽ പോരാ നല്ല അസ്സൽ പെണ്ണ്… ഞങ്ങൾ കൂട്ടുകാർ സ്ഥിരമായി അമ്പലക്കുളത്തിൽ കുളിക്കുമ്പോൾ അവൻ മാത്രം അവന്റെ വീട്ടിലെ മറപ്പുരയിൽ… ഇപ്പോഴും അവനു മുണ്ടുടുക്കാൻ അറിയില്ല… വീട്ടിലും ട്രാക്‌സ്യൂട്ട്.. മറ്റുള്ളവരുടെ കളിയാക്കൽ കൂടുമ്പോൾ ഞാൻ ഇടപെടും….. ഞാൻ എവിടെയുണ്ടോ.. അവിടെ അവനുമുണ്ടാകും.. പഠിക്കാൻ മിടുക്കനായ അവൻ സെക്രട്ടറിയേറ്റിൽ ജോലികിട്ടി പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു.. കല്യാണപെണ്ണ് വീടുവിട്ടിറങ്ങുന്നപോലെ കരച്ചിലായിരുന്നു….

അവന്റെ ആദ്യ ശമ്പളത്തിന് എനിക്ക് തന്ന വാച്ച് ആണ് ഇപ്പോഴും എന്റെ കയ്യിൽ കിടക്കുന്നത്…………

എനിക്ക് കള്ളുകുടിക്കാൻ പാടില്ല…. സെക്കന്റ്‌ ഷോയ്ക്ക് പോകാൻ പാടില്ല, സിഗരറ്റ് വലിക്കുന്ന ആളിന്റെ അടുത്തുകൂടി പോലും പോകാൻപാടില്ല…. അങ്ങനെ പലതുണ്ട് അവന്റെ നിയമങ്ങൾ…. ഞാൻ അതെല്ലാം സന്തോഷത്തോടെ അനുസരിക്കും

വീട്ടിൽ ആളില്ലാത്തത്കൊണ്ടും അമ്മയുടെ ശല്യം സഹിക്കാൻ പറ്റാത്ത കൊണ്ടും ഇരുപത്തിനാലുകാരനായ ഞാൻ അവനേയും കൂട്ടി പെണ്ണുകാണാൻ പോകാൻ ഇരുന്നതാണ് ശനിയാഴ്ച രാത്രി അവൻ വീട്ടിൽ വന്നെങ്കിലും ഞായറാഴ്ച തലവേദന എന്നും പറഞ്ഞു അവൻ ഒറ്റ കിടപ്പ്… ഞാനും ബ്രോക്കറും കൂടി പോയി…. പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് അവനോട് പറഞ്ഞപ്പോൾ തലവേദന എന്നും പറഞ്ഞു കിടന്നവൻ ചാടിഎഴുനേറ്റു എന്റെ കവിളിൽ ഉമ്മയും കടിയും ഒക്കെ ആയിരുന്നു…. എനിക്കന്നു അവന്റെ തലവേദന മാറിയ സന്തോഷമായിരുന്നു….

കിളികുഞ്ഞിന്റ പോലുള്ള അവന്റെ ശബ്ദം ഇന്ന് അല്പംകൂടി മധുരമായതുപോലെ……………

നാടകത്തിൽ അവൻ തകർത്തു. നാട്ടുകാരും പുറത്തുനിന്നു വന്നവരും വായുംപൊളിച്ചു അവനെ തന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്കൊരു വല്ലായ്മ… അവൻ എന്റേത് മാത്രമാണെന്ന ഒരു തോന്നൽ

Leave a Reply

Your email address will not be published. Required fields are marked *