ദേവരാഗം 15 [ദേവന്‍]

Posted by

ദേവരാഗം 15

Devaraagam Part 15 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 |

 

“…ദേവൂട്ടാ…!! നാളെപ്പോണോ..?? രണ്ടുസം കൂടി നിന്നിട്ട് പോയാപ്പോരെ…??” അത്താഴം കഴിക്കുന്നതിനിടയില്‍ ചിറ്റയുടെ പരാതി… എപ്പോഴും എനിക്കും അനുവിനും വിളമ്പിത്തന്ന്‍ ഞങ്ങളെ കഴിപ്പിക്കുന്നതില്‍ മാത്രം ഉത്സാഹം കാണിച്ചിരുന്ന ചിറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് ഞങ്ങളുടെ കൂടെ ഇരുത്തിയിരുന്നു.. എന്നെ ഫെയ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്  ചിറ്റപ്പനും പളനിയും റിസോര്‍ട്ടിലെ മറ്റ് ഗസ്റ്റ്കളുടെ കാര്യം നോക്കിനടന്നു.

“…ഏയ്‌ അത് ശരിയാവില്ല ചിറ്റേ.. ഒരുപാട് ദിവസം ഞാന്‍ മാറി നിന്നാല്‍ ഓഫീസിലെ കാര്യങ്ങളൊക്കെ പെന്‍ഡിങ്ങാവും… പിന്നെ പ്രതീക്ഷിക്കാതെ നടന്ന കല്യാണമായിരുന്നതുകൊണ്ട് അതൊന്നും നേരത്തെ ഏര്‍പ്പാട് ചെയ്യാനും പറ്റിയില്ല… ചപ്പാത്തി ചിക്കന്‍കറിയില്‍ മുക്കി കഴിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു..

“…എന്നാലും ഈ ഹണിമൂണ്‍ എന്നൊക്കെ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷല്ലേടാ.. അതിന്റെയിടയ്ക്ക് ഈ ഓഫീസ് ഓഫീസെന്നും പറഞ്ഞ് നടന്നാ പിന്നെ ഈ അവസരമൊന്നും തിരിച്ചു കിട്ടില്ലാട്ടോ… അല്ലേ മോളേ..?? കഴിക്കുന്നതിനിടയില്‍ ചിറ്റ പറഞ്ഞതിന് തലയുയര്‍ത്തി ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു അനുവിന്റെ മറുപടി.

“…കണ്ടോ മോള്‍ക്ക് ആഗ്രഹോണ്ട്… നിന്നോട് പറയാനുള്ള മടികൊണ്ടാ… നിങ്ങള് ചൊവ്വാഴ്ച്ച വൈകുന്നേരം പോയാ മതി മോളേ… ഇവിടെ ഇനീം എത്ര സ്ഥലങ്ങള്‍ കാണാനുണ്ടെന്ന് അറിയാമോ…??” അനു വീണ്ടും പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

“…ഇനിയും വരാല്ലോ ചിറ്റേ.. ഞങ്ങളെന്തായാലും നാളെ ഉച്ചകഴിഞ്ഞ് പോകും… ഇല്ലേ ശരിയാവില്ല…” രണ്ട് ദിവസംകൂടി ഇവിടെ നില്‍ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു… അനുവും അതാഗ്രഹിക്കുന്നുണ്ട്…. എങ്കിലും ചിറ്റയുടെയും മറ്റും മുന്‍പില്‍ അനു പിന്നെയും എന്നോട് അകലം പാലിക്കുന്നതുകൊണ്ടാണ് ചിറ്റ നിര്‍ബന്ധിച്ചിട്ടും നാളെപ്പോകും എന്ന് ഞാന്‍ പറഞ്ഞത്… ചിറ്റ പിന്നെയും ഓരോന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു..

എന്നുമുള്ള റിസോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ സംസാരിക്കാന്‍ കമ്പനിക്ക് ആളെക്കിട്ടിയതോടെയാണ് ചിറ്റ ഇത്രയും വാചാലയായത്.. ഇന്ന് ഗസ്റ്റ് കുറവായിരുന്നതുകൊണ്ട് ചിറ്റയ്ക്ക് പണിയും കുറവായിരുന്നു… ഇന്നലെ ഉണ്ടായിരുന്ന ആ ബുള്ളറ്റ് ഗ്യാങ്ങ് വെക്കേറ്റു ചെയ്ത് പോയിരുന്നു… ഇതിനിടയില്‍ അനുവിന് ഉറക്കം വന്നു തുടങ്ങി… അവള്‍ ഇടയ്ക്ക് കോട്ടുവാ ഇട്ടുകൊണ്ടാണ് ചിറ്റയുടെ കത്തികള്‍ കേട്ടിരുന്നത്… എന്നിട്ടും രാത്രി പത്തരവരെ വര്‍ത്തമാനം പറഞ്ഞിരുന്ന ശേഷമാണ് ചിറ്റ ഞങ്ങളെ വിട്ടത്…

ബെയ്സ് ക്യാമ്പില്‍ നിന്നും ഇറങ്ങി വെളിച്ചമുള്ള ഭാഗം കഴിയുന്നവരെ അനു ഒന്നും മിണ്ടാതെ എന്തോ വലിയ ആലോചനയില്‍ എന്നപോലെ എന്നോട് അല്‍പ്പം അകലം പാലിച്ചു നടന്നു.

“…ഊഫ്.. ദേവേട്ടാ…!!” വെളിച്ചത്തില്‍ നിന്നും മാറി ഇരുട്ടിലെത്തിയതും ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെന്റെ കൈയില്‍ കൈകള്‍ചുറ്റി എന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു… പിന്നെ എന്നെ അവള്‍ക്ക് നേരെ തിരിച്ചു നിര്‍ത്തി കെട്ടിപ്പിടിച്ച് ചുണ്ടുകള്‍ നുകര്‍ന്നു..

Leave a Reply

Your email address will not be published. Required fields are marked *