കീചകാ ഐ വിൽ കിൽ യൂ [ആൽബി]

Posted by

യുധിയേട്ടന് ഇതൊന്നും ഓർമയില്ല.അർജുനനാണെങ്കിൽ എക്സർസൈസിലും ജിംനേഷ്യത്തിൽ പോകുന്നതിലും ആണ് താല്പര്യം.തന്റെ എല്ലാമെല്ലാമായ ഭീമേട്ടൻ ആണെങ്കിലോ ടിവിയിൽ ഗുസ്തി കണ്ടു രസിക്കലും.നകുലനും സഹദേവനും ആണെങ്കിലോ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം കുട്ടിയും കോലും കളിച്ചുനടക്കുന്നു.ഇവർക്കൊന്നും അജ്ഞാതവാസത്തിന് താൽപ്പര്യം ഇല്ലെങ്കിൽ ദുഷ്ടനായ ദുര്യോധനന്റെ മുൻപിൽ നാണംകെടും. പാഞ്ചാലി പരിതപിച്ചു.

ഉടൻതന്നെ പാഞ്ചാലി എല്ലാവരെയും വിളിച്ചു വിവരം ധരിപ്പിച്ചു.ഒരു ദിവസം കൊണ്ട് എങ്ങനെ ഒളിത്താവളം കണ്ടുപിടിക്കും.അവസാനം നമ്മുക്കൊരു ഇന്നോവ വിളിച്ചാൽ അതിൽ കയറി നാളെ വെളുപ്പിന് വിരാടരാജ്യത്ത് എത്തിച്ചേരാൻ സാധിക്കും എന്ന് യുധിഷ്‌ഠിരൻ പറഞ്ഞു.നടന്നുപോകാനാണ് താല്പര്യം എങ്കിലും അവസാനം ഭീമനും സമ്മതിച്ചു. വിരാടരാജ്യത്തേക്കുള്ള യാത്രാമദ്ധ്യേ അവർ ഒരു തട്ടുകടയിൽ ചായ കുടിക്കാൻ നിർത്തി. ഭീമന്റെ അസഹനീയമായ വിശപ്പായിരുന്നു കാരണം.പക്ഷെ ഭീമൻ നിരാശനായി. തട്ടുകടക്കാരൻ വെള്ളമടിച്ചു ഓഫായി കിടക്കുന്നു.ചേട്ടാ രണ്ടു ചായ തരുമോ എന്ന് യുധിഷ്‌ഠിരൻ ചോദിച്ചപ്പോൾ, ന്യൂഇയർ പ്രമാണിച്ചു കട അവധിയാണെന്ന് പറഞ്ഞു.നിരാശയോടെ അവർ യാത്ര തുടർന്നു.പുലർച്ചെ കൃത്യം അഞ്ചു മണിക്ക് ആവർ വിരാടരാജ്യത്തെത്തി.

പക്ഷെ ഇതിനകം വിരാടരാജാവ് തന്റെ സ്വന്തം പത്രമായ ഇന്ത്യൻ എക്സ്പ്രസ്സിൽ വീട്ടുജോലിക്ക് ആറുപേരെ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തിരുന്നു. രാവിലെ പത്രം വായിക്കുന്ന ശീലം അര്ജുനന് ഉണ്ടായിരുന്നതിനാൽ ഈ വാർത്ത ശ്രദ്ധയിൽ പെട്ടു. തുടർന്നു നടന്ന ഫാമിലി മീറ്റിംഗിൽ എല്ലാവരും വീട്ടുജോലിക്കാരാവാൻ തീരുമാനിച്ചു. യുധിഷ്‌ഠിരൻ കങ്കൻ എന്ന പേരിലും, ഭീമൻ വലലൻ എന്ന പേരിലും നകുലനും സഹദേവനും ഗ്രന്ധികൻ എന്നും അരിഷ്ടനേമിയെന്നും അറിയപ്പെട്ടു.അർജുനൻ സൽസ്വഭാവി ആയിരുന്നു എങ്കിലും അഞ്ചാറു വർഷം മുൻപ് ഉർവശിയിൽ നിന്നും ശാപം ലഭിച്ചതിനാൽ ചാന്തുപൊട്ടിലെ രാധയെപ്പോലെ ആണായി പെണ്ണായി ബ്രിഹന്നള എന്ന പേരിലും പാഞ്ചാലി മാലിനി എന്നപേരിലും വിരാടരാജ്യത്ത് താമസിക്കുവാൻ തീരുമാനിച്ചു. ജനുവരി 1 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത ആറുപേരെയും വിരാടരാജാവ് കൊട്ടാരത്തിൽ 5000 രൂപ ശമ്പളത്തിൽ നിയമിച്ചുകൊണ്ട് അപ്പോയ്ന്റ്മെന്റ് ഓർഡർ കൊടുത്തു. ആറുമാസത്തേക്കായിരുന്നു എഗ്രിമെന്റ്. ജോലി നന്നായാൽ തുടരുകയും ചെയ്യാം.

സസുഖം അവർ വിരാടരാജ്യത്ത് കഴിയുമ്പോൾ വിരാടരാജാവിന്റെ ഭാര്യയുടെ സഹോദരനും പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായ കീചകൻ ആയിരുന്നു അവിടുത്തെ ദാദ.സുന്ദരിയും സുശീലയുമായ മാലിനിയോട് കീചകന് അനുരാഗം തോന്നി.കീചകൻ പല തവണ ട്രൈ ചെയ്തിട്ടും മാലിനി ഒക്കെ പറഞ്ഞില്ല. ഇത് ഇങ്ങനെ വൺ വേ ആയി തുടർന്നാൽ ശരിയാവില്ല എന്ന് കീചകന് തോന്നി.തുടർച്ചയായി മൂന്നു തവണ മികച്ച അഹങ്കരിക്കുള്ള ബീഹാർ സംസ്ഥാന അവാർഡ് നേടിയ കീചകൻ ദുഃഖിതനായി വിജയം വരെയും സമരം ചെയ്യാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *