എന്നെന്നും കണ്ണേട്ടന്റെ 6 [MR. കിങ് ലയർ]

Posted by

എന്നെന്നും കണ്ണേട്ടന്റെ 6

Ennennum Kannettante Part 6 Author : Mr. King Liar

Previous Parts

 

തുടരുന്നു……….

ഞാൻ ആകെ പേടിച്ചു, തിരിച്ചു വിളിച്ചെട്ടും കാൾ എടുക്കുന്നില്ല. മാളുവിന്‌ എന്തു പറ്റി ഒന്നും അറിയില്ല പിന്നെ ഒന്നേ എന്റെ മനസ്സിൽ ഉണ്ടായുള്ളൂ എത്രയും വേഗം മാളുവിന്റെ അടുത്തെത്തുക. ഞാൻ ഓഫീസിൽ ലീവ് പറഞ്ഞു വേഗം ബൈക്ക് എടുത്ത് വീട്ടിലേക്ക് പാഞ്ഞു.

ആ യാത്രയിൽ ബൈക്കിന് വേഗത കുറവാണ് എന്നുപോലും എനിക്ക് തോന്നി. പിന്നെ ആ സമയത്തെ മുടിഞ്ഞ ട്രാഫിക്കും ഒരു വിധം ഞാൻ വീട്ടിൽ എത്തി.
കാളിങ് ബെല്ലിൽ എന്റെ വിരൽ അമർത്തി.
അമ്മയാണ് ഡോർ തുറന്നത്.

“അമ്മേ മാളു ഇവിടെ അവൾക്ക് എന്തു സംഭവിച്ചു “

“ആ എനിക്ക് അറിയില്ല നീ പോയി അന്വേഷിക്ക് “

ഒരു കുസൃതി നിറഞ്ഞ മുഖവും ആയി അമ്മ പറഞ്ഞു.

“അമ്മേ വെറുതെ ടെൻഷൻ അടിപിക്കാതെ കാര്യം പറയൂ, എന്റെ മാളു എവിടെ “

“ഓഹ് ആരുടെ മാളു….. “

“അമ്മേ…….. ഒന്ന് പറ….. എവിടെ അവൾ “

“മകനെ കണ്ണാ നിന്നെ പ്രിയ ഭാര്യ നിന്നെയും കാത്ത് നിങ്ങളുടെ അന്തപുരത്തിൽ പ്രണയ പരവശയായി കാത്തിരിക്കുന്നു ഉണ്ടനെ പോയി മുഖം കാണിക്കു പുത്രാ “

“ഈ അമ്മ എന്ത് തേങ്ങായ പറയുന്നേ “

“ഒന്ന് സഹ്യതത്തിൽ പറഞ്ഞതാണ്, ഡാ ചെറുക്കാ നിന്റെ കെട്ടിയോൾ നിന്നേം കാത്തു നിങ്ങളുടെ ബെഡ്‌റൂമിൽ ഉണ്ട് “

ഞാൻ വേറെ ഒന്നും പറയാതെ റൂമിലേക്ക് ഓടി…. വാതിൽ തുറന്ന് ഞാൻ അകത്തു കയറി. മാളു ജനലിനരികിൽ നിൽക്കുകയായിരുന്നു.

“മാളു…….. “

“അവൾ തിരിഞ്ഞു നോക്കി “

വീണ്ടും ജനലിലൂടെ പുറത്തെ ഭംഗി ആസ്വദിച്ചു അവൾ നിന്നു. ഞാൻ വേഗം അവളുടെ അടുത്ത് എത്തി. തോളിൽ പിടിച്ചു എനിക്ക് അഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു.

“എന്താ എന്ത് പറ്റി എന്റെ മോൾക്ക്‌ “

“എന്താ ഏട്ടാ “

“അല്ല അമ്മ വിളിച്ചു പറഞ്ഞു നിനക്ക് വയ്യാന്നു “

“പിന്നെ അമ്മ അങ്ങനെ ഒന്നും പറഞ്ഞട്ടില്ല “

“എന്റെ മാളു നീ എന്നെ വെറുതെ ടെൻഷൻ അടിപികാതെ കാര്യം പറയൂ ഞാൻ നിന്റെ കാല് പിടിക്കാം “

“ശരി…. ശരി… പറയാം….
അതില്ലേ… നമ്മുടെ ഇടയിലേക്ക് ഒരാൾ കൂടി വരാൻ പോകുകയാ “

“ആര്……. എവിടന്നു “

“ഓഹ് ഇങ്ങനെ ഒരു പൊട്ടൻ “

“പൊട്ടൻ നിന്റെ…. “

“അവളെ തല്ലാൻ ഓങ്ങിയ കൈ പിടിച്ചു അതിൽ ഒരു കടി……. “

“ആ…… മാളൂട്ടി നോവുന്നു……. വിട് എന്റെ ചക്കരെ അല്ലെ “

Leave a Reply

Your email address will not be published. Required fields are marked *