“ഹായ് ഫ്രണ്ട്സ്… എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു … ഇതു എന്റെ പുതിയ കഥയാണ് … എന്റെ എല്ലാ കഥയും സ്വീകരിച്ച പോലെ ഇതും സ്വീകരിക്കും എന്ന് കരുതുന്നു…. പിന്നെ ഇതിൽ കമ്പിയില്ല …. കമ്പി സൈറ്റിൽ കമ്പിയില്ല കഥ ശെരിയല്ല എന്നറിയാം എന്നാലും ഞാൻ ഇതു പോസ്റ്റുന്നു…..”
ജെയിൻ
( പ്രണയപുഷ്പം ) Jain Author : AKH
“കുളിരണിഞ്ഞ മഞ്ഞിൻ ശോഭയുള്ള ഒരു സായാഹ്നം……”” മലമുകളിൽ വെള്ളിമേഘങ്ങൾ മുട്ടിയുരുമ്മിഅവരുടെ സഞ്ചാരപഥത്തിലൂടെ തെന്നിനീങ്ങുന്നു…… ചുവപ്പിന്റെ ശോഭയുള്ള സൂര്യകിരണങ്ങൾ
മലമുകളിൽ പുതിയൊരു വർണ്ണവസന്തം വിതറുന്നു….. “”
“ജെയിൻ….. നിന്നെ തേടിയുള്ള എന്റെ യാത്ര പരിസമാപ്തിയിൽ എത്തിയിരിക്കുന്നു……. എത്രയെത്ര രാപ്പകലുകൾ നിന്നെ തേടി അലഞ്ഞു……
അവസാനം ഇങ്ങനെയൊരു കൂടിക്കാഴ്ച്ചക്കായിരുന്നുവോ….. നമ്മൾ സ്നേഹിച്ചത്…… “‘”
——————————————
അഞ്ചു വർഷങ്ങൾക്കു ശേഷം………
“ടീ…. കോഫി… കോഫി… ടീ…. കോഫീ “”
ട്രെയിനിലെ നിത്യകാഴ്ചകളുടെ ശബ്ദവിതാനങ്ങൾ മൂലം പ്രവിയുടെ മിഴികൾ താന്നെ തുറന്നു…..
വിന്ഡോയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ മിഴികളിലേക്ക് ആഗികരണം ചെയ്യാൻ പ്രവിക്ക് കുറച്ചു നേരത്തെ സമയം വേണ്ടി വന്നു….
മിഴികൾ തിരുമി പ്ലാറ്റഫോമിലേക്ക് വീക്ഷിച്ചപ്പോൾ പ്രവിക്ക് ഒരു കാര്യം മനസിലായി ….” താൻ ഇറങ്ങേണ്ട സ്റ്റോപ്പ് പിന്നിട്ടു എന്ന് “
പ്രവി വേഗം തന്നെ തന്റെ സഞ്ചിയും എടുത്തു ആ ജനറൽ കംപാർട് മെന്റിന്റെ ബോഗിയിൽ നിന്നും പ്ലാറ്റഫോമിലേക്ക് കാലുകൾ എടുത്തു വെച്ചു ….
കുറെ വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെ ഗന്ധം പ്രവിയെ തേടിയെത്തി …. പ്രവി ഒറ്റശ്വസത്തിൽ അതു വലിച്ചെടുത്തെട്ടു നേരെ പ്ലാറ്റഫോമിലൂടെ പുറത്തേക്കുള്ള വഴിയിലേക്ക് വെച്ചു പിടിച്ചു ….
പ്ലാറ്റ്‌ഫോമിൽ അങ്ങിങ്ങായി നിൽക്കുന്ന യാത്രക്കാരുടെ രൂക്ഷമായ നോട്ടം പ്രവി കണ്ടില്ലെന്നു നടിച്ചു …..
അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല …..
ഒരു മുഷിഞ്ഞ പാന്റും അതിനു മുകളിൽ മണ്ണിന്റെ നിറമുള്ള മുഷിഞ്ഞ ജൂബയും ഒതുക്കമില്ലാത്ത ചീകാത്ത നീട്ടിവളർത്തിയ മുടിയും താടിയും …… കണ്ടാൽ ഒരു ഭ്രാന്തൻ ലുക്ക് ….. അതായിരുന്നു പ്രവി…
യവ്വനം നിറഞ്ഞു നിൽക്കേണ്ട പ്രായത്തിൽ വാർദ്ധക്യത്തിലേക്ക് കൂപ്പ് കുത്തിയ മനസ്സായിരുന്നു പ്രവിയുടേത്……
ഇനി പ്രവിയുടെ ഭാക്ഷയിൽ പറയുകയാണെങ്കിൽ “കാലാനുപോലും വേണ്ടാത്തോരു ജന്മം “”
“ഡിംഗ്… ഡിംഗ്… “
ബെല്ലിന്റെ സൗണ്ടും കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു പറയുന്ന സ്ഥലപ്പേരും കേട്ടപ്പോൾ പ്രവി ബസിൽ നിന്നും ഇറങ്ങാനായി തയാറെടുത്തു….
സിറ്റിയിൽ നിന്നും കുറച്ചു അകലെയായി നെൽവയലുകളും ചെറു തോടുകളും ജലാശയങ്ങളും കുളങ്ങളും കൊണ്ട് സമ്രുദ്ധമായ ഒരു ഗ്രാമപ്രദേശത്തിന്റെ കവലയിൽ ബസ് നിന്നപ്പോൾ പ്രവി ആ ബസിൽ നിന്നും ഇറങ്ങി…..