അയാൾ അങ്ങോട്ട് വരൻ തിരഞ്ഞെടുത്തത് രാത്രിയിലും കൂടെയാണ്. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ അത് മുഖവിലയ്‌ക്കെടുത്തില്ല. പിറ്റേന്ന് പുലർച്ചെ ആളുകൾ കണ്ടത് അയാളുടെ ചേതന അറ്റ ശരീരമാണ്. ആ ഗ്രാമത്തിലെ ആലിന്റെ ചുവട്ടിൽ .എങ്ങനെ ആ ശരീരം അവിടെ വന്നു എന്ന് ആർക്കുമ അറിയില്ല. ആരും അതിനു പിന്നെലെ രഹസ്യം അറിയാൻ ശ്രമിച്ചതുമില്ല. പുല്ലാംകുന്നു കയറി ചെന്നാൽ തല ഉയർത്തി നിൽക്കുന്ന ഒരു കാട്ടു മാവ് കാണാം .അതിന്റെ അടുത്ത് നിന്ന് തെക്കോട്ടു നീങ്ങിയാൽ ഒരു കാട്ടാറുണ്ട് അതിന്റെ തുടക്കം തന്നെ ഈ കുന്നിൽ നിന്നും ആണ്. അതിന് അടുത്തായിട്ടു ഒരു ഗുഹ ഉണ്ട്. ആ രാത്രിയിൽ അവിടെ ചെറിയ വെളിച്ചം കാണാം. അകത്തേക്കു ചെല്ലും തോറും അവിടെ നിന്നും 2 ആളുകളുടെ സംസാരം കേൾക്കാം.. “എടൊ ചന്ദ്രാ ഈ ഇത്തിരി പോന്ന ചെക്കനെ ആണോ ഞാൻ കൊല്ലേണ്ടതു, തനിക്കു ഭ്രാന്താ, കുടിക്കണ്ട പ്രായം കഴിഞ്ഞിട്ടില്ല അതിനു.ഞാൻ ഇവനെ കൊള്ല്ലില്ല. ഇവൻ നമുക്ക് 2 ആൾക്കും പറ്റിയ ഒരു പ്രതിയോഗിയെ അല്ല:”
മുമ്പിലുള്ള ഉരുളിയിൽ നോക്കി അയാൾ പറയുന്നു.. അപ്പോൾ ഒരാളെ കിട്ടിയില്ലേ:ചന്ദ്രൻ
ചന്ദ്രൻ ആരാണെന്ന് പിന്നെ പറയാം. ആദ്യത്തെ സ്വരത്തിൻറെ ഉടമ പറയുന്നത് കേട്ട് ചന്ദ്രനും വാ തുറന്നു.
ചന്ദ്രൻ: എന്റെ പൊന്നു സ്വാമി , താൻ കണ്ട ആ ചെറുക്കനെ നാരായണന്റെ ചോര ആണ്. വെറുതെ അവനെ തള്ളി കളയേണ്ട:”
സ്വാമി എന്ന് പറയുന്ന ആള് പറയുന്നതിനോടുള്ള വിയോജിപ്പ് അയാൾ പ്രകടമാക്കി.എന്നാൽ അത് സ്വാമി അത്ര കാര്യമായി എടുത്തില്ല;
സ്വാമി: എടൊ ചന്ദ്ര. അവൻ നമ്മോടു എതിർക്കട്ടെ അപ്പോൾ നമുക്ക് അവനെയും തീർക്കാം.
അത് ചന്ദ്രന്ന് പിടിച്ചു.
ചന്ദ്രൻ : എന്നാൽ പിന്നെ സ്വാമി ഞാൻ പോയെക്കുവാ, വീട്ടിൽ ചെന്നിട്ടു ഇച്ചിരി പണിയുണ്ട്.
സ്വാമി: ഉവ്വെ…….
ചന്ദ്രൻ ഒരു കള്ളാ ചിരിയും ചിരിച്ചു മല ഇറങ്ങാൻ തുടങ്ങി. ഇതിനെപോലെ ദുഷ്ട ജന്മങ്ങൾക്കു രാത്രി എന്നും ഇല്ല പകൽ എന്നും ഇല്ല . ഇതിനെ ഒന്നും ഒരു പുലിക്കും കാടുവയ്ക്കും വേണ്ട താനും.ചന്ദ്രൻ വീട്ടിൽ ചെന്നപ്പോൾ 12 മണി ആയി. ഒരു പഴയ ഓട് മേഞ്ഞ വീടാണ് അയാളുടേത്. പഴയതാണെങ്കിലും വലിയ ഒരു തറവാട്. ചന്ദ്രനെ കൂടാതെ അവിടെ ഭാര്യയും 1 മകളും ഉണ്ട്.. ചന്ദ്രന് മക്കൾ 2 ആണ് ഉള്ളത്. 2ഉം പെണ്മക്കൾ .മൂത്തവളെ വിവാഹം ചെയ്യിപ്പിച്ചു വിട്ടു. ഇടയ്ക്കൊക്കെ വീട്ടിൽ വന്നും പോയി നിക്കും. ചന്ദ്രന്റെ ഭാര്യ ജാനകി ഒരു പാവം നാട്ടിന്പുറത്തുകാരി ആയിരുന്നു. പക്ഷെ അയാളുടെ ഭാര്യ ആയതുകൊണ്ട് ആർക്കും തന്നെ.മിണ്ടാൻ പോലും മടി ആയിരുന്നു. ചന്ദ്രൻ വീട്ടിൽ എത്തിയതും വാതിലിൽ മുട്ടി വിളിക്കാൻ തുടങ്ങി.. ഉറക്കത്തിൽ നിന്ന് എഴുനേറ്റു ജാനകി ആണ് വാതിൽ തുറന്നത്. വാതിൽ തുറക്കാൻ താമസിച്ചതിന് അയാളുടെ വായിൽ നിന്നും വന്ന വൃത്തികേടുകളും കേട്ട് അവർ അകത്തേക്ക് പോയി. ചന്ദ്രൻ അകത്തു കയറി തൻറെ ചാര് കസേരയിൽ ഇരുന്നു. ജാനകി വേഗം അവളുടെ ഇളയ മകളുടെ മുറിയിൽകയറി വാതിൽ അടച്ചു. പോക്കറ്റിൽ നിന്നും തപ്പി എടുത്ത ഒരു സിഗരറ്റ് കത്തിച്ചു അയാൾ വലിക്കാൻ തുടങ്ങി. കുറച്ചു നേരം അതും വലിച്ചു കൊണ്ട് അയാൾ ഇരുന്നു. പിന്നെ അത് നിലത്തേക്ക് ഇട്ടു. എന്നിട്ടു ജാനാകിയെ വിളിക്കാൻ തുടങ്ങി.
ചന്ദ്രൻ: എടി ജാനകി, എന്റെ കുഞ്ഞിപെണ്ണിനെ ഇങ്ങു വിളിച്ചെടി…..ദേ അച്ഛൻ വന്നിരിക്കുന്നു എന്ന് അവളോട് പറ”