പുല്ലാംകുന്ന് 1 [karumban]

Posted by

വാല്യക്കാരൻ: ആരാ എന്ത് വേണം.
സുലോചന: എനിക്ക് തിരുമേനിയെ ഒന്ന് കാണണം.
വാല്യകാരൻ: കയറി ഇരിക്കു.
ഉമ്മറത്തുള്ള കസേര കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.കുറച്ചു കഴിഞ്ഞു അയാൾ തിരികെ വന്നു.
വാല്യകെകാരൻ: അകത്തേക്ക് വന്നോളു.
സുലോചന അയാളുടെ പിന്നാലെ ചെന്നു.തിരുമേനി അകത്തു ഒരു മുറിയിൽ തന്റെ പീഠത്തിൽ ഇരിക്കുകയാണ്. സുലോചനയെ കണ്ടതും തിരുമേനി ഒന്ന് നോക്കി. പിന്നെ വല്യക്കാരനേം നോക്കി.
തിരുമേനി: തനിക്കു പുറത്തേക്കു പോകാം…………..(പിന്നെ സുലോചനായിയോട്) എന്താ മുഖം വല്ലാതിരിക്കുന്നെ പറഞ്ഞോളൂ.
സുലോചന തന്റെ പേരും ഊരും താൻ അവിടെ വരൻ ഉണ്ടായ കാരണവും എല്ലാം തിരുമേനിയോട് പറഞ്ഞു. അത് കേട്ട് തിരുമേനി അൽപ സമയം കണ്ണടച്ചിരുന്നു.പിന്നെ കണ്ണ് തുറന്നു.
തിരുമേനി: തന്റെ സംശയം ശരിയാടോ………നാരായണൻ മരിച്ചതല്ല കൊന്നതാണ് അതും എന്തോ മന്ത്ര പ്രയോഗത്തിൽ.
സുലോചന: ആരാണ് ഇത് ചെയ്തത് എന്നറിയാൻ.
തിരുമേനി: ഇല്ല പറ്റുന്നില്ല…..ആളു മറഞ്ഞിരിക്കുകയാണ്. പുറത്തെക്കു വരുന്നില്ല. എന്നാൽ ഒരു കാര്യം പറയാം…അയാൽ നിർത്താനുള്ള ഭാവം ഇല്ല……സൂക്ഷിക്കണം.
സുലോചന: എന്റെ മകന് എന്തെങ്കിലും സംഭവിക്കുമോ…തിരുമേനി.
തിരുമേനി: ആളുടെ പേരും നക്ഷത്രവും ഒക്കെ പറയൂ.
സുലോചന എല്ലാത്തിനും മറുപടി പറഞ്ഞു. അല്പം സമയം പലതും ചിന്ദിച്ചു ഗണിച്ചും അദ്ദേഹം സുലോചനയുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
” ലവലേശം പേടി വേണ്ട അയാൾക്ക്‌ ഒന്നും സംഭവിക്കില്ല, അയാളെ തകർക്കാനുള്ള ശക്തി ഇല്ല. പക്ഷെ കുടുംബം ഇല്ലാതാക്കാൻ ആയിരിക്കും അവരുടെ ശ്രമം…സൂക്ഷിക്കണം”
സുലോചന സംതൃപ്തിയോടെ തിരുമേനിക്ക് ദക്ഷിണയും നൽകി വീട്ടിലേക്കു തിരിച്ചു.വീട്ടിലെത്തിയപ്പോൾ സന്ധ്യ വീണിരുന്നു. ഹരി അമ്മയെ കാണാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.
സുലോചന: നീ എന്താ വെറുകിനെ പോലെ നടക്കുന്നെ.
ഹരി: അമ്മ എന്താ ഇത്ര വൈകിയേ എന്റെ ഉള്ളിൽ തീയാ.
സുലോചന: ഞാൻ ഇങ്ങേതിയില്ലേ ..പിന്നെന്താ.
അവൾ മകനെ സ്നേഹത്തോടെ ഒന്ന് നോക്കി തിരുമേനി പറഞ്ഞ വാക്കുകൾ മാത്രമാണ് കൂട്ടായി ഉള്ളത്.വീട്ടിൽ കയറി സുലോചന ഫ്രഷ് ആയി . വൈകിട്ടേക്കു എന്തൊക്കെയോ നാണി അമ്മ ഉണ്ടാക്കി വച്ചതു എന്നറിയാൻ അടുക്കളയിലേക്കു പോയി. സമയം 7 കഴിഞ്ഞു ഹരി അച്ഛന്റെ കണക്കു പുസ്തകങ്ങ; ഓരോന്നായി നോക്കുകയാണ്. എന്നാൽ തന്നെ ആരോ നോക്കുന്നപോലെ തോന്നിയിട്ടാണ് ഹരി ജനാളിലേക്കു നോക്കിയത് പക്ഷെ ആരെയും കാണുന്നതും ഇല്ല.എന്നാൽ അത് ഹരിയുടെ തോന്നൽ അല്ലായിരുന്നു.
ഹരിയുടെ വീട്ടിൽ നിന്നും കുറച്ചു മാറി. ആണ് പുല്ലാംകുന്നു. മുഴുവൻ കാട്ടുമരങ്ങളും ഹിംസ്ര ജീവികളും ഒക്കെ വിരഹിക്കുന്ന ഒരു കാട്ടു പ്രദേശം. പകൽ സമയത്തു പോലും അങ്ങോട്ട് ആരും പോകാൻ ധൈര്യം കാണികക്കാറില്ല. ജീവികളെ മാത്രം പേടിച്ചല്ല പോകാത്ത , ആ കുന്നിനെ ചുറ്റിപറ്റി എന്തൊക്കെയോ കഥകൾ നാട്ടിലുണ്ട്. പിന്നെ അങ്ങോട്ട് പോകാൻ ഒരിക്കൽ ധൈര്യം കാണിച്ചത് പട്ടണത്തിൽ നിന്ന് വന്ന ഒരു ചെറുപ്പക്കാരനാണ്. നാട്ടുകാർ പേടിക്കുന്നത് പോലെ ഒന്നും ഇല്ല എന്ന് തെളിയിക്കാനാണ് അയാൾ അവിടെ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *