പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]

Posted by

പഴയ ഹരിയെ കുറച്ചു ദിവസം തന്റേതു മാത്രമായി കിട്ടുമോ എന്ന് ഒരു ചിന്ത മനസ്സിലിട്ടു ഉരുട്ടി അനുപമ വണ്ടി ഓടിക്കുമ്പോൾ , ഭർത്താവു വേണുഗോപാലിന്റെ കാൾ വന്നു . ഫോൺ എടുത്തു അനുപമ ഡിസ്‌പ്ലേയിൽ വേണു എന്ന് കണ്ടപ്പോൾ അവജ്ഞതയോടെ ഫോൺ ഇടതു ഭാഗത്തെ സീറ്റിലേക്കിട്ടു . എന്നിട്ടു ആക്സിലറേറ്ററിൽ കാലമർത്തി .വണ്ടിയുടെ വേഗം വർധിച്ചു റോഡിലൂടെ ആ വാഹനം ചീറി പാഞ്ഞു .

ഫ്ലാറ്റിലെത്തി , റൂമിനകത്തു കയറി അനുപമ ബെഡിലേക്കു വീണു . ഹരിയെ കുറിച്ചുള്ള ചിന്തകൾ തന്നെ ആയിരുന്നു അനുപമയുടെ മനസ്സിൽ . ഹരിയെ പിരിഞ്ഞത് തന്റെ ജീവിതത്തിലെ വലിയൊരു അബദ്ധം ആയെന്നു അനുപമ പിനീട് ഓർത്തിട്ടുണ്ട് .

വേണുഗോപാൽ എന്ന പണച്ചാക്കിനെ കിട്ടിയപ്പോൾ തന്റെ പോലും സമ്മതത്തിനു കാക്കാതെ അച്ഛനും ആങ്ങളമാരും കൂടി നിർബന്ധിച്ചു നടത്തിയ കല്യാണം ആയിരുന്നു അത് . അനുപമക്ക് ഒത്തു പോകാൻ അല്പം പ്രയാസമായിരുന്നു തന്നെക്കാൾ പത്തു വയസ്സിലേറെ കൂടുതൽ ഉള്ള വേണുഗോപാൽ .എന്നാലും അനുപമ അയാളെ സ്നേഹിച്ചു തുടങ്ങി . പക്ഷെ ബിസിനസ് മീറ്റുകളും മദ്യപാനവും പാർട്ടികളും ആയി വേണുഗോപാൽ തിരക്കുകളിൽ സമയം കണ്ടെത്തിയപ്പോൾ ദുബായിലെ വേണുഗോപാലിന്റെ വലിയ വീട്ടിൽ മിക്കപ്പോഴും ഏകാന്ത തടവുകാരി ആയിരുന്നു അനുപമ . പിന്നെ അനുപമ അത് ശീലിച്ചു തുടങ്ങി. പരാതികൾ ഇല്ലാതെ അയാളോടൊത്തു അഡ്ജസ്റ്റ് ചെയ്തു പോയി.

വിവാഹം കഴിഞ്ഞു എട്ടു വർഷങ്ങൾ കഴിയുന്നു . അനുപമക് കുട്ടികൾ ഇല്ലാത്തതും ഏകാന്ത ജീവിതം ദുസ്സഹമാക്കി . പല ഡോക്ടർമാരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല . വേണുഗോപാലിന് ചെറിയ പ്രേശ്നങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ . പക്ഷെ പൂർണമായും എഴുതി തള്ളാനും വയ്യ .

ആ കാര്യത്തിൽ അനുവിന് അയാളോട് ചെറിയ നീരസം ഉണ്ട് . അനുപമയെ പലപ്പോഴും സ്നേഹത്തോടെ പരിഗണിക്കാൻ അയാൾക്കു സാധിച്ചിട്ടില്ല . ലൈംഗിക ജീവിതം പോലും ചടങ്ങു മാത്രമാണ് അയാളെ സംബന്ധിച്ചു . അങ്ങനെ ഇരിക്കെ ആണ് ആണ് വളരെ നാളുകൾക്കു ശേഷം നാട്ടിലേക്കു വരുന്നത് .

വേണുഗോപാലിന് പെട്ടെന്നുണ്ടായ ചില തിരക്കുകൾ കൊണ്ട് അനുപമയെ നാട്ടിലേക് അയക്കുക ആയിരുന്നു . അവിടെ നിന്നു പോരുമ്പോഴും ഹരിയെ കാണുമെന്നോ പരിചയം പുതുക്കാമെന്നോ അനു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല .

അനു ബെഡിൽ കിടന്നു , വെറുതെ മുകളിൽ തിരിയുന്ന ഫാൻ നോക്കി കിടന്നു . കയ്യിൽ കിടന്ന ഫോൺ ശബ്ദിച്ചു . വേണുഗോപാൽ തന്നെ ആണ് . അനുപമ ഇത്തവണ കാൾ അറ്റൻഡ് ചെയ്തു ..

ഹലോ , ആ പറയൂ വേണു “ അനുപമ തറ താല്പര്യമില്ലാത്ത മട്ടിൽ സംസാരിച്ചു തുടങ്ങി.

ആ..അനുപമ , ഞാൻ കുറച്ചു ഡേയ്സ് കൂടി എൻഗേജ്ഡ് ആണ് , അവിടെ എല്ലാം സ്മൂത്ത് ആയി പോകുന്നുണ്ടല്ലോ അല്ലെ …” വേണുഗോപാൽ ഒരു മാനേജരോടെന്ന പോലെ ആണ് അനുപമയുടെ അടുത്തു സംസാരിക്കുന്നത് എന്ന് അവൾക്കു തോന്നി.

“ആ..കുഴപ്പമില്ല..ആറു മാസം ആണ് അവർ പറഞ്ഞ ടൈം “ അനുപമ പറഞ്ഞു.

“ഓക്കേ..ഗുഡ് ..ഞാൻ ഒരു 2 വീക്‌സിനുള്ളിൽ വരാം , അത് കഴിഞ്ഞ അനുവിന് തിരിച്ചു പോകാം , ഓക്കേ “ വേണുഗോപാൽ പറഞ്ഞു .

“ഓക്കേ ..” അനുപമ പറഞ്ഞു കാൾ കട്ട് ചെയ്തു .

“രണ്ടു ആഴ്ച” …അനുപമ മനസിൽ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *