പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]

Posted by

“ഏയ് ഒന്നുമില്ല , പെട്ടെന്നുള്ള ആലോചനയും കാര്യങ്ങളും..ആരോടും പറയാൻ ഒത്തില്ല “ അനുപമ അസ്വസ്ഥയായതായി ഹരിക്കു പെരുമാറ്റത്തിൽ നിന്നു തോന്നി . ഒരു നിമിഷം  രണ്ടു പേരും മിണ്ടാതെ ബിൽഡിങ്ങിനു ചുറ്റും ഒന്ന് കണ്ണോടിച്ചു .

“നമുക്കൊരു കോഫി ഷോപ്പിൽ പോയാലോ ഹരി “ അനുപമ അല്പം കഴിഞ്ഞപ്പോൾ ഹരിയെ നോക്കി .
ഹരി ഒരു നിമിഷം ഒന്നാലോചിച്ചു . പിന്നെ പൂർണ തൃപ്തി ഇല്ലെങ്കിൽ കൂടി സമ്മതം മൂളി .

” അനു കയറിക്കോളൂ , ഞാൻ എന്റെ വണ്ടിയിൽ പുറകെ വരാം “ ഹരി പറഞ്ഞു കൊണ്ട് നീങ്ങാൻ തുടങ്ങിയപ്പോൾ അനുപമ പെട്ടെന്ന് ഹരിയുടെ കയ്യിൽ പിടിച്ചു നിർത്തി. ഹരി ഞെട്ടി ഒന്ന് തിരിഞ്ഞു .അനുപമയെ നോക്കി.

“സോറി..” അനു ഹരിയുടെ കയ്യിലെ പിടുത്തം വിട്ടു . ഒരു പരിഭ്രമം അനുപമയുടെ മുഖത്തും ശരീര ഭാഷയിലും ഉണ്ടായിരുന്നു .

“സാരമില്ല , എന്താ “ ഹരി അനുപമയുടെ കയിൽ പിടിച്ചു ഷേക്ക് ഹാൻഡ് നൽകുന്ന പോലെ പിടിച്ചു കുലുക്കി അവരെ ഒന്ന് സമാധാനിപ്പിച്ചു.

അല്ല , നമുക്കു ഏതെങ്കിലും ഒരു വണ്ടിയിൽ പോയാൽ പോരെ ഹരി “ അനുപമ ശബ്ദം താഴ്ത്തി ഒന്ന് മടിച്ചു ആണെങ്കിലും പറഞ്ഞു .

“പിന്നെന്താ ..അത് പറഞ്ഞ പോരെ ..അനു തന്നെ വണ്ടി എടുത്തോ..തിരിച്ചു വരുമ്പോ ഞാൻ എന്റെ വണ്ടി എടുക്കാം “ ഹരി അനുപമയെ വിഷമിപ്പിക്കണ്ട എന്ന് വെച്ച് അല്പം നാട്യത്തോടെ അത് പൂർണമായും സമ്മതിച്ചു കൊടുത്തു.

ഹരി , പറഞ്ഞു കഴിഞ്ഞ ഉടൻ അനുപമ മുൻപിലെ ഡോർ തുറന്നു കാറിൽ കയറി ഇരുന്നു. അനുപമ വിശ്വാസം വരാത്ത പോലെ അയാളെ ഒന്ന് നോക്കി . എന്നിട്ട് സന്തോഷത്തോടെ ഡ്രൈവിംഗ് സീറ്റിലേക്ക്ചേർന്ന്  ഇരുന്നു. സീറ്റ് ബെൽറ്റ് ഇട്ട ശേഷം അനുപമ വണ്ടി സ്റ്റാർട്ട് ചെയ്തു . ഹരി അനുപമയുടെ ഡ്രൈവിംഗ് നോക്കി ഇരുന്നു .

ഒരു നിമിഷം കോളേജ് കാലത്തു അനുപമയെ ബൈക്കിനു പുറകിലിരുത്തി ആളറിയാതെ ഇരിക്കാൻ ഹെൽമെറ്റും ഇട്ടുകൊണ്ട്  നാട്ടുവഴികളിലൂടെ കറങ്ങിയത് അയാൾ ഓർത്തു .വണ്ടി റോഡിലേക്ക് ഇറങ്ങിയതും കാലാവസ്ഥ അല്പം മാറി. അല്പം കറുത്തിരുണ്ട ആകാശവും തണുത്ത കാറ്റും..അല്പം കഴിഞ്ഞപ്പോൾ എടുത്തെറിഞ്ഞ പോലുള്ള മഴയും . കാറിന്റെ മുൻപിലെ ഗ്ലാസ്സിലേക്കു മഴത്തുള്ളികൾ  പെയ്തു കാഴ്ച മറച്ചു .അനുപമ   വൈപ്പർ ഓൺ ചെയ്തു ആ വെള്ളത്തുള്ളികൾ തെറിപ്പിച്ചു .

വണ്ടിയുടെ ഞെരക്കവും പുറത്തു മഴയുടെ ശബ്ദവും മാത്രമാണ് അവർക്കിടയിൽ. അനുപമ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരിക്കുന്നു. മഴ പെയ്തപ്പോൾ  ഹരി എന്തോ ആലോചിച്ചു സൈഡ് ഗ്ലാസിലൂടെ അവ്യക്തമായ പുറത്തെ കാഴ്ച കണ്ടെന്ന പോലെ ഇരിക്കുന്നു .

അനുപമയെ  താൻ  പണ്ടൊരിക്കൽ ചുംബിക്കുന്നത് ഒരു മഴയുള്ള സമയത്താണെന്നു ഹരി വണ്ടിയിലിരുന്നു ഓർത്തു . അനുപമയുമായി ഇഷ്ടം തുറന്നു പറഞ്ഞ ശേഷം പിന്നെ ഒരുമിച്ചുള്ള നടത്തവും മരചുവട്ടിലിരുന്നുള്ള വർത്തമാനം പറയലും എല്ലാം പതിവായിരുന്നു . പെട്ടെന്നുണ്ടായ ഒരു മഴയിൽ നിന്നു രക്ഷ നേടി ഓടി ലോങ്ങ് ഹാളിന്റെ നീളൻ വരാന്തയിലേക്ക് കയറി നിന്നു ഹരിയും അനുപമയും   .

Leave a Reply

Your email address will not be published. Required fields are marked *