പിന്നീടുള്ള മാധവന്റെ വിരസത അവളിലെ പെണ്ണിന് അസഹ്യം ആയിരുന്നു എങ്കിലും കുടുംബമഹിമ എന്ന ബന്ധനത്തിൽ അവൾ തളഞ്ഞുകിടന്നു. ഇതൊക്ക ആലോചിച്ചു ഇരുന്നു അവൾ സ്കൂളിൽ എത്തിയത് അറിഞ്ഞേ ഇല്ല. ഡ്രൈവർ വാസുവേട്ടൻ അവളെ വിളിച്ചുണർത്തി. കാറിൽ തന്നെയിരുന്നു മുഖമൊക്കെ ഒന്നൂടെ മിനുക്കി അവൾ ഓഫീസിലേക്ക് നടന്നു.
അന്ന് സ്കൂളിൽ ഡി ഇ ഓ ഇൻസ്‌പെക്ഷൻ ആയിരുന്നു. സാധാരണ മാനേജ്മെന്റ് സ്കൂളിലെ പോലെ തന്നെ പിൻവാതിൽ നിയമനങ്ങളും സർക്കാർ ഫണ്ട് മുക്കലും നന്നായി തന്നെ നടന്നുപോന്നു.പക്ഷെ അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു പരിശോധനക്ക് വന്നത് രഘുറാം ആയിരുന്നു. ആർക്കു മുന്നിലും കുലുങ്ങാതെ സത്യസന്ധമായി ജോലി ചെയ്യുന്ന ആയാൽ ചുരുങ്ങിയ കാലം കൊണ്ട് ഡിപ്പാർട്മെന്റിന്റെ ഗൂഡ്‌ബുക്കിൽ കയറിപ്പറ്റി.പകൽ കുട്ടികളുടെയും അധ്യാപകരുടെയും അനുപാതവും എല്ലാം പരിശോധന നടത്തിയ രഘു ഉച്ചക്ക് ശേഷം അക്കൗണ്ട് പരിശോധന തുടങ്ങി. ഒപ്പം ആ ഓഫീസിൽ മാധവനും സാവിത്രിയും
തുടരും
ബൈ ആൽബി