വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Posted by

സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഈ വസുന്ധരാമാഡം ഉൾപ്പടെ പട്ടണത്തിലെ പ്രമുഖ വ്യക്തികൾ എല്ലാം ഉൾപ്പടെ വലിയ ഒരു ജനസഞ്ചയം ഉണ്ടായിരുന്നു പ്രതിഷ്ഠാ കർമ്മത്തിന്!

സ്വാമിയുടെ അനുഗ്രഹത്താൽ രോഗം മാറിയതും ജോലി ലഭിച്ചതും വിവാഹം നടന്നതും ബിസിനസ്സുകൾ കരകയറിയതും ഒക്കെ ആയി തോമാച്ചൻ ഒരുക്കി നിർത്തിയിരുന്ന സകലരും അവരവരുടെ റോളുകൾ അന്ന് ഭംഗിയായി നിർവ്വഹിച്ചു!

നാലുകെട്ടിലെ ശുചീകരണ ജോലികൾ രണ്ട് പ്രായമായ സ്ത്രീകൾ വന്ന് കാലത്ത് എട്ടിന് മുൻപേ അത് നടത്തി പോവും!

ആദ്യമേ തന്നെ തോമാച്ചൻ പറ്റിയ ഒരു വാറ്റുകാരനെ തപ്പി പിടിച്ച് കാളീപൂജയ്ക്ക് ആവശ്യമായ വാറ്റുചാരായം അതീവ രഹസ്യമായി എത്തിക്കാൻ വേണ്ട നടപടികൾ ചെയ്തിരുന്നു!!

പാചകം നാലുകെട്ടിൽ നിന്ന് അകലെ പണി കഴിച്ച കെട്ടിടത്തിലും.
നാലുകെട്ടിൽ ഫോണിലൂടെ മുൻകൂട്ടി അനുവാദം വാങ്ങാതെ പുറത്ത് നിന്ന് ആർക്കും പ്രവേശനം ഇല്ല!

പ്രതിഷ്ഠ കഴിഞ്ഞ് ആദ്യ ഒരു മാസം കഴിഞ്ഞിട്ടും വടയക്ഷി ഉപാസനയ്ക്കായി ആരെയും കിട്ടാതെ വന്നപ്പോൾ തോമാച്ചൻസ്വാമി സന്തോഷ് സ്വാമിയെ പൂരത്തെറി ആയിരുന്നു!

സന്തോഷ് കുലുങ്ങിയില്ല!

“നീ മിണുമിണുക്കാതെ തോമാച്ചാ വന്നോളും!”

പിന്നീട് അങ്ങോട്ട് തോമാച്ചൻ തന്നെ നടുങ്ങിപ്പോയി!

തോമാച്ചൻ പറയാൻ ഏൽപ്പിക്കാത്ത പലരും ഭൈരവസ്വാമിയുടെ പ്രവചനം ഫലിച്ചതും കാളിഅമ്മയുടെ അനുഗ്രഹ കഥകളും ഒക്കെ പറഞ്ഞ് തുടങ്ങി…!

ഭൈരവൻ കവടി നിരത്തി പറഞ്ഞാൽ അത് അച്ചട്ട് ആണ്! അണുവിട തെറ്റില്ല എന്നും!

Leave a Reply

Your email address will not be published. Required fields are marked *