വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Posted by

തോമാച്ചൻ തന്റെ ആശങ്ക പങ്ക് വെച്ചപ്പോൾ സന്തോഷ് ചിരിച്ചു

“എന്റേടാ തോമാച്ചാ ഇന്നും ഈ മാടൻ മറുത വടയക്ഷി എന്നൊക്കെ പറഞ്ഞാ നല്ലൊരു ശതമാനം ജനത്തിനും ഭയമാ!

ഭയത്തിൽ നിന്നല്ലേ ഈ വിശ്വാസം ഉണ്ടാവുക!

ആദ്യം നീയാ നാട്ടി പോയി അവിടെ തങ്ങി കളം മനസ്സിലാക്കണം.

ഒരു കാളീപ്രതിഷ്ഠയ്ക്ക് സ്കോപ്പുണ്ടോ എന്നത്!
ബാക്കിയൊക്കെ തനിയെ വന്നോളും!”

തോമാച്ചൻ വേലായുധസ്വാമി ആയി പൂണൂൽ ധരിച്ച് ശുഭ്രവസ്ത്രധാരി ആയി നാല് കെട്ടിൽ പോയി താമസിച്ചു!

അടുത്തുള്ള വീട്ടിൽ നിന്ന് ബ്രാഹ്മണനായ തനിക്ക് സസ്യാഹാരം ഉണ്ടാക്കി നൽകാൻ ആദ്യം കരാർ ആക്കി..!

ആ നാട്ടിലെ പ്രധാനികളെയും പ്രമാണികളെയും പരിചയപ്പെട്ട് ദിവ്യനായ ഭൈരവസ്വാമി അവിടെ എഴുന്നള്ളി ആശ്രമം കെട്ടി അനുഗ്രഹം ചൊരിയാൻ തയ്യാറായ വിവരം അറിയിച്ചു!

അവർ പരമ്പരകൾ ആയി നൂറ്റാണ്ടുകൾ ആയി ഉപാസിച്ച് വരുന്ന മഹാകാളിയ്ക്ക് ക്ഷേത്രം നിർമ്മിക്കാൻ പോവുകയാണ് എന്ന് അറിയിച്ചു!

തോമാച്ചൻ തന്റെ പി.ആർ.ഓ വർക്ക് ഭംഗിയായി നിർവ്വഹിച്ചു!

ഭൈരവസ്വാമിയുടെ എഴുന്നള്ളത്ത് കാട്ടുതീ പോലെ അങ്ങ് പട്ടണത്തിൽ വരെ പടർന്നു!

പഴയ സർപ്പക്കാവിന് അടുത്ത് തഞ്ചാവൂർ മാതൃകയിൽ പൂർണ്ണമായും ശിലയിൽ നിർമ്മിച്ച കൊച്ച് കാളീക്ഷേത്രം കൂടി ആയപ്പോൾ പൂർത്തി ആയി!

ക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തിന് ആണ് ഭൈരവസ്വാമി അവിടെ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്!

ഭൈരവൻ എന്ന പേര് കേട്ട് ഭീകരരൂപിയായ താടിയും മുടിയും നീട്ടിയ കറുകറുത്ത ഒരു വൃദ്ധരൂപത്തെ മനസ്സിൽ വിഭാവനം ചെയ്ത് ഇരുന്ന നാട്ടുകാർ വന്ന് ഇറങ്ങിയ ഭൈരവസ്വാമിയെ കണ്ട് ഞെട്ടി!

കാവി മുണ്ടും അരയിൽ ചുറ്റി ഒരു കാവി നേര്യത് കഴുത്തിലൂടെ മുന്നിലേയ്ക്ക് ഇട്ട് ആറടി പൊക്കവും അതിനൊത്ത ശരീരവും ഉള്ള ചുവന്ന് തുടുത്ത സുമുഖനായ നഗ്നപാദനായ യുവാവ്!
മുപ്പത്തിഅഞ്ച് വയസ്സ് പ്രായം!

തല മുണ്ധനം ചെയ്ത് മീശയില്ലാതെ ക്ലീൻഷേവ് ചെയ്ത മുഖം!

നെറ്റിയിൽ നിറഞ്ഞ മൂന്ന് വലിയ ഭസ്മ കുറികൾക്ക് നടുവിൽ സിന്ദൂരത്തിന്റെ ഒരു വലിയ ഗോപിപ്പൊട്ട്!

Leave a Reply

Your email address will not be published. Required fields are marked *