വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Posted by

മറുത ചുടലയക്ഷി ശൂലിനി എന്ന് വേണ്ട ദുർദേവതകളുടെ ഒരു പട തന്നെ കടയുടെ വാതിലിലുണ്ട് വരുന്നവരെ തടയാൻ!
അതാ കച്ചോടമില്ലാത്തത്!”

“അയ്യോ… അതിനിപ്പവെന്താ സാമീ പരിഹാരം?”

വസുന്ധര ഭയപ്പാടോടെ ചോദിച്ചു!

“ദുർദേവതകളാണ്! അവരുടെ മലിനതയിലേയ്ക്ക് ഭദ്രകാളി പോലുള്ള സത്ദേവതകൾ അടുക്കില്ല!

ഇവിടെ ക്ഷേത്രത്തിൽ നിന്നിതിന് പരിഹാരമില്ല!

മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കണം!”

“എന്തുവേണേലുഞ്ചെയ്യാം സാമീ… പണവൊരു പ്രശ്നവേയല്ല!
സാമിയിതിനൊരു പരിഹാരം ചെയ്തുതരണം!”

ഭൈരവൻ പറഞ്ഞപ്പോൾ വസുന്ധര കെഞ്ചി!

“പരിഹാരമുണ്ട് ഞാൻ ചെയ്യാം പക്ഷേയിത്തിരി കടുത്ത പ്രയോഗമാ.. വസുന്ധര തയ്യാറാണേ ഞാനിതു നേരെയാക്കിത്തരാം!”

“എന്തിനും ഞാന്തയാറാ അറുപതിനായിരമെഴുപതിനായിരാ ദിവസേന കൊറവ് എന്തുചെയ്തായാലും അതു പഴേപടിയായി കിട്ടിയാ മതി!”

വസുന്ധര പറഞ്ഞപ്പോൾ ഭൈരവൻ പറഞ്ഞു…

“വടയക്ഷിക്കേ ഈ ദുർദേവതകളെ തുരത്തിയോടിക്കാൻ സാധിക്കൂ ഞാനങ്ങനെ ആഭിചാരം ചെയ്യാറുമില്ല…. പിന്നെ നിങ്ങടെയൊക്കെ ഒരാവശ്യമെങ്ങനാ പറ്റില്ലാന്നു പറയുക?

തന്നേമല്ല നമ്മളങ്ങോട്ടല്ലല്ലോ ദുർമന്ത്രവാദം ചെയ്യുന്നേ…?
ഇങ്ങോട്ടു വന്നേനു പ്രതിവിധിയല്ലേ അപ്പോളതു ന്യായവുമാ…”

വസുന്ധര നന്ദിപൂർവ്വം തലയാട്ടി. ഭൈരവൻ തുടർന്നു….

“അറുപതിനായിരം രൂപ വരുന്ന ഒരൊറ്റ വലിയഹോമം നടത്തി യക്ഷിയമ്മയെ ചരടിൽ ആവാഹിച്ച് അരയിൽ കെട്ടണം!

അതിന്റെ ഇരുപത്തൊന്നാം ദിവസം ചരടിൽ നിന്ന് തകിടിലാക്കി അരയിൽ സ്ഥിരമായി കെട്ടണം!

അന്നും ചെറിയൊരു ഹോമം!

Leave a Reply

Your email address will not be published. Required fields are marked *