വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Posted by

പുതിയ ഒരു റെഡീമെയ്ഡ് ബ്ലോക്ക് അടുത്ത രണ്ട് മാസത്തിൽ പണി കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കേണ്ടത് ആണ്!

“യോഗിനിയോഗിനി യോഗേശ്വരി യോഗഭയങ്കരീ… അമ്പാടി നാലാമിടം മകം നക്ഷത്രേ സ്ത്രീയോനീ ജാതസ്യ വസുന്ധര നാമധേയസ്യ സർവ്വ സ്ഥാവരജംഗമസ്യ ആകർഷ്യ ആകർഷ്യ സ്വാഹാ…….”

രാശിപ്പലകയിൽ മന്ത്രോഛാരണങ്ങളോടെ കവടി ഉരുട്ടി ഒരു പിടി വാരി ഹൃദയത്തോട് ചേർത്തിട്ട് ഭൈരവൻ കവടി പരലുകൾ പകുത്തു..

മേടം രാശി ആരൂഡം!
ലഗ്നാധിപൻ ചൊവ്വ ഉത്തമ രാശിയിൽ!
വ്യാഴം പൂർണ്ണ ദൃഷ്ടിയോടെ!

ജ്യോതിഷ പ്രകാരം സമയം ഉത്തമം!

നീചഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് നീങ്ങി..

ജ്യോതിഷപ്രകാരം ആ നീചഗ്രഹങ്ങളുടെ സാന്നിദ്ധ്യത്തിന്റെ ആണ് തൊഴിലിൽ മാന്ദ്യം!

അപഹാരം കഴിഞ്ഞു എങ്കിലും പത്ത് ദിവസങ്ങൾ കൂടി അതിന്റെ നേരിയ പ്രഭാവം ഉണ്ടാവും!

ഏതൊരു ജ്യോതിഷിയും പരിഹാരം നിർദ്ദേശിക്കുക ശിവക്ഷേത്രത്തിൽ കൂവളമാലയും പുറക് വിളക്കും എന്നത് മാത്രമാവും!

ഭൈരവൻ ചുളിഞ്ഞ മുഖത്തോടെ ഗൌരവത്തിൽ വസുന്ധരയെ ഒന്ന് നോക്കി..

“എന്താ സാമീ….? പ്രശ്നം വല്ലതും….?”

വസുന്ധര അങ്കലാപ്പോടെ ചോദിച്ചു…
ഭൈരവൻ ചുളിഞ്ഞ മുഖത്തോടെ തന്നെ രക്ഷയില്ല എന്ന മട്ടിൽ തല വിലങ്ങനെ ആട്ടി പറഞ്ഞു…

“തൊഴിൽസ്ഥാനത്തുള്ള ശത്രുക്കൾ പ്രബലരാണല്ലോ?
ആഭിചാരപ്രയോഗമാണ് നടന്നിരിക്കുന്നത്!

അതാ പിടിച്ചു നിർത്തിയപോലെ കച്ചോടം നിന്നുപോയത്!

Leave a Reply

Your email address will not be published. Required fields are marked *