അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Posted by

“‘ രുഗ്മിണി ബുള്ളറ്റ് ഓടിച്ചു വന്നത് കണ്ടപ്പോൾ സത്യത്തിൽ ഒന്ന് കയ്യടിച്ചു കൂവാൻ തോന്നി . “‘

“‘ എന്നിട്ട് കൂവാൻ മേലായിരുന്നോ ? എന്തിനാ പേടിക്കുന്നെ ?”’

‘”‘ രുഗ്മിണീടെ ആരാ ആ ചട്ടമ്പി ? ജമാലിക്കാ ജയിലിലൊക്കെ അല്ലായിരുന്നോ ? അതാരാ രുഗ്മിണീടെ ? കോളനീൽ ഉള്ളതാണോ ? അയാളെ പേടിയില്ലേ രുഗ്മിണിക്ക് ?”’

“” ഞാനെന്തിനാ ഇക്കാനെ പേടിക്കുന്നെ ? ഞാൻ പുള്ളിയോടൊന്നും ചെയ്തില്ലല്ലോ “”‘

“‘ അല്ല രുഗ്മിണി, ഇന്നലെ രുഗ്മിണി ടൗണിക്കൂടെ പോയപ്പോ അയാളുണ്ടായിരുന്നു പുറകിൽ .. അത് കണ്ടപ്പോ എനിക്ക് പേടിയായി .അയാൾ നിന്നെ അല്ല രുഗ്മിണിയെ വല്ലതും ചെയ്യുമൊന്നു പേടിച്ച് “”

“‘ എന്റെ ദൈവമേ നിങ്ങളെന്നാ ഇങ്ങനെ ? നിന്നെ അല്ല രുഗ്മിണി ..എടീ പോടീന്നൊക്കെ വിളിക്കാതെ സംസാരത്തിലൊക്കെയൊരു ബഹുമാനം പോലെ ?

ഞാൻ നിങ്ങളെപ്പോലുള്ള ഒരു പെണ്ണ് തന്നെയാ .
. ഒരു ഭീകരജീവിയൊന്നുമല്ല .എടി പൊടി നീ എന്ത് വേണേലും വിളിച്ചോ .നമ്മളെല്ലാരും ഫ്രെണ്ട്സ് അല്ലെ …””

അവളങ്ങനെ പറഞ്ഞെങ്കിലും അവളോടടുക്കാൻ എല്ലാവർക്കും അൽപ്പം മടിയുള്ളത് പോലെ തോന്നി .

“” ആരാ അയാള് ? കല്ലൻ ജമാല് ?’”‘

“‘ അയാളൊ ? അയാളെന്റെ ബോയ് ഫ്രണ്ട് “” രുഗ്മിണി അവരെ നോക്കി പുഞ്ചിരിച്ചു .

“‘ ബോയ്‌ഫ്രണ്ടോ ..ആയാളോ ?”” ചോദിച്ചവൾ എന്തോ തുടരാൻ വന്നപ്പോഴേക്കും മിസ് കയറി വന്നു

………………………………………….

””’ അളിയാ ലാസ്‌റ് അവർ കേറണോ ? മനസ്സിനൊരു സുഖമില്ല “‘ തടിയൻ ബിനീഷ് ലഞ്ച് ബ്രെക്ക് കഴിഞ്ഞപ്പോൾ മനോജിന്റെ അടുത്ത് വന്നു .

“” ഹമ് “‘ മനോജ് ഒന്നിരുത്തി മൂളി .

“‘ പണ്ടാരടങ്ങാൻ ഇപ്പൊ ആര് നോക്കിയാലും ചിരിച്ചാലും നമ്മളെ കളിയാക്കുന്ന പോലെയാ തോന്നുന്നേ “‘ ബിനീഷ് പറഞ്ഞു

“‘ വാടാ “‘ മനോജ് ബുക്ക് എളിയിൽ തിരുകിക്കൊണ്ട് എഴുന്നേറ്റു . കൂടെ ബിനീഷും

“‘അളിയാ എങ്ങോട്ടാ ? ശ്രീജട്ടീച്ചറാ ക്‌ളാസിൽ “” ഏത് ക്‌ളാസ് മിസാക്കിയാലും ബിനീഷും മനോജുമെല്ലാം ശ്രീജട്ടീച്ചറിന്റെ ഒരു ക്‌ളാസ് പോലും മിസാക്കില്ലന്നറിയാവുന്ന മാത്യൂസ് പറഞ്ഞു ..

“‘ വാടാ വരുന്നുണ്ടേൽ “‘ ബിനീഷ് അരുണിന്റെ അടുത്തെത്തി പറഞ്ഞു . അരുണും ജോജിയും എഴുന്നേറ്റു .

Leave a Reply

Your email address will not be published. Required fields are marked *