അവൾ രുഗ്മിണി 2
Aval Rugmini Part 2 Author മന്ദന്‍ രാജാ
Previous parts of Aval Rugmini | Part 1 |
“” ഒരു മാതിരി മൂഞ്ചിയ പണിയായി പോയി “‘ ബിനീഷ് ഡെസ്കിൽ ആഞ്ഞിടിച്ചു
“‘ പൂയ്യ്യ്യ് …പൂയ്യ്യ്യ് “”‘
“‘ എന്നാടി വതൂലെ തൊലിക്കുന്നേ ?”” അവൻ തിരിഞ്ഞു കളിയാക്കി ചിരിച്ച ആൻമേരിയെ ബുക്കെടുത്ത് എറിഞ്ഞു
“‘ അല്ല പട്ടി ചന്തക്ക് പോയെന്ന് കേട്ടിട്ടേയുള്ളൂ … ഇപ്പൊ കണ്ടു …പൂയ്യ്യ്യ് “”‘
ആൻമേരി പിന്നെയുമവനെ കളിയാക്കി
“‘ ഇവളെയിന്ന് ഞാൻ “‘ തടിയൻ ചാടിയെഴുന്നേറ്റു
“‘ അവളോടെന്നാത്തിനാ ചൂടാകുന്നെ ? എന്തൊക്കെ ബഹളമായിരുന്നു നീയൊക്കെ …. ഒടുവിൽ പവനായിമാരെല്ലാം ശവമായി “‘ രശ്മി അവനെ നോക്കി നാക്ക് നീട്ടി
“‘ എടി രശ്മി നീ കൊറേ കൂടുന്നുണ്ട് കേട്ടോ “”‘ ജോജി രെശ്മിയുടെ നേരെയടുത്തു.
“” വിടളിയ ….ചീള് കേസ് “‘ മാത്യൂസ് അവന്റെ തോളത്ത് തട്ടി .
“‘” ഉപദേശി എത്തിയോ .. ഡാ മയിരേ നീ ഒലിപ്പിച്ചോ ..പക്ഷെ നമ്മടെ നെഞ്ചത്തേക്ക് കേറി വേണ്ട “”‘
ജോജി അവനുനേരെയടുത്തു .
“‘ഡാ …നിങ്ങളിങ്ങനെ തമ്മിലടിക്കാതെ അവളെയൊതുക്കാനുള്ള പ്ലാൻ നോക്ക് “”‘ അരുൺ പറഞ്ഞു .
“”‘ ഡാ അരുണേ .. വേണ്ടാട്ടോ ..നീയൊക്കെ കണ്ടിയിടും …ഇന്നെന്തായിരുന്നു രാവിലെ അവൾടെ പെർഫോമൻസ് …ബുള്ളറ്റിൽ വന്ന വരവ് കണ്ടോ …ഹോ ..ദേ രോമം എഴുന്നു നിക്കുവാ ..കണ്ടോ “” രശ്മി കയ്യിലെ നനുത്ത രോമത്തിൽ പിടിച്ചു കാണിച്ചു
“” രോമമല്ലടി എഴുന്ന് നിക്കുന്നെ ..വേറെയാ ..നിനക്ക് കാണണോ ..കാണണോടി “‘ തടിയൻ എഴുന്നേറ്റ് അവളുടെ മുന്നിലേക്ക് നീങ്ങി .
“‘പോടാ പട്ടി “” രശ്മി ഷോൾ വലിച്ചിട്ടു മുടി കോതി പുറകിലേക്ക് ചാഞ്ഞിരുന്നു . അവളുടെ കൂസലില്ലായ്മ കണ്ടപ്പോൾ തടിയന് ഹാലിളകി .
“‘ ഛെ ..ആ നാറി കാരണം അതും പോയി “” സുമേഷ് അമർഷം പ്രകടിപ്പിച്ചു
“‘എന്തോന്നടെ ..പുര കത്തുമ്പോ വാഴ വെട്ടുന്നോ ?”’ തടിയൻ ബിനീഷ് സുമേഷിന്റെ നേരെ തിരിഞ്ഞു
” മയിര് ..അവളൊരുത്തി കാരണം എല്ലവളുമാരും നമ്മളെ പുച്ഛിക്കുവാ “‘ തടിയൻ പിറുപിറുത്തു