അഭിലാഷ് ടച്ചിങ്‌സ് വാങ്ങി വരുമ്പോഴേക്കും നമുക്ക് ജോച്ചനെ പരിചയപ്പെടാം.. അഭിലാഷിന്റെ അപ്പന്റെ അനിയന്റെ മകൻ ആണ്.. പഠിക്കാൻ വളരെ സമർത്ഥൻ ആയതു കൊണ്ട് രണ്ടാം തവണ എഴുതി പത്താം ക്ലാസ് ഒരു വിധം പാസായത് കൊണ്ട് പഠനം അവിടം കൊണ്ട് നിർത്തി ..സ്വരം നന്നായിരിക്കുമ്പോ പാട്ട് നിർത്തുന്നതല്ലേ അതിന്റെ ഒരു ഇത് എന്നാണ് അവൻ പറഞ്ഞ ന്യായം.. അങ്ങനെ വിദ്യാസമ്പന്നൻ ആയതു കൊണ്ട് ആദ്യം ലഭിച്ച ജോലി ബസിലെ കിളി ആയിട്ട് ആയിരുന്നു..പിന്നെ പയ്യെ പ്രമോഷൻ കിട്ടി കണ്ടക്ടർ വരെ ആയി.. സാധാരണ എല്ലാ കിളികൾക്കും സാധിക്കാറുള്ള പോലെ തന്നെ സ്കൂൾ സമയത്തു പോകുന്ന ട്രിപ്പിൽ പതിവായി കയറിയ ലിജി എന്ന സുന്ദരി അവന്റെ കണ്ണിൽ പെട്ടു.. അതൊരു ഒന്നൊന്നര പെടൽ ആയിരുന്നു.. രണ്ടും കൂടി പ്രേമിച്ചു പ്രേമിച്ചു ഒളിച്ചോട്ടം വരെ എത്തി കാര്യങ്ങൾ .. അവസാനം നാട്ടുകാർ പിടികൂടി ലിജിക്കു പതിനെട്ടു തികഞ്ഞ രണ്ടായിരത്തി പതിനേഴു ഏപ്രിൽ നാലാം തീയതി തന്നെ കെട്ടിച്ചു പോക്സോ കേസ് ഒഴിവാക്കി.. പക്ഷെ അഭിലാഷ് പിടിച്ച പോലെ ഒരു പുളിങ്കൊമ്പ് ആയിരുന്നില്ല ജോച്ചൻ പിടിച്ചത്.. കപ്യാരായിരുന്ന പൈലി ചേട്ടന്റെ രണ്ടു പെൺമക്കളിൽ മൂത്തവൾ.. അവളെ കല്യാണം കഴിച്ചതോടു കൂടി ആ കുടുംബം കൂടി ജോച്ചൻറെ തലയിൽ ആയി എന്ന് പറയുന്നതാവും ശരി. സ്വന്തം വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ കഴിയാതെ കെ എസ് ആർ ടി സി യിൽ നിന്നും റിട്ടയർ ചെയ്ത അപ്പന് കിട്ടുന്ന പെൻഷൻ കൂടി എടുത്തു ജീവിച്ചിരുന്ന ജോച്ചന് വിവാഹ ശേഷം ഭാര്യാ വീട്ടുകാരുടെ കാര്യം കൂടി നോക്കേണ്ടി വന്ന അവസ്ഥയായി.. അങ്ങനെ ആകെ ബുദ്ദിമുട്ടി നിന്നപ്പോഴാണ് അവൻ ബസിലെ പണി ഉപേക്ഷിച്ചു ഒരു ടവേര വാങ്ങി ടാക്സി ആയി ഓടിച്ചു തുടങ്ങിയത്..പണ്ടേ വിയർപ്പിന്റെ അസുഖം ഉണ്ടായിരുന്ന കുഴിമടിയൻ ആയിരുന്ന അവൻ ഏതായാലും പെണ്ണ് കെട്ടി കഴിഞ്ഞു നല്ല അധ്വാനി ആയെന്നു നാട്ടുകാരെയും വീട്ടുകാരെയും കൊണ്ട് പറയിപ്പിക്കണം എന്ന വാശിയിൽ ഒന്നാം വിവാഹ വാർഷികത്തിന് മുന്നേ ആദ്യത്തെ കൊച്ചിന്റെ മാമോദീസ നടത്തി കഴിവ് തെളിയിച്ചു.. ഭർത്താവിന്റെ മടിയൻ സ്വഭാവവും കാര്യപ്രാപ്തിയില്ലായ്മയും മനസ്സിലാക്കിയ ലിജി സ്വന്തമായി കോഴി വളർത്തിയും ആടിനെ വളർത്തിയും മറ്റും ചെറിയ ചിലവിനുള്ള പണം സ്വയം കണ്ടെത്തിക്കൊണ്ടിരുന്നു*
അഭിലാഷ് അടുത്തുള്ള കടയിൽ നിന്നും ടച്ചിങ്‌സ് വാങ്ങി വന്നപ്പോഴേക്കും തന്നെ ജോച്ചൻ കുപ്പി ഉത്ഘാടനം കഴിഞ്ഞിരുന്നു..
ഇതെന്താ പരിപാടി ആണെടാ ഉവ്വേ കുപ്പി വാങ്ങി കൊണ്ട് വന്ന എന്നെ നീ ടച്ചിങ്‌സ് വാങ്ങാൻ അയച്ചിട്ട് നീ അടിച്ചു കയറ്റുവാ അല്ലെ
ഒന്ന് പോടാ മൈരേ നീ അല്ലേ മേരി കുത്തിന് പിടിക്കും എന്ന് പേടിച്ചു ഇപ്പൊ അടിക്കുന്നില്ല എന്ന് പറഞ്ഞത് അതാ ഞാൻ അങ്ങ് തുടങ്ങിയത്. ഇതൊക്കെ വല്ലപ്പോഴും നിന്നെ പോലെ സ്നേഹമുള്ള മുതലാളിമാർ കൊണ്ട് വരുമ്പോ കിട്ടുന്നതാ ഇത് ഞാൻ ഇപ്പൊ തീർക്കും – ജോച്ചൻറെ നാവിനു ചെറിയ കുഴച്ചിൽ ആയി ..അതല്ലേലും അങ്ങനെയാണ് പറയുമ്പോ ഒരു ഫുൾ ബോട്ടിൽ ഒറ്റയ്ക്ക് നിന്ന് അടിച്ചു തീർക്കും എന്നൊക്കെ വീരവാദം പറഞ്ഞാലും രണ്ടാമത്തെ പെഗ് കഴിഞ്ഞാൽ അവൻ സംസാരം തുടങ്ങും ഏതൊക്കെയാണ് സംസാരിക്കുന്നതെന്ന് അവനു തന്നെ നിശ്ചയം കാണില്ല രണ്ടെണ്ണം കൂടി അടിച്ചു കഴിഞ്ഞാൽ ആശാൻ വെട്ടിയിട്ട പോലെ ഒറ്റ കിടപ്പ് ആണ് പിന്നെ ആകാശം ഇടിഞ്ഞു വീണാലും അവൻ അറിയില്ല..
മതി മതി ഇനി നീ വണ്ടി ഓടിച്ചു എന്നെ മുകളിലേക്ക് വിടേണ്ട ഇങ്ങോട്ടു മാറിയിരിക്കും ഞാൻ ഓടിക്കാം
വേണ്ടടാ ഞാൻ തന്നെ ഓടിക്കാം എനിക്കിപ്പോഴും നല്ല കപ്പാസിറ്റി ആണ്