അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Posted by

അഭിഷേകിന്റെ കഥ അഥവാ അഭിഷേകം

Abhishekinte Kadha Adhava Abhishekam Author : Nakulan

 

നാട്ടിൻപുറത്തു ചില ആളുകൾ പറയുന്ന ഒരു തത്വം ആണ് ഈ കഥ എഴുതുമ്പോ ഓര്മ വരുന്നത് ..മദ്യപാനം നിർത്തുക എന്നത് അത്ര ബുദ്ദിമുട്ടുള്ള കാര്യം ഒന്നും അല്ല ..ഈ പറയുന്ന ഞാൻ തന്നെ എത്ര പ്രാവശ്യം നിർത്തിയിരിക്കുന്നു .. എന്റെ കാര്യവും അത് പോലെയാണ് ഓരോ തവണ കഥകൾ എഴുതുമ്പോഴും ഇനി ഒരു കഥ എഴുതുന്നില്ല എന്ന വിചാരത്തോടെ ആണ് എഴുതുന്നത്. പിന്നീട് ജീവിതത്തിൽ നടന്നതും നടക്കണമെന്ന് ആഗ്രഹിച്ചതുമായ ചില കാര്യങ്ങൾ ഭാവനയും ഒരു സ്വല്പം എരുവും പുളിയും കൂടി ചേർത്ത് എഴുതണം എന്ന് ഉള്ളിൽ നിന്നും തോന്നൽ ..ഈ ഗ്രൂപ്പിലെ മഹാന്മാരും മഹതികളുമായ എല്ലാ എഴുത്തുകാരെയും മനസ്സിൽ ധ്യാനിച്ച് വായനക്കാരായ എല്ലാവരോടും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് കമന്റ് ആയി എഴുതിയും ലൈക് അടിച്ചും ഈ ചെറിയ സംരംഭത്തെ വിജയിപ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു. രണ്ടു പാർട്ട് ആയി എഴുതാം എന്ന് കരുതിയ ഈ കഥ ഒറ്റ തവണ എഴുതി തീർക്കുകയാണ് . നേരത്തെ എന്റെ കഥകൾക്ക് തന്ന അതെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് സസ്നേഹം നകുലൻ

അഭിഷേകിന്റെ കഥ അഥവാ അഭിഷേകം (നകുലൻ)

നമുക്ക് നേരേ  ഹോസ്പിറ്റലിലോട്ട് അല്ലേ പോകേണ്ടത് –ടവേര സ്റ്റാർട്ട് ചെയ്തു ജോച്ചൻ ചോദിച്ചു

‘ആദ്യം നീ വല്ല നല്ല ഹോട്ടലിലിലേക്കും വിട് വിശന്നിട്ട് ഇവിടെ മനുഷ്യന്റെ കുടല് കരിയുന്നു’ -സീറ്റ്  അല്പം പുറകിലേക്ക് ചായ്ച്ചു വെച്ചുകൊണ്ട് അഭിലാഷ് മറുപടി പറഞ്ഞു

‘അതെന്താ ഫ്ലൈറ്റിൽ ഞണ്ണാൻ ഒന്നും കിട്ടിയില്ലേ’

‘ഓ ഒന്നും പറയേണ്ട എയർ ഇന്ത്യ അല്ലേ ഒരു മാതിരി ഫുഡ് പിന്നെ കൊണ്ട് തരുന്ന അമ്മച്ചിമാരുടെ ജാഡ ആണേൽ അതിനപ്പുറം’

’സാദാരണ എത്തിഹാദിനു അല്ലേ വരുന്നത് ഇത്തവണ എന്താ എയർ ഇന്ത്യ’

‘ഓ ഒന്നും പറയേണ്ട അത്യാവശ്യത്തിനു നോക്കിയാൽ സീറ്റ് കിട്ടില്ല പിന്നെ ഇത് ഡയറക്റ്റ് കിട്ടി.. ഇവിടെ ഇറങ്ങി ലഗേജ് വരാൻ താമസിച്ചു പിന്നെ ഡ്യൂട്ടി ഫ്രീ കയറി ഇവനെ കൂടി വാങ്ങിയപ്പോ ലേറ്റ് ആയി രാത്രി കഴിച്ച ബിരിയാണി ദഹിച്ചു’.. മടിയിൽ വച്ചിരുന്ന  ഷിവാസ് റീഗൽ കുപ്പി തഴുകി അഭിലാഷ് മറുപടി പറഞ്ഞു

പെട്ടന്ന് അഭിലാഷിന്റെ ഫോൺ ബെൽ അടിച്ചു..ദീപ .. ടവേരയിലെ മ്യൂസിക് നിർത്തി അഭിലാഷ് ഫോൺ എടുത്തു

എടീ നേരത്തെ നീ വിളിച്ചതും നമ്മുടെ ലഗേജ് വന്നതും ഒരുമിച്ചായിരുന്നു അതാ കട്ട് ചെയ്തത് ഇപ്പൊ ഞാൻ വണ്ടിയിലാ ..

…..

Leave a Reply

Your email address will not be published. Required fields are marked *