“ ഉം ശരി.കറി സാമ്പാറാണെങ്കിൽ കഷ്ണം വരാതെ തെളിച്ചൊഴിച്ചാൽ മതി.”
“ മോര് കറിയാ….”
“ എങ്കിൽ കുഴപ്പമില്ല. “
ഞാൻ ഒളികണ്ണിട്ട് ചേച്ചിയെ ഒന്ന് നോക്കി.ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാനും തിരിച്ചൊന്ന് ചിരിച്ചു.എന്ത് ചെയ്യാനാ ചേച്ചി എല്ലാം പോയില്ലേ
“ മനൂ നീയീ കഞ്ഞി അച്ഛന് കൊടുത്തിട്ട് വാ അപ്പോഴേക്കും നിനക്കുള്ള ചോറെടുത്ത് വയ്ക്കാം.”
“ ശരിയമ്മേ……”
കഞ്ഞിയുമായി ഞാനച്ഛന്റെ മുറിയിലേക്ക് കയറി.കഞ്ഞി മേശപ്പുറത്ത് വച്ചു.കുടിക്ക് കുടിക്ക് എന്റെ പാൽപ്പായസത്തിൽ കല്ലിട്ടിളക്കിയിട്ട് നല്ലോണം കഞ്ഞി കുടിക്ക്.ഞാനച്ഛന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു
“ എന്താടാ നീയിതുവരെ എന്നെ കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നേ?.”
“ ഏയ് ഒന്നുമില്ല.അച്ഛന് ചമ്മന്തിയോ അച്ചാറോ വേണോ?.”
“ ആ കുറച്ച് ചമ്മന്തി കൊണ്ടുവാ.വരുമ്പോൾ ഒരു സ്പൂണും കൂടി എടുത്തോ?.”
“ ഇപ്പോ കൊണ്ടുവരാം.”
തിരിച്ച് വന്നപ്പോൾ അമ്മ എനിക്കായുള്ള ചോറെടുത്ത് വച്ചിട്ടുണ്ടായിരുന്നു.
“ അച്ഛൻ ചമ്മന്തിയും ഒരു സ്പൂണും കൊണ്ടുകൊടുക്കാൻ പറഞ്ഞു.”
“ ഞാൻ കൊണ്ടുകൊടുക്കാം നീ പോയി കഴിക്ക്.”
അമ്മ സ്പൂണുമായി അച്ഛന്റടുത്തേക്ക് പോയി.ചേച്ചി പതിയെ എന്റടുത്ത് വന്നു “ പോയേ പോയേ ലട്കി പോയേ……” കളിയാക്കി പാടാൻ തുടങ്ങി.
“ ഇന്നല്ലെങ്കിൽ നാളെ എനിക്കുമൊരവസരം കിട്ടും ചേച്ചി.അന്ന് കരഞ്ഞാലും ഞാൻ വിടൂല.”
ചേച്ചിയൊന്ന് ചിരിച്ചു.ഞാൻ ചോറുമായി ഹാളിലേക്ക് പോയി ഡൈനിങ് ടേബിളിൽ ചോറ് വച്ചു കസേര വലിച്ച് മുന്നിലേക്കിട്ട് കഴിക്കാൻ തുടങ്ങി.പെട്ടെന്ന് അമ്മ ഹാളിലേക്ക് വന്നു