ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Posted by

ചേച്ചി കൈപിടിച്ച് വലിച്ചു അവരുടെ പിന്നാലെ താഴേക്ക് നടന്നു…………………………………………………………………………………………………………………………………………………………………………………………

”ഡാ ഇത് ചിറ്റേടെ നാനോയല്ലേ ,ഇവിടെയിട്ട് അച്ഛൻ കാണേണ്ട….”

അപ്പോഴാണ് നാനോ മുറ്റത്തു കിടക്കുന്ന കാര്യം ഓർത്തത്, ചേച്ചി ഓർമ്മിപ്പിച്ചത് നന്നായി…. വല്യമ്മ ഇനി ഒന്നും എതിർത്ത് പറയില്ല പക്ഷെ വല്യച്ഛൻ അച്ഛനെ വിളിച്ചു പറഞ്ഞാൽ ആകെ കുഴയും ,,വേഗം താക്കോലെടുത്തു പുറത്തേക്കിറങ്ങി .

”ഞാനും വരുന്നു ,ലാപ്പ് വീട്ടില് വെച്ചു നീ പോയിട്ട് വരുമ്പോഴേക്കും ഞാൻ റെഡിയായി നിൽക്കാം ,,,”

ചേച്ചിയും ഓടി വന്നു കൂടെ കയറി….

”അതെ ചേച്ചി …..വല്യമ്മയോടു ഒന്നും ചോദിക്കരുതേ ”

വീടിനു മുന്നിൽ ഇറക്കുമ്പോൾ ചേച്ചിയോട് ഒന്ന് കൂടി ഓർമ്മിപ്പിച്ചു …

”ആലോചിക്കട്ടെ ,നീ പോയി വാ ”

”പ്ലീസ് ചേച്ചി ……എന്റെ ചേച്ചിയമ്മയല്ലേ ..”

”പോടാ …..പോയിട്ട് വാടാ …ഉം ……..”

ഡ്രൈവർ സൈഡിലേക്ക് വന്നു എന്റെ ചുണ്ടിൽ ഒരുമ്മ തന്നു ചിരിച്ചു കൊണ്ട് വീട്ടിലേക്കോടിയപ്പോൾ ഉള്ളിലൊരു ആശ്വാസം .വല്യമ്മയുമായുള്ള ബന്ധത്തിൽ ചേച്ചിക്ക് എതിർപ്പൊന്നുമില്ല …ഭാഗ്യം …

ചെല്ലുമ്പോൾ സമീറ റെഡിയായി നിൽക്കുന്നു ,ഇത്ര നേരത്തെ ഇവളിതു ..?

”പോകുന്ന വഴിയല്ലേ ഹോസ്പിറ്റൽ ,ഒന്നവിടെ ഇറങ്ങി ദേവമ്മയുടെ കാര്യങ്ങൾ എന്തെങ്കിലും അറിയുമോന്നു നോക്കാമെന്നു വച്ചു ,അവരുടെ കാര്യം അറിയാത്തതു കൊണ്ട് കല്യാണിയമ്മയൊന്നും ഇന്നലെ ഉറങ്ങിയിട്ടേയില്ല ….. ”

”അതിനു അവിടെ മൊത്തം അവരുടെ ആളുകളല്ലേ ,,,സമീറ ചെന്നാൽ …”

”അത് സാരമില്ല ,ദേവമ്മയോടു കൂറുള്ള ഒരുപാടു പേര് ഇപ്പോഴും അവരുടെ കൂട്ടത്തിലുണ്ട് ,അവര് ആരെങ്കിലും അവിടെയുണ്ടെങ്കിൽ എന്തെങ്കിലും അറിവ് കിട്ടും ,അർജുൻ വരുന്നോ ? …ഇല്ലെങ്കിൽ വേണ്ട രണ്ടാളും ഒരുമിച്ചു വൈത്തിയുടെ മുന്നിൽ ചെന്ന് പെട്ടാൽ ശരിയാകില്ല ,കോളേജിൽ വച്ച് കാണാം ”

”ഇന്ന് ഞാൻ കോളേജിലേക്കില്ല സമീറ ,അഞ്ചു ചേച്ചിയുടെ കൂടെ ടൗണിൽ പോകണം ,ആൾക്ക് കുറച്ചു ഷോപ്പിംഗ് ,പിന്നെ വേറെ കുറച്ചു കാര്യങ്ങൾ …..കേറി കൊള്ളൂ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് വിടാം .”

ഇന്ന് കോളേജിലേക്കില്ല എന്ന് പറഞ്ഞത് കൊണ്ടാകും അവളുടെ മുഖം വാടി ,,

”എന്ത് പറ്റി ,,”

Leave a Reply

Your email address will not be published. Required fields are marked *