”നീ ഇന്ന് പോയില്ലേ ?”
ചെന്ന് പെട്ടത് വല്യച്ഛന്റെ മുന്നിൽ തന്നെ ,
”ഇല്ല വല്യച്ഛ ,”
”ഉം എന്തേയ് ,”.
”ഗൗരി ടീച്ചർ വിളിച്ചിട്ട് ബാങ്ക് വരെ കൂടെ പോയിരുന്നു ,”
”പഠിക്കാൻ പോകുന്ന സമയത്താണോ ഓരോരുത്തരുടെ കൂടെ ആവശ്യത്തിന് പോകുന്നത് ,അവൻ വരട്ടെ ഞാൻ പറയുന്നുണ്ട്…”
”നിങ്ങക്കെന്താ മനുഷ്യാ ,അവന്‍റെ ടീച്ചറല്ലേ ,പിന്നെ ഗൗരി അന്യയൊന്നുമല്ലല്ലോ..അവള് രാവിലെ രേവതിയോടു വിളിച്ചു പറഞ്ഞിട്ട് സമ്മതം മേടിച്ചതാ ,, ”
”ഓ….ഞാനൊന്നും പറയുന്നില്ല ,…നിങ്ങള് കുടുംബക്കാരും ഞാൻ അന്യനുമാണല്ലോ ,,”
”അങ്ങനെയാണോ മനുഷ്യ ഞാൻ പറഞ്ഞത്….”
വല്യമ്മയുടെ ഒച്ച ഉയർന്നതോടെ വല്യച്ഛൻ അടങ്ങി…..
”വാ മോനെ…വല്ലതും കഴിച്ചോ നീ ,”
”ഇല്ല വരും വഴി ബൈക്ക് കേടായി ,നന്നാക്കാൻ നോക്കി ആ വെയില് മൊത്തം കൊണ്ടു ,ഒന്ന് കുളിക്കണം..എന്നിട്ടു മതി. ചേച്ചി വന്നോ വല്യമ്മേ.. ”
”നേരത്തെ വന്നു എന്നിട്ടു എന്തോ കഥയെഴുതാൻ എന്ന് പറഞ്ഞു പേനയും കടലാസ്സുമൊക്കെ എടുത്തു ചതുപ്പിലെ വീട്ടിലേക്ക് പോയിട്ടുണ്ട്… ”
”ആ….ഒരു തോർത്ത് തന്നേക്ക് വല്യമ്മേ….”
തോർത്തും വാങ്ങി ഒരു കുളി പാസ്സാക്കി വരുമ്പോഴേക്കും വല്യമ്മ ചോറ് വിളമ്പിയിരുന്നു..നല്ല വിശപ്പുണ്ട്..ഈ അടുത്ത കാലത്തൊന്നും ഇത്ര ആർത്തിയോടെ ഭക്ഷണം കഴിച്ചിട്ടില്ല……..