ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Posted by

”മറ്റാരെയെങ്കിലും വിട്ടു എടുപ്പിക്കാൻ നോക്കാം ,താക്കോലിങ്ങു തന്നേക്ക് ,,”

”ബാലേട്ടാ ഇനി അവർ ടീച്ചറുടെ വീട്ടിലേക്ക് ചെല്ലുമോ. ? ”

” ജാവേദ് ഇനി രംഗത്തിറങ്ങില്ല ,ബ്ലോക്ക് ചെയ്തിട്ടുണ്ട് ,പിന്നെ അത്യാവശ്യം സഹായത്തിന് പിള്ളേരുണ്ടാകും ,വായിൽ ചെന്ന് ചാടി കൊടുക്കണ്ടിരുന്നാൽ മതി.”

”ടീച്ചറെ കേട്ടല്ലോ ? ”

”.ഉം ……..”

അവർ തലയാട്ടി ,രാവിലെ മുതലുള്ള ജീവൻ കയ്യിൽ പിടിച്ചുള്ള ഓട്ടവും നാടൻ വാറ്റും പിന്നെ മതിമറന്നുള്ള കളിയും എല്ലാം കൂടി ക്ഷീണിച്ചു സീറ്റിൽ ചാരികിടക്കുകയാണ് ,പാതിമയക്കത്തിൽ അവരെന്നെ നോക്കി ചിരിച്ചു…

”അങ്ങോട്ട് വരില്ലേ ,,”

”ഉം….ഞാനും കൂടി വന്നു കൊണ്ടാക്കണോ ” .

”വേണ്ട അർജുൻ ,ഇനി അത്രടം അല്ലേയുള്ളു ,നീ പോയി റസ്റ്റ് എടുത്തിട്ട് വൈകിട്ട് അങ്ങോട്ട് വാ ”

”അർജുൻ ഞാൻ ഇവരെ അവിടെയാക്കി ആ വഴി തന്നെ പോകും ,വിളിക്കാം ”

”ഓക്കേ ബാലേട്ടാ ,താങ്ക്സ് ,,”

”നന്ദിയൊന്നും വേണ്ടെടാ ,ഒരുത്തി അവരുടെ കയ്യിൽ പെട്ടു ആശുപത്രിയിൽ കിടപ്പുണ്ട്.അക്കാര്യം മറക്കേണ്ട…രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു അരുൺ മടങ്ങിയെത്തിയാൽ പിന്നെ നമുക്ക് ചാൻസ് ഇല്ല…ദേവമ്മയ്ക്ക് മാത്രമല്ല നിന്‍റെ ചേച്ചിക്കും….”

പുക പരത്തി ആ പഴയ ഇൻഡിക്ക മുന്നോട്ടു നീങ്ങുമ്പോൾ ആ അവസ്ഥയോർത്തു ഞെട്ടി ഞാൻ ശില പോലെ നിന്നു…..

വേഷമൊക്കെ ആകെ മുഷിഞ്ഞിട്ടാണ് ,,മാത്രമല്ല ശരീരം വിയർത്തു നാറുന്നുമുണ്ട് ,ഈ കോലത്തിൽ അമ്മയുടെയും അമ്മൂമ്മയുടെയും മുന്നിൽ പെട്ടാൽ പിന്നെ കള്ളം പറഞ്ഞു മടുക്കേണ്ടി വരും….സമയം രണ്ടര മൂന്നു ആകുന്നതേയുള്ളു.അഞ്ജു ചേച്ചി തിരിച്ചെത്തി കാണും അവിടെ പോയി ഒന്ന് കുളിച്ചു കഴിഞ്ഞാൽ കുറച്ചു ആശ്വാസം കിട്ടും. കുറച്ചു നേരം ഒന്ന് കിടക്കുകയുമാകാം…..

Leave a Reply

Your email address will not be published. Required fields are marked *