”എന്നാ വേഗം നോക്ക്…”
”എസ് ആർ ഡബിൾ ഇ ജെ എ പി ഡബിൾ ഓ ആർ ഐ…..”
”നീയതൊന്നു കൂട്ടിപ്പറഞ്ഞേ ,”
”ചേച്ചി….പ്ലീസ്..”
”തള്ളമാരെ തന്നെയാണല്ലോ ഇക്കാലത്തു എല്ലാവനും നോട്ടം ,അവരിത് വല്ലതും അറിയുന്നുണ്ടോ എന്തോ ,”
ചേച്ചി പറഞ്ഞു എന്നെയൊന്നു തിരിഞ്ഞു നോക്കി ,എനിക്കപ്പോഴും അതങ്ങു കത്തിയില്ല…
”എല്ലാം ഹിഡൻ ആക്കി വച്ചിരിക്കുവാണല്ലേ…അപ്പൊ ഞാനീ ലാപ്പ് കൊണ്ട് പോകുവാ ,മൊത്തം ചെക്ക് ചെയ്തിട്ട് ……അല്ലെങ്കിൽ വേണ്ട നീയൊക്കെ ഫയൽ തിരിച്ചെടുത്തെന്നും വരും…ഇനിയിത് ഞാൻ തന്നെ വച്ചോളാം .”
”അയ്യോ ചേച്ചി ,ലാപ്പ് കണ്ടില്ലെങ്കിൽ ‘അമ്മ വഴക്ക് പറയും ”
”അത് സാരമില്ല ,,കൂടുതൽ പ്രശ്നമുണ്ടാക്കിയാൽ ഞാനിതു നിന്റെ അമ്മയെ കാണിച്ചു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊള്ളാം ”
”ചേച്ചി ഞാൻ കാല് പിടിക്കാം ,,,,,പ്ലീസ് ”
ഒരു പ്ലീസുമില്ല മനീഷേ …ഇക്കാര്യം നീ വിട്ടേക്ക് ,പിന്നെ ക്ലിപ്പുകൾ നീ പുറത്തു ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ ,
”ഇല്ല ,..”
”സത്യമാണോ ,”
”അമ്മ സത്യം ,,”
”അവന്റെയൊരു ‘അമ്മ സത്യം ……..നിന്‍റെ പാസ്‌വേഡ് ഇപ്പൊ പറഞ്ഞത് തന്നെയല്ലേ ”
”ചേച്ചി അത്….”
അവൻ മടിച്ചു എന്നെ നോക്കി ,
”അവനെ പേടിക്കേണ്ട ഇവിടെ ഇപ്പോൾ പറയുന്നതും നടക്കുന്നതും നമ്മൾ മൂന്നുപേരുമേ അറിയൂ ”
അവനിൽ നിന്ന് കൂടുതൽ കാര്യങ്ങൾ എന്തെങ്കിലും കിട്ടുമോന്നറിയാൻ ചേച്ചി ഉറപ്പു കൊടുത്തു , എങ്കിലും വിശ്വാസം വരാതെ അവൻ കുറച്ചു നേരം ഞങ്ങളെ മാറി മാറി നോക്കി…
”ചേച്ചി വീട്ടിലെ കാര്യം അറിയാലോ ,ക്ലാസ്സു വിട്ടു വന്നാൽ ഫ്ലാറ്റിൽ നിന്നു എവിടേക്കും അമ്മയെന്നെ വിടില്ല ,കൂട്ടുകൂടി ചീത്തയാക്കുമെന്നു പറഞ്ഞു ,എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു പുറകിൽ തന്നെയുണ്ടാകും .എത്ര നേരാന്ന് വച്ചാ ഒറ്റയ്ക്ക് കുത്തിയിരുന്ന് പഠിക്കുന്നത് ,അപ്പൊ പിന്നെ അമ്മയുടെ കണ്ണ് തെറ്റുമ്പോൾ ലാപ്പിൽ ഇതൊക്കെ സെർച്ച് ചെയ്തു കാണും …”
”പക്ഷെ നീ കാണല് മാത്രമല്ലല്ലോ….”