.അവർ എളിയിൽ നിന്നു കോണ്ടത്തിന്റെ പാക്കെറ്റ് പുറത്തെടുത്തു കാണിച്ചു…
”ഓ ഇതാണോ ? ഞാൻ കരുതി ഗുണ്ടകള് വന്നാൽ നേരിടാനുള്ള വല്ലതും ആകുമെന്ന് ,ഇവനെന്റെ ചെക്കനല്ലേ കത്രീനേ ,ആ ഇനി വല്ലതും വരുന്നെങ്കിൽ ഇവനിൽ നിന്നല്ലേ ഞാൻ സഹിച്ചു …. ”
”അത് ശരിയാ ടീച്ചറെ ,പിന്നെ ഇതൊക്കെ ഇടാണ്ടു ചെയ്യുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാ ,പക്ഷെ നിങ്ങളെ പോലെ ജന്മത്തിൽ രണ്ടോ മൂന്നോ പേരെ പോലല്ലോ നമ്മളെ പോലുള്ളവർക്ക് , ആയ കാലത്തു അഞ്ചും ആറും പേര് കണക്കും ദിവസവും …പിന്നെ ഇവിടെ വരുന്നവർക്കും ഇതൊരു അത്യാവശ്യ സാധനമായതു ഒന്ന് രണ്ടു പാക്കെറ്റ് എപ്പോഴും എളിയിൽ തന്നെ കാണും .”
”കത്രീന കല്യാണം കഴിച്ചില്ലേ , ,”
”അതൊക്കെ പറഞ്ഞാൽ നിങ്ങളുടെ സമയം പോകും ,,”
അത് സാരമില്ല ,
”വേണ്ട ടീച്ചറെ പ്രശ്നമൊക്കെ കഴിഞ്ഞു സമാധാനമായിട്ടു വാ ,അന്നേരം ഒരു ചായയൊക്കെ കുടിച്ചു വർത്തമാനം പറയുന്ന കൂട്ടത്തിൽ നമുക്കെല്ലാം പറയാം…”
പെട്ടെന്നവരുടെ അവരുടെ മുഖം മാറിയിരുന്നു ,ആ ചോദ്യം അവരിൽ എവിടെയൊക്കെയോ ചെന്ന് തട്ടിയ പോലെ തോന്നി..
”ഉറപ്പായും കത്രീന ,എന്‍റെ കുട്ടികളെയടക്കം കൂട്ടി വരും ,അവരുടെ അമ്മയുടെ ജീവൻ രക്ഷിച്ച ആന്റിയെ കാണിക്കേണ്ടേ ?” ,
അതും പറഞ്ഞവർ മുന്നോട്ടാഞ്ഞു കത്രീനയെ ചേർത്ത് പിടിച്ചു.. കത്രീനയാകെ വല്ലാതായി,അവർ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ആ പ്രവർത്തി ….ഉള്ളിൽ തട്ടിയത് കൊണ്ടാകും കണ്ണൊക്കെ പെട്ടെന്ന് നിറഞ്ഞു .
അയ്യേ എന്താ കത്രീനായിതു ,,ഛെ കണ്ണ് തുടയ്ക്ക് ,
”അല്ല ടീച്ചറെ , പെട്ടെന്ന് ഇങ്ങനെ ചേർത്ത് പിടിച്ചപ്പോൾ മരിച്ചു പോയ കൂടപ്പിറപ്പുകളിലാരോ അടുത്ത് വന്ന പോലെ ,,”
”അതെയോ എന്നാ….”
ടീച്ചർ അവരെ ഒന്നുകൂടി ചേർത്ത് പിടിച്ചു ,,
”വേണ്ട ടീച്ചറെ ,ദേ കണ്ടില്ലേ മേല് മൊത്തം വിയർത്തു നാറി നിൽക്കുവാ ,വെറുതെ ടീച്ചറുടെ ദേഹത്ത് കൂടി ആ അഴുക്കു മണം ആക്കേണ്ട ,,,”
”ഓ അത് ഞാനങ്ങു സഹിച്ചോളാം ,അവളുടെ ഒരു നാണം കണ്ടില്ലേ ,,,
”പിന്നെ….. കോളനീ കഴിയുന്ന ഈ പാവത്തുങ്ങക്ക് ടീച്ചറെ പോലുള്ളവരുടെ അടുത്ത് നിൽക്കുന്നത് തന്നെ ഒരു ചമ്മലാ ,,”
”ഓ അതാണോ ,ഞാൻ കരുതി കെട്ടിപ്പിടിച്ചപ്പോ വേറെന്തോ കരുതിയെന്നു ,,,”