”ഒന്നൂല്ലേടാ ,നീ സോഫ്റ്റ് വെയർ എക്സ് പെർട് എന്ന് ആന്റി പറയുന്നുണ്ടായിരുന്നു.ഒരു സംഭവം ചെക്ക് ചെയ്യാനാ .”
”ഓ അതാണോ ,അതിലൊക്കെ ഞാൻ സംഭവമല്ലേ ചേച്ചി ,എന്താ നോക്കേണ്ടെന്നു ചേച്ചി പറഞ്ഞോ. ,,ഇപ്പൊ ശരിയാക്കാം .”
”എന്നാ നീ ഇതൊന്നു ചെക്ക് ചെയ്തു നോക്കിക്കേ ,,”
നേരെ നീട്ടിയ സോപ്പുപെട്ടി കണ്ടതും അവന്‍റെ മുഖമാകെ വിളറി ,,ചേച്ചിയുടെ തറയ്ക്കുന്ന നോട്ടം നേരിടാനാകാതെ അവൻ മുഖം താഴ്ത്തി .
”മനീഷ് ,,ഇനി ഞാനൊന്നും ചോദിക്കേണ്ടല്ലോ ,,….മുഖത്ത് നോക്കെടാ…”
”ചേച്ചി ഞാൻ…..”
”നിന്‍റെ ലാപ്പിങ് താ ,,”
”ചേച്ചി പ്ലീസ് ,ഞാൻ എല്ലാം ഡിലീറ്റ് ചെയ്തോളാം ,,”
”അപ്പൊ കുറെയുണ്ട് അല്ലെ ,,ഇങ്ങു താടാ ,,”
”ചേച്ചി പ്ലീസ് ,,”
”നിന്‍റെ വല്യച്ഛൻ അറിഞ്ഞാൽ എന്താ ഉണ്ടാവുകയെന്നറിയാമല്ലോ ,”
അത് കേട്ടതും ഭയന്ന് മനസ്സില്ല മനസ്സോടെ അവൻ ലാപ്പ് ചേച്ചിക്ക് നേരെ നീട്ടി.
”പാസ്‌വേഡ് ?..”
”ചേച്ചി ഞാൻ ഓപ്പൺ ചെയ്ത് തരാം ,,”
”വേണ്ട നീ പറഞ്ഞാൽ മതി..”
” ചേച്ചി പ്ലീസ് ,”
”മനീഷേ ഞാനിതും കൊണ്ട് എല്ലാരേയും വിളിക്കണോ ,”
”വേണ്ട ഞാൻ പറയാം ,”