”ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ -ഭാഗം ഏഴ് ”
”ഇത്………നീ വാ ,”
അഞ്ചു ചേച്ചി എന്‍റെ കൈപിടിച്ച് വലിച്ചു നടന്നു.പിള്ളേര് സെറ്റ് രാവിലെ തന്നെ എന്റെ ക്രിക്കറ്റ് ബാറ്റൊക്കെ പരതിയെടുത്തു ഗ്രൗണ്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് …
”മനീഷേ ഒന്ന് വന്നേ ,”
”എന്താ ചേച്ചി ,”
വിളികേട്ടതും അവൻ ഓടി വന്നു …
”നിന്‍റെ കയ്യിൽ ലാപ്പില്ലേ ?”
”ഉണ്ട് ചേച്ചി ,റൂമിലാ ”
”എങ്കി വാ..ഒരാവശ്യമുണ്ട് ”.
ഈ ചേച്ചിക്കിതു എന്തിന്റെ കേടാ ,ആരെയും അറിയിക്കേണ്ടന്നു അമ്മയും വല്യമ്മയും എടുത്തു പറഞ്ഞതാണ്.
കോട്ടയത്ത് ബാങ്ക് മാനേജരായ മോഹനൻ ചെറിയച്ഛന്റെ മോനാണ് മനീഷ് ,അമ്മയും അച്ഛനും വരച്ച വരയിൽ നിർത്തി വളർത്തുന്ന ചെക്കൻ ,ആരെങ്കിലും ഒന്ന് മുഖം കറുപ്പിച്ചാൽ ഓടി അവന്‍റെ അമ്മയുടെ അടുത്ത് പോയി പരാതി പറയും..അത് കൊണ്ട് ഞങ്ങളാരും അവനെ കൂട്ടത്തിൽ കൂട്ടാറു പോലുമില്ല , ശ്രീജ ചെറിയമ്മയുടെ ചീത്ത വിളി പേടിച്ചു തന്നെ.ക്യാം ചെക്ക് ചെയ്യാൻ ആണെങ്കിൽ ചേച്ചിയുടെ സോഫ്റ്റ് വെയർ എക്സ്പെർട് അല്ലെ ? ഈ പൊട്ടന്റെ സഹായം എന്തിനാണ് ?
”അർജുൻ ആ വാതിലടച്ചേക്ക് ”
മനീഷ് ലാപ്പ് എടുത്തു കട്ടിലിൽ ഇരുന്നപ്പോൾ ചേച്ചിയും കൂടെയിരുന്നു…
”എന്താ അഞ്ജു ചേച്ചി ,”
അവനൊരു പന്തികേട് പോലെ തോന്നി ,