”ഞാനിപ്പോഴും ജീവനോടെയില്ലേ ? ധൈര്യമായി കുടിച്ചോളൂ .”
ടീച്ചർ അറിയാതെ ചിരിച്ചു പോയി ,,എന്നിട്ടു നേരത്തെ ഞാൻ നീട്ടിയ മിനറൽ വാട്ടറിന്റെ ചെറിയ കുപ്പി അപ്പാടെ വായിലേക്ക് കമിഴ്ത്തി ….
”പ ……….. ഫൂ ………”
കുടിച്ചതിൽ പാതി മുക്കാലും അവർ പുറത്തേക്കു തുപ്പി ….
”ആ …..വെള്ളം…. വെള്ളം …”
അവർ തൊണ്ടയിൽ കൈ വച്ച് എനിയ്ക്ക് നേരെ കൈനീട്ടി,കണ്ണിൽ നിന്നൊക്കെ വെള്ളം കുടുകുടാ ചാടുന്നുണ്ട് ,,എന്താണ് സംഭവമെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായി നിന്ന് പോയി ..പിന്നെ നിലത്തു വീണു കിടന്ന ചെറിയ കുപ്പി എടുത്തു മണത്തു നോക്കി ,,,നല്ല നാടൻ വാറ്റിന്റെ രൂക്ഷ ഗന്ധം …
”അർജുൻ ലേശം വെള്ളം താ ,,വയറു മൊത്തം കത്തുന്നു ”.
”എന്താ എന്താ ……”
ശബ്ദം കേട്ട് കത്രീന ഓടിയെത്തി .ഞാൻ കയ്യിലിരുന്ന ചെറിയ കുപ്പി അവരെ കാണിച്ചു …
അയ്യോ …..ആ കാര്യം മറന്നു ,ഇന്നലെ വന്ന പാർട്ടിക്ക് കൊടുത്തതിന്റെ ബാക്കിയാ,അർജുൻ ആ വലിയ കുപ്പി എടുത്തു കൊടുത്തോളു ,”
”ഹോ …..”
വെള്ളം കുറച്ചു അകത്തു ചെന്നപ്പോൾ ടീച്ചർ ഒന്നാശ്വസിച്ചു ..
”സോറി ടീച്ചർ ,ഞാൻ മറന്നു പോയി ..ശരിക്ക് വെള്ളം കുടിച്ചോളൂ ആ കത്തല് പോയിക്കൊള്ളും ”
”ഇപ്പൊ പ്രശ്നമില്ല ,തൊണ്ട വരണ്ടു നിൽക്കുവായിരുന്നു ,,നേരെ വായിലേക്ക് കമിഴ്ത്തിയത് കൊണ്ട് ,കുറെ അകത്തു പോയി ,ഓ …എന്നാലും എന്ത് സാധനമാ ഇത് ..തീപിടിച്ച പോലുണ്ടായിരുന്നു …”
കഴുത്തിലും മറ്റും വീണ വെള്ളത്തുള്ളികൾ ടൗവൽ കൊണ്ട് തുടച്ചു ഒരു ബിസ്‌ക്കറ്റെടുത്തു വായിലേക്ക് വച്ച് എന്നെ നോക്കി ചമ്മൽ മറയ്ക്കാൻ ഒരു ചിരി പാസാക്കി .
”ദാ ടീച്ചറെ ,ഈ പാക്കെറ്റിലെ അച്ചാറ് ഒന്ന് തൊട്ടു വായില് വച്ചോളു ,ചൊവ പോയിക്കിട്ടും ,കുറച്ചു വെള്ളം അധികം കുടിച്ചോളൂ …”
”ഓ വേണ്ട …..ഞാൻ വെള്ളം കുടിച്ചോളാം ”
എങ്കി ടീച്ചറെ ഞാൻ പുറത്തെ കാര്യങ്ങൾ ഒന്ന് നോക്കട്ടെ ,…. ആ നീല കർട്ടൻ നീക്കിയാൽ ബാത്റൂമിന്റെ വാതിൽ കാണാം ,വെള്ളം കുറെ കുടിച്ചതല്ലേ …”
”സോപ്പുണ്ടോ അതിൽ ,സാരിയിൽ ഇങ്ങോട്ടു വരുമ്പോൾ വീണു ചെളി പറ്റിയിരുന്നു ,ഇപ്പൊ ദാ ഇതും മറിഞ്ഞു
”
”മാറ്റാൻ വേണമെങ്കിൽ ഞാൻ സാരി തരാം ടീച്ചറെ ,,”
”ഓ വേണ്ട ,നന്നായി ഒന്ന് പിഴിഞ്ഞാൽ മതി …..”
”ഞങ്ങള് പാവങ്ങളുടെ സാരി വേണ്ടെങ്കി ,ഈ ലുങ്കി വച്ചോളു ,,,ഒരു പത്തു മിനിറ്റ് ഈ ഫാനിനു മുന്നിൽ വിരിച്ചിട്ടാൽ മതി സാരി ഉണങ്ങാൻ ,അത് വരെ ഉടുക്കാം ”