അവരെന്നെ രൂക്ഷമായി നോക്കിയിട്ടു ഹാൻഡ് ബാഗിൽ നിന്നും മൊബൈലെടുത്തു വിളിക്കാൻ തുടങ്ങി ..
”ആരെയാ വിളിക്കുന്നത് ?”
”വേറെയാരെയാ ..പോലീസിനെ തന്നെ …”
”അടിപൊളി അരുണിന്റേയും ഗായത്രിയുടേയുമൊക്കെ കയ്യിൽ നിന്ന് വിഹിതം വാങ്ങാത്ത ഒറ്റയൊന്നില്ല ഈ നഗരത്തിൽ ,നേരെ വിളിച്ചു പറഞ്ഞാൽ മതി ഗുണ്ടകൾക്ക് വീട് തോറും കേറേണ്ട പണി ഒഴിവാകും ..”
എനിക്ക് ദേഷ്യം ഇരച്ചു കയറി ..
”പിന്നെ ഇവിടെയിങ്ങനെ ? ..ഏതായാലും ഞാൻ വക്കീലിനെ ഒന്ന് വിളിക്കട്ടെ ,അയാളെന്തെങ്കിലും വഴി കാണും .”
വീണ്ടും ഫോൺ വിളിച്ചു, എന്തൊക്കെയോ കുശുകുശുത്തു ആകെ നിരാശയായി അവർ കട്ടിലിലിരുന്നു .
”എന്തായി …?”
”വക്കീലിന്റെ ഓഫീസിനു മുന്നിലും ആളുണ്ടത്രേ ,അയാളും പേടിച്ചിട്ടാണ് ഉള്ളത് …”
”ഒരു കാര്യം ചോദിക്കട്ടെ …..ടീച്ചർ ശരിക്കും ബാങ്കിൽ പോയത് പൈസയെടുക്കാനാണോ ?”
കുറെ നേരമായി തോന്നുന്ന സംശയമാണ് ,,,ഏതായാലും ഗായത്രിക്കു ടീച്ചറുടെ ബാഗ് തട്ടിപ്പറിച്ചു അതിലെ കാശ് ആവശ്യമില്ല .ഇനി കൊല്ലാനാണെങ്കിൽ ബൈക്കിനു പുറകിൽ ആ സ്കോർപിയോ കൊണ്ടിടിച്ചാൽ മതി …അപ്പൊ പിന്നെ …?
അർജുൻ കാശിന്റെ കാര്യം പറഞ്ഞത് നുണയാണ് ,ബാങ്കിലെ ലോക്കറിലാണ് ഗായത്രിയെ കുറിച്ചുള്ള തെളിവുകൾ സൂക്ഷിച്ചിരുന്നത് .വക്കീല് മന്ത്രിയുടെ എതിർ ഗ്രൂപ്പിലുള്ള ജോൺ സക്കറിയയെ കണ്ടു സംസാരിച്ചിരുന്നു .തെളിവുകൾ അവർക്കു കൈമാറിയാൽ പ്രശ്നങ്ങൾ തീർത്തു തരാമെന്നു അയാൾ ഉറപ്പു തന്നതാണ് …..വക്കീലോഫിസിൽ വച്ച് ഇന്ന് കൈമാറാമെന്നാണ് തീരുമാനിച്ചിരുന്നത് …അറിയാലോ
ഹരിയാണെങ്കിൽ അനങ്ങാൻ വയ്യാതെ കിടപ്പിലാണ് ,പിന്നെ വിശ്വസിച്ചു കൂടെ കൂട്ടാൻ നിന്നെയെ കണ്ടുള്ളു …പക്ഷെ എല്ലാം പാളി …..”
ടെൻഷൻ കൊണ്ടാകും അവരാകെ വിയർത്തു കുളിച്ചു …
”ടീച്ചറ് വെള്ളം കുടിച്ചോളൂ ..”
”നല്ലതായിരിക്കുമോ ?”