ബൈക്കിലെ ജീവൻ വച്ചുള്ള പാച്ചിലും ,പിന്നെ ടീച്ചറെയും വലിച്ചു കൊണ്ടുള്ള ഓട്ടവും കൂടിയായപ്പോൾ തൊണ്ട വരണ്ടു കിടക്കുകയാണ് ,തിടുക്കത്തിൽ കട്ടിലിനടിയിലെ തെർമോക്കോൾ വലിച്ചെടുത്തു അടപ്പു മാറ്റി നോക്കി , മൂന്നാലു മിനറൽ വാട്ടർ കുപ്പികൾ ,,,
”ആളുകൾക്ക് ഓരോ മുറിയിലും വച്ച് കൊടുക്കുന്നതാ , ,,ഇവിടെ വരുന്നോർക്ക് ദാഹം കുറച്ചു കൂടുതലായിരിക്കുമല്ലോ ,”
കത്രീന ഒരു തമാശ പോലെ പറഞ്ഞു പുറത്തേക്കു നടന്നു…..
നോക്കുമ്പോൾ ടീച്ചർ ആകെ പെട്ടു പോയ അവസ്ഥയിലാണ് ,,അവരുടെ സാഹചര്യങ്ങളിൽ നിന്നു ഇത് പോലൊരു അന്തരീക്ഷത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല ,,അതവരുടെ മുഖതു തെളിയുന്ന ഭാവത്തിൽ നിന്നു വ്യക്തമാണ്…ഞാനെന്തോ അവരെ പെടുത്തിയത് പോലെ ഇടയ്ക്കു എന്നെ രൂക്ഷമായി നോക്കുന്നത് അവഗണിച്ചു ബോക്സിൽ നിന്നു കുപ്പിയെടുത്തു നിന്നും വെള്ളം ടീപ്പോയിക്കു മുകളിൽ കണ്ട ഗ്ലാസ്സിലേക്കു ഒഴിച്ച് കുടിച്ചു…മരണപ്പാച്ചിൽ ആയിരുന്നല്ലോ ,ഗ്ലാസിലെ മദ്യത്തിന്റെ മണമൊന്നും അന്നേരം പ്രശ്നമായി തോന്നിയില്ല..ആ കുപ്പി മുഴുവൻ തീർത്തിട്ടാണ് ഒന്ന് സമാധാനമായത് ,അപ്പോഴാണ് ടീച്ചറുടെ കാര്യമോർത്തത് ,പെട്ടിയിൽ കണ്ട ചെറിയ കുപ്പിയെടുത്തു അവർക്ക് നീട്ടി .
”എനിക്ക് വേണ്ട….എത്രയും വേഗം ഇതിന്റെ അകത്തു നിന്നൊന്നു ഇറങ്ങാൻ പറ്റിയാൽ മതി…”
എന്തോ അഴുക്കുവെള്ളം നീട്ടിയ പോലെ ടീച്ചർ മുഖം തിരിച്ചു…വേണ്ടെങ്കിൽ വേണ്ട എന്ന് മനസ്സിൽ പറഞ്ഞു ഓടിയ ക്ഷീണം തീർക്കാൻ കട്ടിലിലേക്ക് മലർന്നു കിടന്നു…
.”അർജുൻ കിടക്കാതെ ഒന്ന് പോയി നോക്ക് ,,അവര് പിന്നാലെയില്ലെങ്കിൽ നമുക്കു പോകാം.”
ദേഷ്യം വരുന്നുണ്ട് ,പഠിപ്പിച്ച ടീച്ചർ ആയി പോയി….കലിപ്പ് പുറത്തു കാണിക്കാതെ എഴുന്നേറ്റു ,,പക്ഷെ പുറത്തേക്കു പോകേണ്ടി വന്നില്ല അതിനുള്ളിൽ കത്രീന ഒരു മഗ്ഗിൽ ചായയുമായി വന്നു ,,
”അയ്യോ ചേച്ചി ചായ വേണ്ടായിരുന്നു ,,,വെറുതെ…”
”അത് സാരമില്ല അർജുൻ ഒരു ചായയൊക്കെ കുടിക്കാം ”
അവർ ചൂട് പറക്കുന്ന കപ്പ് ടീപ്പോയിയുടെ പുറത്തു വെച്ചു കൊണ്ട് വന്ന ഗ്ലാസും അതിലേക്കു വെച്ചു..