ഉള്ളിൽ നിന്നു കതകിന്റെ കുറ്റി മാറ്റുന്ന ശബ്ദം ,, ഷാള് കൊണ്ട് മേൽഭാഗം മറച്ച ഒരു യുവതിയെ ഒരു മാത്ര ഒന്ന് കണ്ടു ,,
”ഒറ്റ മുറിയാ ,കുറച്ചു വലുതായതു പ്ലൈവുഡ് വച്ച് രണ്ടാക്കി തിരിച്ചതാ ,,…”
കത്രീന പറഞ്ഞപ്പോഴാണ് നോക്കിയത് ,ശരിയാണ് ഒറ്റമുറിയെ പ്ലൈവുഡ് ഒക്കെ വച്ച് വെച്ചു തിരിച്ചതാണ് ,,സൈഡിൽ കർട്ടനൊക്കെ ഇട്ടു മറച്ചിട്ടുണ്ട്
”അർജുൻ..”
ടീച്ചർ തോണ്ടി വിളിച്ചു ,,ഓടി വന്നു കയറിയിടത്തെ സെറ്റ് അപ്പ് കണ്ടു മുറിയിലേക്ക് കയറാതെ മടിച്ചു നിൽക്കുകയാണ്…
”തൽക്കാലം കുറച്ചു നേരത്തേക്കല്ലേ ടീച്ചർ ,,,,”
”എന്നാലും ,, …”
”ടീച്ചറെ കുറച്ചു നേരത്തേക്ക് ഒന്ന് സഹിച്ചാൽ മതി ,,കോളനിയിലെ പിള്ളേരോട് അവര് പുറകേയുണ്ടോന്ന് നോക്കാൻ പറഞ്ഞിട്ടുണ്ട്..അവര് തിരിച്ചു വിളിക്കും വരെ കുറച്ചു നേരം ,,ഇവരെ നോക്കേണ്ട ,,ടൗണിലെ ആശുപത്രീലെ നേഴ്സാണ് ,പാവത്തിന് കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതലാ പഠിക്കാനെടുത്ത ലോണിന്റെ അടവ്.പിന്നെ ഇവിടുത്തെ ചെലവ് ,വീട്ടിലേക്കു അയക്കാനുള്ളത് ,…അപ്പൊ പിന്നെ ഇടയ്ക്കു ഇത് പോലെ ഏതെങ്കിലും പാർട്ടിയെയും കൊണ്ട് വരും ,,എനിക്കൊരു വാടകയും കിട്ടും ,അവക്കു ഒരു വരുമാനവും ,,ഇവള് മാത്രമൊന്നുമല്ല പിള്ളേരും ജോലി ചെയുന്നവരുമിമൊക്കെയായി സ്ഥിരം ആൾക്കാർ വേറെയുമുണ്ടു ..ജീവിച്ചു പോകേണ്ടേ ടീച്ചറെ ,,ഇപ്പൊ കൊച്ചു പിള്ളേരൊക്കെ ഫീൽഡിൽ ഇഷ്ട്ടം പോലെയുള്ളതു കൊണ്ട് എനിക്കൊക്കെ ആള് കുറവാ ,പിന്നെ നന്നേ ലോക്കലുകൾക്കു കൊടുത്താ കിട്ടുന്ന കാശിനേക്കാൾ പണിയെടുക്കേണ്ടി വരും.ഇതാകുമ്പോ വാടകകാശ് കൃത്യമായി കിട്ടും ,ഇവർക്കാണെങ്കിൽ പോലീസിനെയും മറ്റും പേടിക്കാതെ സ്വസ്ഥമായി കാര്യം നടത്തുകയും ചെയ്യാം ……ആ….. നിങ്ങളീ കട്ടിലിരുന്നോ ,,വേണമെങ്കി രണ്ടു കസേര കൂടിയെടുക്കാം ,,,”
മറുപടി പറഞ്ഞത് കത്രീനയാണ് , മുറിയാകെയൊന്നു നോക്കി , ഒരു ഡബിൾ കോട്ട് കട്ടിൽ കഴിഞ്ഞാൽ കഷ്ട്ടിച്ചു നിൽക്കാനുള്ള സ്ഥലമേയുള്ളു ,
”ഓ വേണ്ട ചേച്ചി ,,കുടിക്കാൻ ലേശം വെള്ളം കിട്ടുമോ ,,,”
”നിങ്ങളിരിക്ക് ഞാൻ ചായയിടാം ,,”
”അയ്യോ ചായയൊന്നും വേണ്ട ,,”
”സാരമില്ല …..ആ പള്ളിമുതല് ഓടുന്നതല്ലേ ,തല്ക്കാലം കുടിയ്ക്കാൻ വെള്ളക്കുപ്പി അടിയിലെ പെട്ടിയിലുണ്ട് ,അപ്പോഴേക്കും ടക്കെന്ന് ഞാൻ ചായയിടാം ”