ടീച്ചറോട് ആ കൂട്ടത്തിലെ സ്ത്രീകളെ അനുകരിച്ചു തലവഴി സാരി തലപ്പ് ഇടാൻ പറഞ്ഞു ബൈക്ക് നേരെ പാർക്കിങ്ങിൽ കയറ്റി പെട്ടെന്ന് കാണാത്ത മട്ടിൽ ഒരു കാറിന്റെ മറവിൽ വെച്ചു .എന്നിട്ടു ടീച്ചറുടെ കൈ പിടിച്ചു ആൾക്കൂട്ടത്തിലേക്കു കയറി അവരുടെയൊപ്പം പള്ളിയിലേക്കുള്ള ചെറിയ കുന്നു കയറാൻ തുടങ്ങി .
”ടീച്ചറെ, ആ കുറി മായ്ച്ചു കള .”
”ങേ….”
പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ ചെയ്യുന്നതാണ് ബുദ്ധി ,,ഞൊടിയിടയിൽ കയ്യെത്തിച്ചു ആരുടെയും ശ്രദ്ധയിൽ പെടാതെ ടീച്ചറുടെ നെറ്റിയിലെ കുറി മായ്ച്ചു കളഞ്ഞു…അനുവാദം ചോദിക്കാതെ ദേഹത്ത് തൊട്ടതു കൊണ്ടാകും അവർ ദഹിപ്പിക്കുന്ന രീതിയിൽ ഒരു നോട്ടം നോക്കി…എങ്ങനെയെങ്കിലും രക്ഷപെടാൻ നോക്കുമ്പോഴാ മൈരിന്‍റെ ഒക്കെ……തികട്ടി വന്നത് ഉള്ളിലൊതുക്കി….
ഇവിടെ നിന്നാൽ റോഡ് വ്യക്തമായി കാണാം ,,,പിന്നാലെ വന്ന ബൈക്ക് പള്ളിക്കു മുന്നിൽ നിർത്തിയിട്ടുണ്ട് ,,ഞങ്ങൾ വന്നതിനു നേരെ എതിർ വശത്തു നിന്നു അതിവേഗത്തിൽ വന്ന ഒരു സ്കോർപിയോ അതിനടുത്തു ചവിട്ടി നിർത്തി ,,പള്ളിയുടെ നേരെയൊക്കെ ബൈക്കിൽ വന്നവർ ചൂണ്ടുന്നുണ്ട് ,,അവരിങ്ങോട്ടു കേറി വരാനുള്ള പ്ലാനാണെന്നു തോന്നുന്നു ,,,പരിചയമില്ലാത്ത സ്ഥലമാണ് ,എങ്ങോട്ടു ഓടണമെന്നു പോലും നിശ്ചയമില്ല….ബാലേട്ടന്റെ നമ്പർ ഇന്നലെ മിസ് കാൾ ചെയ്തിട്ടുണ്ടെന്നല്ലേ പറഞ്ഞത്…ഉവ്വ…ഒരു മിസ്കാൾ വന്നത് ഫോണിൽ കിടപ്പുണ്ട് അത് തന്നെയാകും ,,തെറ്റിയില്ല അത് അയാളുടെ നമ്പർ തന്നെ ,,ഭാഗ്യം കാൾ കിട്ടി.
”എന്താ അർജുൻ….”
ഞാൻ ഇപ്പോഴത്തെ അവസ്ഥ ഒറ്റ ശ്വാസത്തിൽ പുള്ളിയോട് പറഞ്ഞു…
”ആ പള്ളിയുടെ മുന്നിൽ ഒരു കുരിശുപള്ളി കൂടിയില്ലേ ,,”
”ഉണ്ട് ,,അവിടെയാണ് ഞാൻ ബൈക്ക് വച്ചതു ”
”പേടിക്കേണ്ട നിങ്ങൾ നിൽക്കുന്ന പള്ളിയുടെ പിന്നിൽ ശ്മശാനമുണ്ട് , അത് കടന്നാൽ ഒരു ചെറിയ തോട് കാണാം ,,അതിന്റെ സൈഡിലൂടെ സിമന്റ് ചെയ്ത നടപ്പാത നേരെ പോകുന്നത് നീ കഴിഞ്ഞ ദിവസം വന്ന കോളനിയിലേക്കാണ് ,,അവിടെ ചെന്ന് കത്രീനയെ കണ്ടാൽ മതി ,ഞാൻ ഇപ്പൊ തന്നെ വിളിച്ചു പറയാം…പറഞ്ഞു നിന്നു സമയം കളയേണ്ട വേഗം പൊയ്ക്കൊള്ളൂ ,,,..”
”അർജുൻ ദേ അവർ ? ”