”അത് സാരമില്ല ,ഞാൻ അഞ്ചുവിനെ വിളിക്കാം…”
പണി പാളി ,,,പോകാതിരിക്കാനാകില്ല, ഒരുമിച്ചു വർക്ക് ചെയ്യുന്നത് കൊണ്ട് ടീച്ചർ പറഞ്ഞാൽ ചേച്ചിക്ക് സമ്മതിക്കാതിരിക്കാനാകില്ല ,മാത്രമല്ല അന്നത്തെ വിഷയം കേസാക്കിയാൽ ഞാനും കുടുങ്ങും…ചേച്ചിയുടെ കാര്യമാണ് കഷ്ട്ടം ,പാവം ഇന്ന് ഒരുമിച്ചു കറങ്ങാൻ പോകുന്നതിന്റെ ആവേശത്തിലാണ് …ഏതായാലും ടീച്ചർ വിളിക്കും മുന്നേ ചേച്ചിയോട് വിളിച്ചു കാര്യം പറയാം , എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റിയാലോ ?
വേണ്ടി വന്നില്ല അതിനു മുന്നേ ചേച്ചി ഇങ്ങോട്ടു വിളിച്ചു…
”അർജുൻ ,ഗൗരി ടീച്ചർ വിളിച്ചിരുന്നോ ,”
”ഉം ,,എന്നോട് എന്തോ അത്യാവശ്യമായി കൂടെ ചെല്ലാൻ ,,ഞാൻ ചേച്ചിയുടെ കൂടെ ടൗണിൽ പോണ്ട കാര്യം പറഞ്ഞിട്ടുണ്ട്…”
”സാരോല്ലടാ ,,ഞാൻ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം ,,ടീച്ചറുടെ അനിയൻ വയ്യാതെ കിടക്കുകയല്ലേ ,അവർക്കെന്തോ ബാങ്കിൽ പോകേണ്ട ആവശ്യമാണ് ,,ഒന്നുമില്ലെങ്കിലും നിന്‍റെ പഴയ ടീച്ചറല്ലേ ,,പറയുമ്പോ എങ്ങനാ……നമുക്ക് വേറൊരു ദിവസാക്കാം ,,,”
ചെറിയ നിരാശയുണ്ട് ചേച്ചിയുടെ വാക്കുകളിൽ….ഇനിയിപ്പോ അവരുടെ കൂടെ പോയെ പറ്റു ,എന്തിനാണാവോ എന്തോ ?
വീട്ടിലെത്തുമ്പോൾ എല്ലാം കൂടി പൂരപ്പറമ്പ് പോലുണ്ട് ,ഇത്രമാത്രം ബന്ധുക്കളുണ്ടായിരുന്നോ ഈ തറവാട്ടിൽ എന്ന് തോന്നി പോയി ,ഈ പൂജ കൂടി കഴിഞ്ഞു കിട്ടിയാൽ എല്ലാമൊന്ന് പോയി കിട്ടുമല്ലോ ,അല്ലെങ്കിൽ ഈ തിരക്കുള്ളത് ഈ അവസരത്തിൽ നല്ലതാണ് ,എല്ലാവരും പോയ പിന്നെ തന്റെ പോക്കും വരവുമെല്ലാം കഷ്ടത്തിലാകും ,ഒരർത്ഥത്തിൽ ഈ തിരക്ക് ഒരനുഗ്രഹമാണ് ,,,അമ്മയുടെ റൂമിൽ ആളനക്കമൊന്നുമില്ല ,നേരെ അവിടുത്തെ ബാത്റൂമിൽ തന്നെ കയറി …..
”നീ കുളിച്ചു കഴിഞ്ഞോ ,ഗൗരി ടീച്ചർ ഇപ്പൊ നിന്‍റെ ഫോണിലേക്ക് വിളിച്ചതേയുള്ളൂ ,,”
കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ നേരെ മുന്നിൽ ‘അമ്മ ,അലക്കി ഉണക്കിയ തുണികൾ മടക്കി വയ്ക്കുകയാണ് ..
എന്നിട്ട് എന്താ പറഞ്ഞെ ?
”നീ കുളിക്കുവാണെന്നു പറഞ്ഞപ്പോൾ ഇറങ്ങുമ്പോൾ തിരിച്ചു വിളിക്കാൻ പറഞ്ഞു ,,…അല്ല എന്താണ് പതിവില്ലാതെ ടീച്ചർ ഇടയ്ക്കിടെ വിളിക്കുന്നോണ്ടല്ലോ ,,ദേ കുരുത്തക്കേടൊന്നും കാണിക്കേണ്ടട്ടോ ,ഞാൻ ഇടയ്ക്ക് കയറിയില്ലായിരുന്നെങ്കിൽ നിന്റെ അച്ഛൻ കെട്ടേണ്ട പെണ്ണാ ,”
”അമ്മയെന്താ ഈ പറയുന്നത് ,,ഗൗരി ടീച്ചർ എന്‍റെ ക്ലാസ് ടീച്ചറായിരുന്നില്ലേ ,,”
”ഓ ഞാൻ നിന്‍റെ അമ്മയല്ലേ എന്നിട്ടു നീ ,,…..”