”എയ്…ഒന്നുമില്ല ,ഞാൻ പറഞ്ഞില്ലേ ഹോസ്പിറ്റലിലേക്ക് അർജുൻ വരേണ്ട ,എനിക്ക് ഇവിടുത്തെ ബസ് സ്റ്റോപ്പ് ഒന്ന് പറഞ്ഞു തന്നാൽ മതി , ,”
”ബസ് സ്റ്റോപ്പ് അമ്പലത്തിനടുത്താ ,,കേറി കൊള്ളൂ ..”
വേണ്ട വൈകിട്ട് തിരിച്ചു വരാൻ വഴി അറിയേണ്ടേ ,,സ്റ്റോപ്പ് വരെ നടന്നു പോകാം …
”കൂടുതൽ പറയാണ്ട് കേറുന്നുണ്ടോ നീ ”
പിന്നെയവൾ ഒന്നും പറഞ്ഞില്ല ,കല്യാണിയമ്മയോടു യാത്ര പറഞ്ഞു കാറിലേക്ക് കയറി ,ഇവളെന്താണ് പെർഫ്യൂം ഉപയോഗിക്കുന്നത് ,കാറിലാകെ ഹൃദ്യമായ സുഗന്ധം …
”സമീറയ്ക്ക് ഈ പർദ്ദയൊന്നു മാറ്റി ചൂരിദാർ ആക്കിക്കൂടെ …….”
… ,ഉമ്മച്ചിക്കുട്ടിയുടെ ചുവന്ന ചുണ്ടുകൾ എന്തോ പറയാനായി തുടങ്ങിയതാണ് ……….എന്നെയൊന്നു ചുഴിഞ്ഞു നോക്കി അവൾ ചിരിച്ചു .ഒരു മുത്തം കൊടുത്താലോ ……..പിന്നെ സ്വയം നിയന്ത്രിച്ചു കാറ് മുന്നോട്ടെടുത്തു .
”ദാ ഇതാണ് സ്റ്റോപ്പ് ഇവിടെ നിന്നു നേരെ ടൗണിലേക്ക് ബസ് കിട്ടും. ,വൈകിട്ട് തിരിച്ചു വരുമ്പോൾ ആ ഓഡിറ്റോറിയം ഓർമ്മ വച്ചാൽ മതി…”
”താങ്ക്സ് ,അർജുൻ..”
”താങ്ക്സ് മാത്രമേയുള്ളു?>…….”
”പിന്നെന്താ ഇവിടെ വരെയുള്ള പെട്രോൾ കാശു വേണോ ,,?”
അവളുടെ കുസൃതി നിറഞ്ഞ ചോദ്യത്തിന് മറുപടിയായി ഞാൻ കൈ നീട്ടി ,പൂ പോലെ മൃദുലമായ ആ കൈകൾ കൊണ്ട് എന്‍റെ കയ്യിലൊന്ന് അമർത്തി ബസ് വരുന്നത് കണ്ടു അവളോടി…പാവം പെണ്ണ് ..ബസിനുള്ളിൽ കയറി അവൾ തിരിഞ്ഞു നോക്കിയപ്പോൾ കൈവീശി കാണിച്ചു …ഇന്ന് കോളേജിലേക്ക് ചെല്ലാത്തതിൽ ചെറിയ നിരാശയുണ്ട് ..സാരമില്ല വൈകിട്ട് അവൾ വരുമ്പോഴേക്കും ഫ്രീയാകണം ….. ചിന്തിച്ചു കൊണ്ട് കാറ് തിരിക്കാൻ തുടങ്ങുമ്പോൾ ഫോൺ റിങ് ചെയ്തു .
”അർജുൻ ഞാൻ ഗൗരിയാ ,,”
”ആ ടീച്ചർ…”
”എനിക്ക് രാവിലെ കുറച്ചു നേരത്തേക്ക് നിന്‍റെ ഒരു സഹായം വേണമായിരുന്നു ..”
”അത് ടീച്ചർ….രാവിലെ കുറച്ചു തിരക്കുണ്ടായിരുന്നു…”
”സോറി അർജുൻ അത്യാവശ്യമാണ് ,എനിക്കൊരിടം വരെ പോകാനുണ്ട് ,,”
” ടീച്ചർ ,രാവിലെ അഞ്ചു ചേച്ചിയുടെ കൂടെ ടൗണിൽ പോകാമെന്നു ഏറ്റതാണ് ,,”