എല്ലാവര്‍ക്കും വീട്ടില്‍ താമസിക്കാന്‍ സൗകര്യം കുറവായിരുന്നതിനാല്‍ അടുത്ത ബന്ധുക്കളില്‍ ചിലരൊഴിച്ച് ബാക്കി എല്ലാവര്‍ക്കും കല്യാണം നടക്കുന്ന ശ്രീമംഗലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് താമസം ഒരുക്കിയിരുന്നത്… ശനിയാഴ്ച്ച വൈകുന്നേരം വിപുലമായ ബാച്ചിലര്‍ പാര്‍ട്ടിയും അവിടെത്തന്നെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്.
വരുന്ന ബന്ധുക്കളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്റില്‍ നിന്നും ഒക്കെ പിക് ചെയ്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിക്കാനും അവിടത്തെ ഒരുക്കങ്ങള്‍ ഒക്കെ നോക്കാനുമായി നടന്നിരുന്നതുകൊണ്ട് രാത്രി രണ്ടു മണിക്കാണ് ഞാനും ദീപുവും വീട്ടിലെത്തിയത്.. മുറ്റം നിറയെ വന്ന ബന്ധുക്കളുടെ കാറുകളായിരുന്നു… പിറ്റേന്ന് രണ്ടാം ശനി ആയതിനാലും കല്യാണത്തിന്റെ ചടങ്ങുകള്‍ പലതും നാളെ മുതല്‍ തുടങ്ങും എന്നതിനാലും എല്ലാവരും ഇന്നേ എത്തി… മറ്റു മുറികളിലൊക്കെ ആളുകള്‍ നിറഞ്ഞിരുന്നതിനാല്‍ സച്ചിയും ശ്രീക്കുട്ടനും എന്റെ മുറിയിലാണ് കിടന്നിരുന്നത്.. വന്നപാടെ ഡ്രസ്സുമാറി ഞാനും ദീപുവും അവര്‍ക്കൊപ്പം കിടന്നു.. പകല് മുഴുവന്‍ ഓടി നടന്നതിന്റെ ക്ഷീണത്തില്‍ കിടന്നപാടെ ഞാന്‍ ഉറങ്ങിപ്പോയി…
“…ദേവേട്ടാ എണീക്ക് അമ്പലത്തില്‍ പോണ്ടേ… എന്തൊരൊറക്കാ ഇത്…??” എന്റെ തലമുടിയില്‍ പതുക്കെ തലോടിക്കൊണ്ട് ആദി വിളിക്കുമ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.. കണ്ണു തുറക്കുമ്പോള്‍ കണ്ടത് എന്റെ അടുത്തിരുക്കുന്ന ആദിയുടെ പൊന്നിന്റെ നിറമുള്ള ആലിലവയറാണ്.. കാരണം കട്ടിലിന്റെ ഓരം ചേര്‍ന്ന്‍ കിടന്നിരുന്ന എന്റെ തലയ്ക്കടുത്ത് വലതു വശത്ത് അവള്‍ ഇരുന്നപ്പോള്‍ അവളുടുത്തിരുന്ന സെറ്റ് സാരിക്കും ബ്ലൌസിനും ഇടയിലുള്ള വയറിന്റെ ഭാഗം കൃത്യമായി എന്റെ മുഖത്തിന്റെ അടുത്തായിരുന്നു… രാവിലെ നല്ല ഉഗ്രന്‍ കണി..
ഞാന്‍ പതുക്കെ മുഖം ഉയര്‍ത്തി ക്ലോക്കിലേയ്ക്ക് നോക്കി.. സമയം ഏഴാകാന്‍ പത്ത് മിനിറ്റ്..
“…ഇച്ചിരെ നേരം കൂടി കിടക്കട്ടേടീ… നീ പൊക്കോ… ഇന്നലെ രാത്രി ഒരുപാട് വൈകിയാ വന്നു കിടന്നേ…”
“..അയ്യടാ അങ്ങനെയിപ്പം മോന്‍ സുഖിക്കണ്ട… എണീക്ക്…” അവളെന്റെ കൈയില്‍ പിടിച്ചു വലിച്ചു.. കൂടുതല്‍ അവള്‍ വലിക്കുന്നതിന് മുന്‍പ് കുഞ്ഞോളങ്ങള്‍ നിറഞ്ഞ അരുവിയില്‍ ചുഴി വിരിഞ്ഞത് പോലുള്ള അവളുടെ വയറില്‍ ഞാനമര്‍ത്തി ചുംബിച്ചു.
“…ല്സ്സ്…” ആദിയില്‍ നിന്നൊരു സീല്‍ക്കാരമുയര്‍ന്നു… ഒന്നുകൂടി ആ മാംസളതയില്‍ ഉമ്മവച്ചിട്ട് ഞാന്‍ അവളുടെ ഉരുണ്ടു കൊഴുത്ത തുടയിലേയ്ക്ക് തലയെടുത്തുവച്ച് വയറില്‍ ചുറ്റിപ്പിടിച്ചു കിടന്നു… അവളുടെ നീളന്‍ വിരലുകള്‍ എന്റെ മുടിയിഴകളില്‍ തഴുകുന്ന സുഖത്തില്‍ ഞാന്‍ മയങ്ങി.. ചൂടുള്ള ഒരു തുള്ളി എന്റെ കവിളില്‍ പതിഞ്ഞപ്പോഴാണ് പിന്നെ ഞാന്‍ കണ്ണ് തുറന്നത്..
“…രാവിലെ സൂര്യന്‍ ഉദിച്ചു നില്‍ക്കുന്നത് കണ്ടതാണല്ലോ ഇത്ര പെട്ടന്ന് കാര്‍മേഘംമൂടി മഴ ചാറാന്‍ തുടങ്ങിയോ..?” രാവിലെ തന്നെ എന്റെ സ്നേഹസമ്മാനം കിട്ടിയതിന്റെ ആനന്ദത്തില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ഞാനത് പറഞ്ഞപ്പോള്‍ എന്റെ കളിയാക്കല്‍ കേട്ട് അവള്‍ക്ക് ചിരി വന്നു… അതിന്റെ മറുപടിയായി എന്റെ കവിളില്‍ പതിഞ്ഞ അവളുടെ കണ്ണുനീര്‍ മുത്തിയെടുത്തിട്ട് അവിടെ നല്ലൊരു കടി വച്ചുതന്നു അവള്‍.. പിന്നെയെന്റെ തല രണ്ടുകൈകൊണ്ടും പൊക്കിയെടുത്ത് അരുണാഭമായ കവിളില്‍ ചേര്‍ത്ത് വച്ച് അവള്‍ നെടുവീര്‍പ്പിട്ടു.