ദിനാന്ത്യതിൽ മൂന്നാമത് ഒരു
അപരിചിതൻറെ മുന്നിലും എനിക്ക് കീഴ് പെടേണ്ടി വന്നിരിക്കുന്നു.
അപ്പോഴേക്കും അയാൾ വയറിൽ നിന്നും നനഞ്ഞൊട്ടി കിടക്കുന്ന സാരി പതുക്കെ വലിച്ചു മാറ്റിയിരുന്നു. ചെളി വെള്ളം പറ്റിയ വയറിലും പൊക്കിൾ ചുഴിയിലും ബലിഷ്ടമായ കരങ്ങൾ ഇഴഞ്ഞു തുടങ്ങി.
ഇല്ല എനിക്ക് കഴിയില്ല ഇനിയും കീഴ്പ്പെടാൻ എനിക്ക് സാധിക്കില്ല സംഭവിച്ചത് സംഭവിച്ചു … പക്ഷേ ഇനി ഒന്നും ആവർത്തിക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. അയാളുടെ ബന്ധനത്തിൽ നിന്നും സ്വതന്ത്രമായി കിടക്കുന്ന എന്റെ ഇടതു കാൽ കഴിയുന്നത്ര വേഗത്തിൽ ചെളി വെള്ളത്തിൽ നിന്നും കിടന്നു കൊണ്ട് അന്തരീക്ഷത്തിലേക്ക് ഉയർത്തി അവന്റെ തലയുടെ വശങ്ങളിലേക്ക് അമർത്തി ചവിട്ടി. എന്റെ ഭാഗത്തു നിന്നും പെട്ടെന്നുണ്ടായ ആ പ്രതികരണത്തിൽ ബാലൻസ് തെറ്റി അയാൾ വെള്ളത്തിലേക്ക് ചെളി വെള്ളത്തിലേക്ക് മറിഞ്ഞു വീണു. രക്ഷപ്പെടുവാനുള്ള വെപ്രാളത്തിൽ വെള്ളത്തിലേക്ക് കൈകളൂന്നി ചാടി എഴുന്നേൽക്കാനുള്ള ശ്രമത്തിനിടയിൽ അല്പം മുൻപ് അയാൾ തട്ടിത്തെറിപ്പിച്ച റബ്ബർ ടാപ്പിംഗ് കത്തി എൻറെ കയ്യിൽ വന്നു തടഞ്ഞു.
ഓർക്കാപ്പുറത്തുണ്ടായ ചവിട്ടിന്റെ ആഘാതത്തിൽ നിന്നും മുക്തനായി പിടഞ്ഞെഴുന്നേറ്റ് എന്റെ നേർക്കു വന്ന അയാൾക്ക് നേരെ ഞാൻ കത്തി വീശി. ആദ്യത്തെ വീശിൽ നിന്നും വിദഗ്ധമായി അയാൾ ഇരുളിന്റേ മറ പറ്റി ഒഴിഞ്ഞു മാറിയെങ്കിലും മുന്നോട്ടാഞ്ഞ് ഉള്ള എന്റെ
രണ്ടാമത്തെ ആക്രമണം അയാളുടെ കൈത്തണ്ട യില് എവിടെയോ മുറിവേൽപ്പിച്ചു.
ഒരു നിലവിളിയോടെ വെള്ളത്തിലേക്ക് മുട്ടു കുത്തിയിരുന്ന അയാൾക്ക് മുന്നിൽ ചോര പറ്റിയ ടാപ്പിംഗ് കത്തിയുമായി ഞാൻ നിന്നു വിറച്ചു.