ജോണി യെ പോലെ ഒരു അന്യ പുരുഷനെ ഇവിടെ കാണുമ്പോൾ നാട്ടുകാർ എന്ത് ചിന്തിക്കും എന്നുള്ള പേടിയായിരുന്നു … നീ കൂടെയുള്ളപ്പോൾ അങ്ങനെ ഒരു ചിന്ത വേണ്ടല്ലോ “
രമ പറഞ്ഞു നിർത്തിയ നിമിഷം ഞാൻ ചോദിച്ചു ,
“ഓഹോ അപ്പോൾ എല്ലാവർക്കും സ്വന്തം കാര്യം .. നിങ്ങളുടെ കാര്യ സാധ്യത്തിനു വേണ്ടി എന്നെ ബലിയാടാക്കുകയായിരുന്നു അല്ലേ …”
“ഞാൻ പറഞ്ഞത് നിന്നെ ഇവിടെ പിടിച്ചു നിർത്തുമ്പോൾ എൻറെ മനസ്സിലുള്ള കാര്യം ആണ് , പക്ഷേ ജോണിക്ക് പറയാനുള്ളത് മറ്റൊന്നാണ് അതു കൂടി കേട്ടിട്ട് കാര്യങ്ങൾ നീ തീരുമാനിക്കുക … “
രമ പറഞ്ഞു.
“മിസ്റ്റർ ജോണി നിങ്ങൾക്ക് പറയാനുള്ളത് ഞാൻ അങ്ങോട്ട് പറഞ്ഞു തരാം രമയെ അനുഭവിച്ചത് പോലെ എന്നെയും നിങ്ങൾക്ക് അനുഭവിക്കണമെന്ന് ആണ് നിങ്ങളുടെ മനസ്സിലിരുപ്പെങ്കിൽ നടക്കില്ല … ഞാൻ അത്തരക്കാരിയല്ല .. എന്നെ അതിന് കിട്ടില്ല “
സോഫയിലിരുന്ന് ഞങ്ങളുടെ സംസാരം കേട്ടു കൊണ്ട് ജ്യൂസ് കുടിയ്ക്കുന്ന ജോണിയെ നോക്കി ഞാൻ പറഞ്ഞു.
“ആര്യ ദേവി .. നിങ്ങൾക്ക് തെറ്റി നിങ്ങളെ അനുഭവിക്കണമെന്ന് എൻറെ വിദൂര സങ്കല്പങ്ങളിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല .. ഞാനത്ര പുണ്യാളൻ ഒന്നുമല്ല ഫ്രോഡ് ആയ ഒരു തനി പോലീസുകാരൻ തന്നെയാണ് .. ഇന്ന് രാവിലെ രമയെ നിങ്ങളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് ഞാനാണ് “
ഗൗരവത്തോടു കൂടി ജോണി പറഞ്ഞു തുടങ്ങി.
“എന്തിന് ?”
കാര്യങ്ങൾ മറ്റേതോ വഴിക്ക് പോകുന്നു എന്നു ഒരു പതർച്ചയോടെ മനസ്സിലാക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
“പറയാം അതിനു മുമ്പ് നിങ്ങൾ ഈ കാണുന്ന ഫോട്ടോയിലുള്ള വ്യക്തിയെ അറിയുമോ എന്ന് നോക്കുക ?”
ഇത് പറഞ്ഞു കൊണ്ട് പേഴ്സിൽ നിന്നും ജോണി എനിക്ക് നേരെ ഉയർത്തി കാണിച്ച പാസ്പോർട്ട് സൈസ് ഫോട്ടോ കണ്ട് ഞാൻ ഒന്നു പകച്ചു … തലേ രാത്രിയിൽ ഇരുളിന്റെ മറവിൽ സ്വന്തം രക്ഷയ്ക്കു വേണ്ടി ഞാൻ കത്തി കുത്തിയിറക്കിയ അതേ വ്യക്തി യുടെ ഫോട്ടോ.
തലയ്ക്കു മുകളിൽ ഒരു വെള്ളിടി വെട്ടിയത് പോലെ ഞാൻ പകച്ചു നിന്നു
(തുടരും)