രമ മറുപടി പറഞ്ഞു.
“ഹൊ .. ഊട്ടി മൈസൂർ ബാംഗ്ലൂർ അല്ലാതെ ഈ നാട്ടിൽ വേറെ സ്ഥലങ്ങൾ ഒന്നുമില്ലേ കുട്ടികളെ കാണിക്കുവാൻ .. എല്ലാ സ്കൂളുകാരും ഈ പറഞ്ഞ സ്ഥലത്തേക്ക് തന്നെയാണ് എനിക്ക് ഓർമ്മ വെച്ച കാലം മുതൽ പൊയ്ക്കൊണ്ടിരിക്കുന്നത് … അല്ലേ ആര്യ ദേവി …. “
എന്നോടായി ജോണി ചോദിച്ചു.
മറുപടി ഒന്നും പറയാതെ അല്പാല്പമായി ആർക്കോ വേണ്ടി മഞ്ഞ ജ്യൂസ് കുടിച്ചു തീർക്കുന്ന ഭാവത്തിൽ ഗ്രാനൈറ്റ് പാകിയ തറയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാൻ.
വേഗത്തിൽ ജ്യൂസ് കുടിച്ചു കഴിഞ്ഞ ജോണിയെ നോക്കി രമ പറഞ്ഞു ,
“ജോണി ആദ്യമായിട്ടല്ലേ വരുന്നത് വീടൊക്കെ ഒന്ന് കാണട്ടെ … വരൂ “
“ഹേ .. ആദ്യമാണ്. വീടും പരിസരവും എല്ലാം ഒന്ന് വിശദമായി ചുറ്റി കറങ്ങി കാണണം … “
സോഫയിൽ കൈകളൂന്നി എഴുന്നേറ്റ് മസിലുകൾ ഒന്നു കൂടി പെരുപ്പിച്ചു കൊണ്ട് ജോണി പറഞ്ഞു.
“എങ്കിൽ നീ ഇവിടെ ഇരിക്കൂ ഞാൻ ജോണിയെ എല്ലാം ഒന്ന് വിശദമായി കാണിച്ചിട്ട് വരാം …”
എന്നെ നോക്കി കണ്ണിറുക്കി രമ പറഞ്ഞു.
“അല്ല കൂട്ടുകാരി കൂടി വരുന്നത് കൊണ്ട് എനിക്ക് വിരോധമൊന്നുമില്ല കേട്ടോ .. ആര്യാദേവിയും സ്ഥലങ്ങളൊക്കെ ഒന്ന് കാണട്ടെ “
ഊറിച്ചിരിച്ചുകൊണ്ട് എന്നെ നോക്കി ജോണി പറഞ്ഞു.
“ആര്യ ദേവിക്ക് ഈ സ്ഥലങ്ങൾ കണ്ടിട്ട് ഒരു പ്രയോജനവുമില്ല .. നീ സ്ഥലം കണ്ടിട്ട് , അവളോട് സംസാരിക്കാൻ ഉള്ളത് സംസാരിച്ചിട്ട് വേഗം പോകാൻ നോക്ക് .. “
ഗൗരവത്തിലുള്ള രമയുടെ മറുപടിയിൽ ഒന്നും മിണ്ടാതെ ജോണി അവൾക്ക് പുറകെ പോയി.