മറ്റു വഴികളില്ലാതെ ഞാൻ ജോണി യോടൊപ്പം രമയുടെ വീട്ടിലേക്ക് കയറി.
എന്നെയും ജോണിയെയും ലിവിങ് റൂമിലെ ഷെയർ ഇരുത്തിയിട്ട് രമ കിച്ചണിലേക്ക് പോയി.
“ജോണി ഇവിടെ ആദ്യമാണ് വന്നിട്ട് അൽപം വെള്ളം കൊടുക്കാതെ വിടുന്നത് മോശമാണ് നിങ്ങൾ ഇരിക്കു ട്ടോ .. ഞാനിപ്പം വരാം “
ജോണി യോടൊപ്പം ലിവിങ് റൂമിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ ഞങ്ങളുടെ കണ്ണുകൾ ഇടയുന്നുണ്ടായിരുന്നു… അയാളുടെ കണ്ണിൽ മുൻപ് ഞാൻ കണ്ട ചോര നിറം മാഞ്ഞിരിക്കുന്നു … രൗദ്ര ഭാവം മുഖത്ത് ഉണ്ടെങ്കിലും അല്പ നേരത്തെ സഹ വാസവും സംസാരവും ആദ്യം കണ്ടപ്പോൾ ഉള്ള അപരിചിതത്വം തെല്ല് ഒന്ന് മാറിയിട്ടുണ്ട്.
“എന്താണ് ജോണിക്ക് എന്നോട് പറയുവാനുള്ളത് … ?”
അന്തരീക്ഷത്തിലെ നിശബ്ദത തെല്ലൊന്ന് മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു.
“പറയാം വിശദമായി പറയുന്നതിനു വേണ്ടി തന്നെയാണല്ലോ ഇങ്ങോട്ടു വന്നത് .. “
അർഥഗർഭമായ ഗൗരവത്തോടെ ജോണി പറഞ്ഞു.
എൻറെ ഉള്ളിൽ പല വിധ ചിന്തകൾ ഉയർന്നു. ഞാൻ ഒരു കൊലപാതകി ആണെന്ന സത്യം ജോണി അറിഞ്ഞു കാണുമോ … ? ഉള്ളിലെ ഭയം മുഖത്ത് നിഴലിച്ചപ്പോൾ രമയുടെ വീടിൻറെ ലിവിങ് റൂമിലെ ആ സോഫയിൽ എനിക്ക് ഇരിപ്പുറയ്ക്കാതെയായി.
ഞങ്ങൾക്ക് മുന്നിലേക്ക് 2 ഗ്ലാസ്സിൽ കടും മഞ്ഞ നിറത്തിലുള്ള ജ്യൂസുമായി രമ എത്തി. ഇതിനോടകം അവൾ വസ്ത്രം മാറി കഴിഞ്ഞിരുന്നു. കടും നീല നിറത്തിലുള്ള ഒരു നൈറ്റി ആണ് വേഷം. അവളുടെ നിറത്തിനും ശരീരത്തിനും അത് കൂടുതൽ ഇണങ്ങി ചേർന്നിരുന്നു. സുതാര്യം ആയിരുന്നില്ല ആ നൈറ്റി എങ്കിലും അവളുടെ അഴകളവുകൾ ഏതൊരാൾക്കും വ്യക്തമാക്കുന്ന അത്ര ഇറങ്ങിയിരുന്നു അത്.
ജ്യൂസ് കുടിക്കുന്നതിന് ഇടയിൽ ജോണി തിരക്കി ,
“കുട്ടികൾ എങ്ങോട്ടാണ് ടൂർ പോയത് എന്നു വരും … ?
“ഊട്ടി മൈസൂർ ബാഗ്ലൂർ .. അഞ്ചു ദിവസത്തെ യാത്രയാണ് നാളെ കഴിഞ്ഞ് എത്തും “