കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

Posted by

ആ സമയം തന്നെ ഗേറ്റ് കടന്ന് മുരളിയും ജിജോയും ഓട്ടോറിക്ഷയിൽ വന്നിറങ്ങി.

ജിജോയെ കണ്ട മാത്രയിൽ അതു വരെ നിയന്ത്രിച്ച് നിർത്തിയിരുന്ന എൻറെ സങ്കടവും ഭയവും എല്ലാം അണ പൊട്ടി.. കാറിൽ നിന്നിറങ്ങി ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ഒന്നു പൊട്ടിക്കരയണം എന്ന് എനിക്കുണ്ടായിരുന്നു .. പക്ഷേ തൊട്ടടുത്ത് എൻറെ മകൻ ഉണ്ട്.

ഒന്നും പറയുവാനോ ചെയ്യുവാനോ സാധിക്കാത്ത അവസ്ഥ.

ആ ഓട്ടോക്കാരനെ എന്തുചെയ്തു അയാളുടെ ബോഡി എവിടെയാണ് മറവ് ചെയ്തത് .. ഇതെല്ലാം എനിക്ക് അറിയണം എന്നുണ്ട് … അതൊക്കെ ഒന്ന് സ്വസ്ഥമായി ജിജോയോട്‌ സംസാരിച്ചു എങ്കിൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളൂ.

മുരളിയേയും ജിജോയും കണ്ട മാത്രയിൽ മകൻ അവരുടെ അടുത്തേക്ക് ഇറങ്ങി ചെന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു മനസ്സിലാക്കി കൊണ്ടിരുന്നു. അപകടത്തെപ്പറ്റി എന്തൊക്കെയോ പൊടിപ്പും തൊങ്ങലും വെച്ച്  മുരളി ച്ചേട്ടൻ എൻറെ മകനോട് വർണ്ണിക്കുന്ന സമയത്തു ആർക്കും സംശയം തോന്നാത്ത രീതിയിൽ ജിജോ കാറിൻറെ അടുത്തേക്ക് വന്നിട്ട് എന്നോട് പതുക്കെ പറഞ്ഞു ,

“ഒന്നു കൊണ്ടും ഭയപ്പെടേണ്ട കാര്യമില്ല എല്ലാം ഞങ്ങൾ നോക്കിക്കോളാം .. ഒരു കാര്യം ശ്രദ്ധിക്കണം എന്നെ ഫോണിൽ കോൺടാക്ട് ചെയ്യുവാൻ ശ്രമിക്കരുത്..  എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനങ്ങോട്ട് ബന്ധപ്പെടാം … “

ഇത്ര മാത്രം പറഞ്ഞു അവൻ വീണ്ടും മകൻറെ അടുത്തേക്ക് പോയി.

എൻറെ ജീവൻ രക്ഷിച്ചതിന് മുരളി ചേട്ടനെയും ജിജോയും കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു കൊണ്ട് വിനീഷ് കാറിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *