കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

Posted by

കോട്ടയം കൊല്ലം പാസഞ്ചർ 9 

Kottayam Kollam Passenger Part 9 bY മനോജ് ഉർവശി

Click here to read previous Parts

 

 

“എങ്ങോട്ടാ എന്നു വച്ചാ കൊണ്ടു വിടാം കേട്ടോ ..  പകുതി കാശ് തന്നാൽ മതി “

കാവി മുണ്ടും മടക്കിക്കുത്തി ഒരു വഷളൻ ചിരിയോടെ ആ ഓട്ടോ ഡ്രൈവർ പറഞ്ഞു.

ബസ് സ്റ്റാൻഡ് മതിലിനോട് ചേർന്ന്‌ വരി വരിയായി ഓട്ടോകൾ നിരന്നു കിടക്കുന്നു എങ്കിലും പലതും കാലിയായി കിടക്കുകയാണ്. കൂട്ടം കൂടിയും ഒറ്റയ്ക്കും നിൽക്കുന്ന ഡ്രൈവർമാരിൽ നിന്നുള്ള അർത്ഥ ഗർഭമായ മൂളലുകളും വൃത്തികെട്ട  കമന്റുകളും കേട്ട് അറപ്പ്  തോന്നിയപ്പോഴാണ് തൊട്ടടുത്ത് ഒരു പോലീസ് എയ്ഡ് പോസ്റ്റ് കണ്ടത്.

സഹായത്തിന് ഒരു വനിതാ പോലീസ് ഉണ്ടോ എന്ന് നോക്കി , എയ്ഡ് പോസ്റ്റിൽ ലൈറ്റ് ഒക്കെ തെളിഞ്ഞു  കിടപ്പുണ്ടെങ്കിലും അവിടെ എങ്ങും ആരെയും കണ്ടില്ല.

സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. കൂട്ടം കൂടിനിന്ന് കമൻറുകൾ പാസ്സാക്കിയ ഓട്ടോ ഡ്രൈവർമാർ ദൂരെ നിന്ന് കണ്ണുകൾ കൊണ്ട് കൊത്തി വലിക്കുന്നതും ഞാൻ കാണുന്നുണ്ട്.

എയ്ഡ് പോസ്റ്റിൽ നിന്നും കുറച്ചു മാറി ഒരു ഓട്ടോറിക്ഷ പാർക്ക് ചെയ്തിട്ടുണ്ട്. മധ്യവയസ്കനായ ഒരാൾ ബീഡിയും വലിച്ച് മുണ്ടും മാടിക്കുത്തി അതിനടുത്ത്‌ നിൽക്കുന്നുമുണ്ട്. ഞാൻ അയാളെ ലക്ഷ്യമാക്കി നടന്നു.

“ഓട്ടം പോകുമോ …. ?”

അങ്കലാപ്പോടെ ഉള്ള എൻറെ ചോദ്യം കേട്ട അയാൾ ഞെട്ടി തിരിഞ്ഞു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *