ഓട്ടോയുടെ വേഗം കുറഞ്ഞു വന്നു കൊണ്ടിരുന്നു.
ഫാം ഹൗസ് പോലെ തോന്നിക്കുന്ന വിശാലമായ ഒരു മതിൽക്കെട്ടിനകത്തേക്ക് ആണ് ആട്ടോ ചെന്ന് കയറി നിന്നത്.
ഓട്ടോ നിർത്തിയ പാടെ മുരളി യും ജിജോയും അതിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്നു അവ്യക്തമായി എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നത് കേട്ടു.
എനിക്ക് ഉറപ്പായിരുന്നു മഞ്ഞ സാരിയുടുത്ത് ഓട്ടോയുടെ പിൻ സീറ്റിൽ ഇത്ര നേരം വ്യക്തിത്വം വെളിപ്പെടുത്താതെ ഇരുന്നിരുന്നത് ‘ ആര്യാദേവി ‘ ആണെന്ന കാര്യമാണ് ജിജോ മുരളിയോട് പറയുന്നത്.
സംസാരം മതിയാക്കി പോയതിനേക്കാൾ ഇരട്ടി വേഗത്തിൽ മുരളി ഓട്ടോ ലക്ഷ്യമാക്കി വരികയാണ്.
പിൻ സീറ്റിലേക്ക് വന്നു തല അകത്തേക്കിട്ടു ഇരുട്ടിൻറെ മറ നീക്കി അയാൾ എന്നെ ഒന്നു നോക്കി.
എന്നിട്ട് പതുക്കെ ചോദിച്ചു ,
” ആര്യാ ദേവി…. ഇതൊക്കെ എനിക്ക് വിശ്വസിക്കാമോ..? “
ആ ഒരു ചോദ്യത്തിൽ നിന്ന് തന്നെ എല്ലാ സത്യവും അയാൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് ഞാൻ ഉറപ്പിച്ചു. എന്തോ പറയുവാൻ ആഞ്ഞ എന്നെ തടഞ്ഞു കൊണ്ട് അയാൾ പറഞ്ഞു ,
“ആരോടും പറയരുത് എന്നല്ലേ ആരുമറിയില്ല ആരുമറിയില്ല !!
ഇപ്പോഴുള്ള ഈ നാലു പേരല്ലാതെ ഒരു പൂച്ചക്കുഞ്ഞ് പോലുമറിയില്ല”
കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ ഈ വാർത്ത നാട്ടിൽ പരക്കുവാൻ ഉള്ളതാണ് എന്ന് അയാളുടെ ശരീര ഭാഷയിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി.
“പുറത്തേക്കിറങ്ങിയാട്ടെ ഇവിടെ നല്ല തണുപ്പാണ് നമുക്ക് അകത്തോട്ട് ഇരിക്കാം “
വല്ലാത്ത ഒരു വെപ്രാളത്തിലായിരുന്നു മുരളി കാര്യങ്ങൾ പറയുന്നത്. ഒരുപക്ഷേ സ്വപ്നം പോലും കാണാത്ത ഒരു കാര്യം കണ്മുൻപിൽ കാണാൻ പോകുന്നതിന്റേ ആവേശത്തിലാണ് അയാൾ എന്ന് തോന്നുന്നു.
ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ എന്നെ തോളിൽ കൈ വച്ച് തടഞ്ഞുകൊണ്ട് സുമതി ചോദിച്ചു ,